“അണ്ണാ…..ചെന്നയുടനെ ഇവനുള്ള സൽക്കാരം തുടങ്ങട്ടെ?”
“നാലാള് ചുറ്റുമുള്ളതിന്റെ ബലത്തിൽ നീ ചെയ്യുന്നത് ഞാനിപ്പൊ സഹിക്കും.
ഒരിക്കൽ നിന്നെയും എന്റെ കയ്യിൽ കിട്ടും.അന്ന് നിന്നെ ഞാൻ അനുഭവിപ്പിക്കും”കമാലിന്റെ ചോദ്യം ഇഷ്ട്ടപ്പെടാതെ രാജീവ് പറഞ്ഞു.
അതിന് രാജീവന്റെ മുഖത്തൊരെണ്ണം കൊടുക്കുകയാണ് കമാൽ ചെയ്തത്
“കമാലെ……”സുരയൊന്ന് നീട്ടിവിളിച്ചു
“നീ ചെല്ല്……..തത്കാലം കാവല് മതി.
ബാക്കിയൊക്കെ ഞാൻ വന്നിട്ട്.ദാ…..
ഒരുത്തിയുടെ ഇരിപ്പ് കണ്ടില്ലേ,ഒന്നും ചൊവ്വനെ മൂടിപ്പൊതിഞ്ഞു വക്കാണ്ട്
ഇന്നാ കണ്ടോന്നും പറഞ്ഞു മുഴുവൻ കാണാൻ പാകത്തിനുള്ള ഉടുപ്പും ഇട്ട് കൊണ്ട്……”
“അത് പിന്നെ സാറിനെ നന്നായി സൽക്കരിക്കണ്ടെ അണ്ണാ…….”
“അതാണ് പറഞ്ഞു വരുന്നതും.ഒന്ന് ശ്രദ്ധിച്ചോണം.ഈയൊരു കോലം കണ്ടാൽ ചെക്കൻമാർക്ക് ആക്രാന്തം തോന്നാൻ അത് മതി.അതുകൊണ്ട് നീ അവിടെത്തന്നെ കാണണം.”
“ശരി അണ്ണാ……..”
അധികം സമയം കളയാതെ സുര
താർ എടുത്തുകൊണ്ട് ഇടത്തെക്ക് തിരിഞ്ഞു.കമാലും കൂട്ടരും രാജീവനെയും ചിത്രയെയും കൊണ്ട് മുന്നോട്ടും.
*****
കലിതുള്ളിയാണ് വീണ അങ്ങോട്ട് ചെന്നുകയറിയത്.”നിനക്ക് കേറി കിടക്കാൻ വേറെ സ്ഥലമൊന്നും കിട്ടിയില്ലല്ലേ?”കട്ടിലിൽ ചാരിയിരുന്ന്, സുനന്ദ നൽകിയ ചായയും കുടിച്ചു, തന്റെ ഫോണും നോക്കിയിരിക്കുന്ന ശംഭുവിനെ നോക്കി വീണ അലറി.
രാജീവനെ കൃത്യമായി സ്കെച്ച് ചെയ്തുവെങ്കിലും സുരയൽപ്പം വൈകിയിരുന്നു.കാരണം ചുരുങ്ങിയ സമയം തന്നെ ഇടിയൻ സലീമിന് ധാരാളമായിരുന്നു ശംഭുവിന് മേൽ തന്റെ കൈത്തരിപ്പ് തീർക്കാൻ.
സലീമിന്റെ കൈകാലുകൾ അവനെ തലോടിയപ്പോൾ നല്ലരീതിയിൽ തന്നെ ശംഭുവിനതേറ്റിരുന്നു.മൂന്നാം മുറയെന്ന് കേട്ടുമാത്രം പരിചയമുള്ള ശംഭു അത് ശരിക്കും അനുഭവിച്ചു.
കസേരയിൽ കെട്ടിയിട്ട് ചെറിയ രീതിയിലുള്ള ഭേദ്യമവന്റെ വായ് തുറക്കില്ല എന്നറിയുന്ന സലീം കെട്ടി തൂക്കിയിട്ട് അവന്റെ മേൽ പഞ്ചിങ് പ്രാക്ടീസ് നടത്തുകയായിരുന്നു.
പോരാത്തതിന് ചൂരല് കൊണ്ടുള്ള പ്രയോഗങ്ങൾ വേറെയും.ചാക്കിൽ കെട്ടിത്തൂക്കിയിട്ട് സലീമും മറ്റു രണ്ട് പോലീസുകാരും ചേർന്ന് അവന്റെ മേൽ നടത്തിയ നരയാട്ടിനിടയിൽ ശംഭുവിന്റെ ബോധം മറയുക കൂടി ചെയ്തിരുന്നു.ഒടുവിൽ അനക്കം ഇല്ലാതെവന്നപ്പോൾ ചാക്കിറക്കി അഴിച്ചുനോക്കുമ്പോൾ ചോരയിൽ കുളിച്ച മുഖവുമായി അനക്കമില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു അവൻ.അതെ സമയമാണ് രാജീവ് അവനെ ഇറക്കിവിടാൻ ഫോൺ ചെയ്തു പറയുന്നതും.