ജയരാജൻ എന്നാണ് പേര്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയി, കുടുംബം നോക്കാൻ വേണ്ടി കല ഉപേക്ഷിച്ചു, നന്നായി പഠിച്ചു ഒരു ഗവർമെന്റ് ജോലി നേടി, കടം ഒക്കെ വീട്ടി, പെങ്ങന്മാരെ കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോ ജീവിതത്തിന്റെ നല്ല പാതി തീർന്നു. ബാധ്യതകൾ എല്ലാം തീർന്നു മാറ്റങ്ങൾ ഒന്നുമില്ലാതെ ഒരേ പോലെ പോയിരുന്ന ഓരോ ദിവസവും മടുപ്പ് ആയി തുടങ്ങി യപ്പോൾ ജോലി രാജി വെച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റു പൈസ ബാങ്കിൽ ഇട്ടിട്ട് നാട് ചുറ്റാൻ ഇറങ്ങി. ഇന്ന് ലക്ഷം രൂപക്ക് പൈന്റിങ്‌സ് വിറ്റു പോവുന്ന ഫേമസ് അര്ടിസ്റ്റ് ആയി വളർന്നിരിക്കുന്നു അദ്ദേഹം. ആ ഒറ്റ ദിവസം കൊണ്ട് ആശാനുമായി നല്ലൊരു ബന്ധം ഉടലെടുത്തു. മൂന്നോ നാലോ മാസത്തേക്ക് ഷെഡ്യൂൾ ചെയ്ത ഞങ്ങളുടെ യാത്ര ആശാൻ കാരണം മൂന് കൊല്ലം ആണ് നീണ്ട് നിന്നത്.
ഇന്ന് ആശാൻ തന്റെ യാത്രകൾ അവസാനിപ്പിച്ചു വിശ്രമ ജീവിതത്തിൽ ആണ്. വിശ്രമ ജീവിതം എന്നൊക്ക പുള്ളി പറയുന്നതാ, ഇരട്ടി പണി ആണ് ഇപ്പോ ചെയ്തോണ്ട് ഇരിക്കുന്നെ. നമ്മുടെ നാട്ടിൽ ഒരു കൊച്ച് തുരുത്ത് തന്റെ സമ്പാദ്യം മുഴുവൻ കൊടുത്തു വാങ്ങിച്ചിട്ടുണ്ട്. കൊച് തുരുത്ത് എന്ന് പറയുമ്പോൾ ഒരു പത്തു പന്ത്രണ്ടു കുടുബങ്ങൾ ജീവിച്ചിരുന്ന നാലു സൈഡും കായലാൽ ചുറ്റപ്പെട്ട തുരുത്ത്. അത്യാവശ്യം നല്ല വില കിട്ടിയപ്പോ അവിടെ താമസിച്ചിരുന്നവർ സ്ഥലം ആശാന് വിറ്റു. ആ വീടുകളൾ എല്ലാം പൊളിച്ചു കളഞ്ഞു ഒരു അവിടെ ഒരു കാടു വളർത്താൻ ഉള്ള ഭഗീരഥപ്രയത്നത്തിൽ ആണ് ആശാൻ. ആശാന് ഒരു പൊടിക്ക് കിറുക് ഉണ്ടെന്ന് ആ നാട്ടുകാരെ പോലെ എനിക്കും പലപ്പോഴും തോന്നീട്ടുണ്ട്. എന്തായാലും ഒരാഴ്ച ആശാന്റെ ഒപ്പം ചിലവിട്ടപ്പോൾ തന്നെ എന്റെ മനസ്സ് ശാന്തമായി. അല്ലേലും പുള്ളിക്കാരന്റെ ചുറ്റിനും ഒരു പോസറ്റീവ് വൈബ് ആണ്. സത്യത്തിൽ ഞാൻ ഇത്ര സീൻ ആക്കേണ്ട കാര്യം ഒന്നുമില്ലായിരുന്നു. അവളുടെ ദേഹത്തു കേറി പിടിച്ച ഒരുത്തനെ അവൾ തിരിച്ചു തല്ലി. എ സിമ്പിൾ റിഫ്ലക്സ്, ഞാൻ ആണ് ഓവർ ടെമ്പർ കയറി എന്റെ കുറച്ചു ദിവസങ്ങൾ നശിപ്പിച്ചത്. നശിപ്പിച്ചു എന്ന് പറയാൻ പറ്റില്ല, ഐ ഗോറ്റ് സോം ഗുഡ് ഡേയ്‌സ്. എന്നാലും അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല, എന്നെ തല്ലിയതിന് അവൾ ചെറിയ രീതിയിൽ എങ്കിലും ഒന്ന് വേദനിക്കണം ഇല്ലേൽ എനിക്ക് ഉറക്കം വരില്ല. ഞാൻ നന്ദുനെ വിളിച്ചു തിരിച്ചു വരുവാണെന്നു പറഞ്ഞു. പക്ഷെ ഞാൻ അറിഞ്ഞില്ല എന്റെ ജീവിതത്തിലെ അടുത്ത ഡിസാസ്റ്ററി ലേക്ക് ആണ് കാൽ എടുത്തു വെക്കുന്നത് എന്ന്.
അന്നത്തെ ആ ദിവസം…
***
” എടാ മലരേ നീ ഇത് എവിടാ? ” ഞാൻ സ്റ്റാൻഡിൽ വന്ന് ഇറങ്ങിയ ഉടനെ നന്ദുനെ വിളിച്ചു.
” നാറി രാവിലെ തന്നെ തെറി പറയാതെ തിരിഞ്ഞു നോക്ക് ”
ഞാൻ നോക്കിയപ്പോ അവൻ എന്റെ പുറകിലായി പാർക്കിംഗ് ഏരിയിൽ ഇരിക്കുന്നു. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.
” അജു നീ വല്ലതും കഴിച്ചോ?? ”
” ഇല്ല ഡാ, വെളുപ്പിന് അവിടെ നിന്ന് പുറപ്പെട്ടതല്ലേ ”