കുഞ്ഞമ്മ മനസ്സിൽ അത് ശെരി വെച്ചുകൊണ്ട്, അറിവില്ലാത്ത ഒരു കാര്യമേ ഉള്ളു..അതിലും ഇപ്പോൾ ഇച്ചിരി ഭേദമായി വരുന്നു..കുഞ്ഞമ്മ മനസിൽ അതോർത്തു ചിരിച്ചിട്ട്…
“അവൻ പണ്ടേ അങ്ങനെ ആണ് നിമ്മി(നിർമല ആന്റിയെ അമ്മ വിളിക്കണതാണ്).. അവന് താത്‌പര്യമുള്ള വിഷയങ്ങളിൽ അറിവ് നേടിക്കൊണ്ടേ ഇരിക്കും.. ശെരിക്കും അങ്ങനെ ഒരടച്ചിട്ട ജീവിതമായിരുന്നു അവന്റേത്.. വീട്ടുജോലി ചെയ്യുക.. പഠിക്കുക.. ധാരാളം വായിക്കുക.. വീട്ടിൽ അവന്റെ റൂം നമ്മൾ കണ്ടാൽ ഒരു ലൈബ്രറിയിൽ പോയപോലെ തോന്നും.. അത്ര ബുക്കുകൾ ആണ്”
കുഞ്ഞമ്മ വളരെ താത്‌പര്യത്തോടെ കണ്ണനെ പറ്റി പറഞ്ഞു.
“ശെരിക്കും..ഞാൻ ഇങ്ങനെ ഒരു കുട്ടിയെ പരിചയപ്പെട്ടിട്ടില്ല.. അവൻ എല്ലാരിലും നിന്നും വ്യത്യസ്തനാണ്.. എന്റെ വീട്ടിൽ എല്ലാവരും പെട്ടെന്നു മാനസികമായി അവനോട് കണക്ട് ആയി..” നിമ്മി പറഞ്ഞു..
“സത്യത്തിൽ ആരുമായും കൂട്ട് കൂടാൻ അവൻ ഇഷ്ടമില്ലായിരുന്നു..കുടുംബക്കാരോട് പോലും മിണ്ടില്ല പേടിച്ചിട്ട്.. പക്ഷെ ഇവിടെ വന്ന് 2ദിവസം കൊണ്ട് തന്നെ ആള് മാറി..ഇപ്പോൾ ഇടയ്ക്കിടെ പറയും എനിക്ക് ഇപ്പോൾ ആകെ ഉള്ള ഒരു അടുത്ത സുഹൃത്ത് പോലെ തോന്നുന്നത് കുഞ്ഞമ്മ ആണെന്ന്..”
“പാവം കൊച്ചൻ..സത്യത്തിൽ അവനിങ്ങനെ ഒരു മാറ്റം ആവശ്യമായിരുന്നു..ബന്ധങ്ങളിലൂടെ അല്ലാതെ മനുഷ്യൻ എങ്ങനെ ജീവിക്കാനാ…അവന്റെ ആ ഒറ്റപെട്ട ജീവിതം ആയിരിക്കും അങ്ങനെ ഒക്കെ ആക്കിയത്..എന്നോടും അന്ന് കുറച്ചൊക്കെ പണ്ടത്തെ സ്വാഭാവത്തെ പറ്റി പറഞ്ഞിരുന്നു…”
“അതെ അവൻ എന്നോട് എല്ലാം പറയാറുണ്ട്…നിങ്ങളുടെ കുടുംബ ജീവിതമൊക്കെ കണ്ട് അവൻ ഒരുപാട് ഹാപ്പി ആണ്..നിർമല ആന്റി ഭയങ്കര പാവമാണെന്നും ഒരു സുഹൃത്ത് എന്ന നിലയിൽ പെരുമാറുന്നത് എന്നുമൊക്കെ..എനിക്കല്ലേ അറിയൂ നീ ഒടുക്കത്തെ പിശുക്കി ദുഷ്ട ആണെന്ന് ”
“പോടീ അനു..എന്താടി അങ്ങനെ പറയുന്നേ… നിന്നേ ഞാൻ എന്റെ സ്വന്തം ചേച്ചി ആയി തന്നല്ലെ കണ്ടേക്കുന്നെ..സ്നേഹത്തിനോ സഹായത്തിനോ നിന്നോട് പിശുക്ക് കാണിച്ചിട്ടുണ്ടോ ഞാൻ”
“അയ്യോ എന്റെ മോളെ ഞാൻ ഇവിടുത്തെ റെസിഡന്റുമാർ പറയുന്ന കമന്റ് ഒന്ന് ഏറ്റു പറഞ്ഞതാ..തോമച്ചന്റെ പണപൂട്ട് നിന്റെ കയ്യിലാണെന്നൊക്കെ കമന്റ് ഉള്ള കാര്യം നിനക്കറിയാല്ലോ.. നീ ചുമ്മാ കാര്യമാക്കല്ലേ.. ” കുഞ്ഞമ്മ തൊഴുതുകൊണ്ട് പറഞ്ഞു
“അത് പിന്നെ വെണ്ടായോടി. ഇച്ചായന്റെ സ്വഭാവം നിനക്കറിയാല്ലോ..ആരേലും പറഞ്ഞു പറ്റിച്ചു എത്ര കാശാണ് വാങ്ങനേ എന്ന്.. ഇച്ചായൻ മറന്നു പോവുകേം ചെയ്യും ഓർത്താൽ ഒട്ട് ചോയിക്കത്തും ഇല്ല..നമ്മളുടെ കയ്യിൽ കാശുണ്ടോ ഇല്ലയോ എന്നല്ല എത്ര പണമുണ്ടായാലും നമ്മൾ അതിന് ഒരു വില