” എന്നാ നമുക്ക് വീട്ടിലേക്ക് വിട്ടാലോ?? ഇന്നിനി കോളജിൽ പോണോ?? ” ആ ചോദ്യതിന് ഉത്തരം അവന് ഞാൻ പറയാതെ തന്നെ അറിയാമെങ്കിലും എന്നോട് വെറുതെ ചോദിച്ചു.
” ഇന്ന് കോളജിൽ എന്തായാലും പോണം അതിനാ ഞാൻ ഇത്ര നേരത്തെ ഒരുങ്ങി കെട്ടി പൊന്നിരിക്കുന്നത് ”
” എന്നാ നമുക്ക് ആ ഹോട്ടലിൽ നിന്ന് എന്തേലും കഴിക്കാം ” ഞാനും അവനും അവൻ കാണിച്ച ഹോട്ടലിൽ കയറി.
” ചേട്ടാ കഴിക്കാൻ എന്ത് ഉണ്ട്?? ”
“പുട്ട്, അപ്പം, നൂലപ്പം, ഇഡലി, ദോശ ”
” രണ്ട് പ്ലേറ്റ് ആപ്പം എടുത്തോ, വെജിറ്റബിൾ കറിയും ” നന്ദു ഓഡർ കൊടുത്തിട്ട് എന്നെ നോക്കി. എന്റെ പ്ലാൻ എന്ത് ആണെന്ന് ആണ് അവന് അറിയേണ്ടത്. ഭക്ഷണം വരുന്ന വരെ ഞാൻ മൗനം ഭജിചു.
” പേര് ആരതി ഗോപകുമാർ, B CA ഫസ്റ്റ് ഇയർ സ്റ്റുടന്റ് ആണ്. അമ്മ ശ്രീ ദേവി, ഹൗസ് വൈഫ് ആണ്, അച്ഛൻ ഗോപകുമാർ ഓട്ടോ ഡ്രൈവർ, ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ ഇപ്പൊ പത്തിൽ പഠിക്കുന്നു ” ഫുഡ് വന്നിട്ടും ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോ അവൻ തന്നെ പറഞ്ഞ് തുടങ്ങി, അഡ്രെസ്സ് അടക്കം സകല ഡീറ്റയിൽസും അവൻ പൊക്കിയിട്ടുണ്ട്.
” എന്താ നിന്റെ പ്ലാൻ, അജു?? ”
” സത്യത്തിൽ, തെറ്റ് ചെയ്തത് ഞാൻ അല്ലേ, അപ്പൊ അവളെ അങ്ങ് വെറുതെ വിട്ടാലോ എന്നാ ഞാൻ ആലോചിക്കുന്നത് ” ഞാൻ അത് പറഞ്ഞപ്പോ നന്ദുന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു.
” അത് നന്നായി, അവൾ ഒരു പാവം ആട. പിന്നെ നമ്മുടെ ഐഷു ഇല്ലേ അവളുടെ ഫ്രണ്ട് ആ”
” ഐഷു?? ” എനിക്ക് ആളെ മനസ്സിലായില്ല,
” എടാ, ഐശ്വര്യ, നമ്മുൾ അന്ന് കാണാൻ പോയില്ലേ. എന്റെ പെണ്ണ് ” നന്ദു അത് പറഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിചു പോയി.
” oh, ചെക്കന്റെ ഒരു പൂതി. അങ്ങനെ ഇപ്പൊ അവളെ വെറുതെ വിടുന്നില്ല. അവൾ എന്നെ തല്ലിയവളാ. ഒരു ചെറിയ ഡോസ് എങ്കിലും കൊടുത്തില്ലേൽ മനസ്സിന് ഒരു സമാദാനവും കിട്ടില്ല. ” ഞാൻ അത് പറഞ്ഞപ്പോ നന്ദനും ഒന്ന് പുഞ്ചിരിചു.
” നീ അവന്മാരെ എല്ലാം വിളിച്ചു കോളേജ് എൻട്രൻസിൽ തന്നെ നിൽക്കാൻ പറ ” ഞങ്ങൾ ബില്ല് കൊടുത്ത് ഇറങ്ങിയപ്പോൾ ഞാൻ നന്ദുവിനോട് പറഞ്ഞു.
” നീ അത് ഓർത്തു ടെൻഷൻ അടിക്കേണ്ട, നീ ഇല്ലാത്ത കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായിട്ട് അവന്മാർ രാവിലെ അവിടെ തന്നെ കുറ്റിഅടിച്ചിരിക്കുവാ. റാഗിങ് എന്നും പറഞ്ഞു വായിനോട്ടം ആണ് മെയിൻ പരുപാടി. ”
നന്ദുന്റെ ഊഹം തെറ്റിയില്ല ഞങ്ങൾ ചെല്ലുമ്പോൾ അവന്മാർ നാലും കോളജിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ട്. മിക്ക കോളേജുകളിലും കാണില്ലേ എല്ലാം തല്ലുകൊള്ളിത്തരവും ഉള്ള ഒരു ഗാങ്. അനന്ദു, വരുൺ, സണ്ണി, ദീപക് പിന്നെ നന്ദുവും ഞാനും ചേരുന്നതാണ് ഈ കോളേജിലെ ആ ഗാങ്. പക്ഷെ ഒരു ചെറിയ ചെയ്ഞ്ച് ഉണ്ട് ഞങ്ങൾക്ക് തല്ലു കിട്ടാറില്ല കൊടുക്കാരെ ഉള്ളു. ഈ കോളേജിലെ ആർക്കും ഞങ്ങളോട് മുട്ടാൻ ഉള്ള ധൈര്യം ഇല്ല. അതിന് പ്രധാന കാരണം നന്ദു