“പിന്നെ 2പേരും അങ്ങ് ദെത്തെടുത്തോ എന്നെ ” ഞാൻ കളിയാക്കി
“പിന്നല്ലാതെ.. കണ്ണനെ പോലെ ഒരാളാണേൽ എപ്പോ ദെത്തെടുത്തു എന്ന് ചോദിച്ചാൽ മതി “ആന്റി പറഞ്ഞു..
“അതെ ചൂടാറും മുൻപേ അങ്കിളിനു കഷായം കൊണ്ട് കൊടുക്ക്.. രണ്ടും കൂടെ എന്നെ താങ്ങാതെ” ഞാൻ ചിരിച്ചു പറഞ്ഞു.. സത്യത്തിൽ ഇങ്ങനെ ഒക്കെ കേക്കണത് എനിക്കിഷ്ടം ആണെങ്കിലും അതല്ലലോ അതിന്റെ മര്യാദ..
അങ്ങനെ ആന്റി കഴയവുമായി പോയി.. രാത്രി ആയപ്പോൾ ഞങ്ങൾ ഇങ്ങനെ ഡിന്നർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുഞ്ഞമ്മ വേറെ ഏതോ ലോകത്തിൽ ഇരുന്ന് കഴിക്കണ പോലെ എനിക്ക് തോന്നി..
“അതെ കുറെ നേരമായി വെച്ച് കൊറിച്ചു കൊണ്ടിരിക്കുന്നു.. ഇതെന്തു പറ്റി.. ഇങ്ങനെ അല്ലല്ലോ.. കറി ഇഷ്ടയില്ലേ” ഞാൻ പറഞ്ഞപ്പോൾ കുഞ്ഞമ്മ സ്വപ്നലോകത്ത് നിന്നും ഇറങ്ങി വന്നു..
“ഏയ് ഒന്നുല്ലടാ.. എന്തോ ആലോചിച്ചതാ..”
“പിന്നെ.. ഈ മുഖത്തിന് ഒരു ചെറിയ മാറ്റം ഉണ്ടായാൽ എനിക്കറീല്ലേ.. പറ കുഞ്ഞമ്മേ”
“നീ മുന്നേ ചൂടായപ്പോൾ പറഞ്ഞില്ലേ.. സ്ഥിര താമസമാക്കാൻ വന്നതല്ല.. പോകുമെന്ന് ഒക്കെ..അതാലോചിച്ചപ്പോ..”
“വീണ്ടും തുടങ്ങിയിയോ.. എനിക്ക് പ്രോമിസ് തന്നതാ ഇതേപ്പറ്റി ആലോചിക്കില്ല എന്ന്.. എന്നിട്ടിപ്പോ..”
“എന്റെ കുഞ്ഞമ്മേ.. ചില യാഥാർഥ്യങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്.. അത് ശെരിയാ.. പക്ഷെ നമ്മൾ അത് തന്നെ ചിന്തിച്ചിരുന്നാൽ ആ യാഥാർഥ്യം മാറുമോ.. വിഷമിച്ചു നമ്മുടെ നല്ല നിമിഷവും ദിവസവും പോകും എന്നല്ലാതെ.. പിന്നെ ഞാൻ പോയാൽ തന്നെ..വന്നപോലെ ആണോ എനിക്ക് കുഞ്ഞമ്മ ഇന്ന്..കുഞ്ഞമ്മ ഇല്ലാതെ എനിക്കും ഇപ്പോൾ പൂർണത ഉണ്ടോ..പറ??
“അത് ശെരിയാണ് മോനെ.. എന്നാലും…”
“ഒരു എന്നാലും ഇല്ല..ഇനി മരണത്തിനെ നമ്മളെ അകറ്റാൻ പറ്റു.. മനസിലായോ… അതിൽ കൂടുതൽ എനിക്കൊന്നും പറയാൻ ഇല്ല..” കഴിച്ചു കഴിഞ്ഞ കൈ പ്ലേറ്റിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞു.. ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു കുഞ്ഞമ്മയുടെ മനസിലെ ആ തോന്നലുകളെ നശിപ്പിക്കാൻ.. കുഞ്ഞമ്മ ഇമോഷണൽ ആവുന്നു എന്ന് കണ്ടപ്പോൾ..
“ദാണ്ടെ ചുമ്മാ കരയല്ലേ..”ഞാൻ പറഞ്ഞു..
കരയാൻ വന്നിട്ട് അത് നിർത്തി ചെറിയ പുഞ്ചിരി വിടർത്തില്ലേ അതുപോലെ കുഞ്ഞമ്മ ചെറുതായി കണ്ണ് തുടച്ചിട്ട് “ഏയ് ഇല്ല മോനെ.. മോനറിയുമോ കുഞ്ഞമ്മക്ക് ടച് അത്രക്കും ഇമ്പോർട്ടന്റ് ആയിരുന്നു ലൈഫിൽ.. അത് ചെറുപ്പം തൊട്ടേ അങ്ങനെ ആണ്.. എനിക്കെന്തെങ്കിലും ടെൻഷനോ വിഷമമോ വന്നാൽ എന്റമ്മ എന്നെ ചേർത്ത് പിടിക്കുമായിരുന്നു..എനിക്ക് തീരുമാനങ്ങൾ ശെരിയായി എടുക്കാനും വിഷമം മാറ്റാനുമൊക്കെ അമ്മയുടെ ആ ഒരു കെട്ടിപിടിത്തത്തിന് സാധിക്കുമായിരുന്നു..” കുഞ്ഞമ്മയുടെ വാക്കുകൾ എന്നെയും വല്ലാതെ ഇമോഷണൽ ആക്കി..ഞാൻ അത് ഒരു കൈ താടിക്ക് കൊടുത്ത് ശ്രദ്ധയോടെ കേട്ടിരുന്നു… കുഞ്ഞമ്മ അല്പം വെള്ളം കുടിച്ചിട്ട് തുടർന്നു…