അത് കൊണ്ട് തന്നെ ഞങ്ങൾ അത് ഒരു പ്രശ്നം ആക്കിയില്ല, അല്ലേലും അവന്റെ തന്തക്ക് വിളിക്കാത്ത ഒരു പെണ്ണ് പോലും ഈ കോളേജിൽ ഇല്ലാന്ന് തോന്നുന്നു പാവം അവന്റെ ഡാഡി ഗൾഫിൽ കിടന്ന് തുമ്മാനെ പുള്ളിക്ക് നേരം ഉള്ളെന്നു തോന്നുന്നു. രാവിലെ തന്നെ കിട്ടി ബോധിച്ച അനന്ദു ഒരു ടാറ്റാ കൊടുത്ത് അലീനയെ പറഞ്ഞ് വിട്ടു.
അലീന തേർഡ് ഇയർ ഇംഗ്ലീഷ് സ്റ്റുഡന്റ് ആണ്, കോളേജ് ബ്യുട്ടി എന്നൊക്ക ആണ് വെപ്പ് അനന്ദു അടക്കം ഒരു പണിയും ഇല്ലാതെ അവളുടെ പുറകെ കൊറേ എണ്ണം നടക്കുന്നുണ്ട്, അതിനും മാത്രം എന്താ ഇവൾക്ക് ഉള്ളേ എനിക്ക് മനസ്സിലാവുന്നില്ല.
കഴുത്തറ്റം വെട്ടി കൊറേ കളറും വാരി ഒഴിച്ച് പറപ്പിച്ചു ഇട്ടിരിക്കുന്ന മുടിയും , കണ്ണിൽ ആ അറ്റത്തു നിന്ന ഈ അറ്റത്തേക്ക് വലിച്ചു എഴുതിയ കരി, പുട്ടി അടിച്ച പോലെ കൊറേ മേക്കപ്പും ചുണ്ടിൽ ഒരുകിൻഡ്ൽ ലിപ്സ്റ്റിക്കും വാരി ഇട്ട് മുലയും ചന്തിയും കുലുക്കി നടക്കുന്ന ഒരുത്തി അതിൽ കൂടുതൽ ഒന്നും എനിക്ക് അവളോട് തോന്നിയിട്ടില്ല.
സൗന്ദര്യം എന്ന് പറയുമ്പോൾ ഒരു നോക്കെ കണ്ടുള്ളു എങ്കിലും ആ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. ഓവൽ ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ, വിയർപ്പ് കണങ്ങൾ പൊടിഞ്ഞു നിന്നിരുന്ന മൂക്കുത്തി ഇട്ടിരുന്ന അവളുടെ ആ മൂക്ക്, ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ ചുവന്ന കവിളുകൾ, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, വാലിട്ടു എഴുതിയ നല്ല കരി നീല കളറുള്ള ആ കണ്ണുകൾ. അതാണ് പെണ്ണ്, അതാണ് സൗന്ദര്യം. വെയിറ്റ് അജു നീ ആരെ പറ്റിയാ ആലോചിച്ചു കൂട്ടുന്നെ ആ സീൻ കഴ്ഞ്ഞു ഉടനെ അവൾ നിന്റെ കരണം നോക്കി പൊട്ടിക്കുകയാണ് ചെയ്ത്.
അതോർത്തപ്പോ ഞാൻ പോലും അറിയാതെ എന്റെ കൈകൾ കവിളിൽ അവൾ തല്ലിയ ഇടത്ത് ഒന്ന് തലോടി ഒരു നീറ്റൽ കവിളിലും അതോടോപ്പം ഞെഞ്ചിലും കൂടി കടന്നു പോയി. ഒരുതരം സുഖമുള്ള നീറ്റൽ. എനിക്ക് എന്താ സംഭവിക്കുന്നെ. ഞാൻ സ്വയം എന്റെ കവിളിൽ ഒരു അടി അടിച്ചു. നന്ദു എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞിട്ട് ഫോൺ ഓപ്പൺ ചെയ്ത് അതിലേക്ക് കണ്ണ് നട്ടു.
” ഡീ നീ ഇങ്ങ് വാ ” അനന്ദു ആരെയോ കൈ കൊട്ടി വിളിച്ചു. ഏതേലും പെൺപിള്ളേരെ റാഗ് ചെയ്യാൻ ആവും ഞാൻ മൈന്റാൻ നിന്നില്ല, ഞാൻ ഫോണിൽ തന്നെ നോക്കി ഇരുന്നു.
“എന്താടി നിനക്ക് വിളിച്ചാ വന്നൂടെ” അനന്ദുന്റെ ശബ്ദം ഉച്ചത്തിൽ ആയി. അന്നേരം നന്ദു എന്നെ തട്ടി വിളിചു, ഞാൻ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി, അവൻ ആരെയോ കണ്ണുകൊണ്ട കാണിച്ചു, അന്നേരം ആണ് ഞാൻ അവളെ കണ്ടത് എന്നിൽ ഒരു പുഞ്ചിരി വിടർന്നു.
” നീ പൊക്കോ ഞാൻ ദേ ഇവളെ ആണ് വിളിച്ചത് ”
അനന്ദു ഐഷു നോട് പറഞ്ഞു.
” ഞങ്ങൾക്ക് ഇടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല ചേട്ടായി, ഞാൻ കൂടി ഉള്ളപ്പോ പറയാനുള്ളത് പറഞ്ഞാ മതി. ” ഐഷു
” ഐഷു, നിന്നോട് പോവനല്ലേ പറഞ്ഞെ, ആരതിയെ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ ഞങ്ങൾ അവളെ തിന്നാൻ ഒന്നും പോണില്ല ” നന്ദു ആണ്. അവൻ അത് പറഞ്ഞപ്പോ അവൾ മടിച്ചു മടിച്ചു തിരിഞ്ഞു നടന്നു.