“സാധ്യത തള്ളിക്കളയാൻ കഴിയില്ല.
അങ്ങനെയാണെങ്കിൽ,ആാ ടീച്ചറ്
നമ്മുടെ കയ്യിലെത്തിയാൽ സുരയെ അടപടലം പൂട്ടാം.പക്ഷെ എങ്ങനെ അവരിലേക്ക് എത്തുമെന്നാണ്”
“വഴിയുണ്ട് പത്രോസ് സാറെ…….ദാ പോകുന്നതാണ് നമ്മെ അവരിൽ എത്തിക്കുന്ന വഴി.അന്ന് സുരയും ഇയാളെക്കുറിച്ചു പറഞ്ഞു”സ്റ്റേഷൻ ഫയൽ റൂമിൽ കാറ്റലോഗ് ചെയ്തു കൊണ്ടിരുന്ന ദാമോദരനെ കണ്ണു കൊണ്ട് കാണിച്ചുകൊടുത്ത് സലിം പത്രോസിനോട് പറഞ്ഞു.അവർക്ക് മാത്രം കേൾക്കാൻ മാത്രം ശബ്ദത്തിൽ ആണ് പറഞ്ഞതും.
“ഇവിടെ ഒരു ഒറ്റുകാരനുണ്ടെങ്കിൽ അത് അയാളാണ്.ഒരു കുരുക്കിട്ട് നോക്ക്,കുടുങ്ങിയാലോ.”സലിം കൂട്ടിച്ചേർത്തു”
അവർ സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേഷനു വെളിയിൽ ഒരു ജീപ്പ് വന്നു നിന്നു.ഓൺ ആയിത്തന്നെ കിടന്ന
വണ്ടിയിൽ നിന്നും ഇറങ്ങിയ ചിലർ പാറാവുകാരൻ കാൺകെ ഒരു ചാക്ക് കെട്ട് പടിയിലേക്ക് വച്ചശേഷം വേഗം
തന്നെ വണ്ടിയിലേക്ക് ചാടിക്കയറി.
എന്താണെന്നറിയാൻ സലിം പുറത്ത് വന്നതും ജീപ്പ് റിവേഴ്സെടുത്തു പുറത്തേക്ക് പാഞ്ഞതും ഒരേ സമയം തന്നെയായിരുന്നു.
ചാക്കിലെന്ത് എന്നത് അവരെയൊന്ന് കുഴക്കി.ചാക്കിൽ നിന്നും ചെറിയ ഞരക്കം കേൾക്കുന്നുണ്ട്.അതിന്റെ സൈഡിൽ മുകളിലായി ചെറിയ സുഷിരമുണ്ടായിരുന്നു.ഒപ്പം അതിൽ ചെറിയ നനവ് പടർന്നിരിക്കുന്നത് അവർ കണ്ടു.
“ഒന്ന് നോക്കിയാലോ പത്രോസ് സാറെ”സലിം മുൻകൈയ്യെടുത്തു.
“അതെ……..ഇങ്ങനെ മാറിനിന്നു നോക്കിയിട്ട് കാര്യമില്ലല്ലോ.നീ വാ”
പത്രോസും മുന്നോട്ട് വന്നു.
ചാക്ക് നിവർത്തുവച്ചതും സലീമിന് ഉള്ളിലെന്തോ അനക്കം പോലെ തോന്നി.ജീവനുള്ള വസ്തുവാണെന്ന് മനസിലായ സലിം ചുരുട്ടിക്കെട്ടിയ മുകൾഭാഗം അഴിച്ചുനോക്കുമ്പോൾ
ഞെട്ടിത്തരിച്ചു നിന്നുപോയി.ചോര ഒലിച്ചു വീർത്തുകെട്ടിയ മുഖവുമായി
അതിനുള്ളിൽ ചുരുണ്ടു കിടക്കുകയായിരുന്ന രൂപം കണ്ട് പത്രോസും ഒന്ന് പിന്നോട്ടായി.
രാജീവന്റെ ചോരയിൽ കുളിച്ച മുഖം കണ്ട് ആദ്യം ആളെ മനസിലായില്ല എങ്കിലും സലിം ആളെ