കടുംകെട്ട് 3 [Arrow]

Posted by

പഠിക്കുന്നുണ്ട്. +2 കഴിഞ്ഞു വെക്കേഷന് വെറുതെ നടക്കുന്ന സമയത്ത് ആണ് എന്റെ ഡ്രോയിങ് മാഷും പുള്ളിയുടെ നാലഞ്ചു സുഹൃത്തുക്കളും ചേർന്ന് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്, ഇന്ത്യ ചുറ്റി കൾച്ചറും ആർട്ടും പഠിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം എങ്കിലും യാത്രകൾ ഹരം ഉള്ള ഒന്ന് ആയത് കൊണ്ട് ഞാനും കൂടെ കൂടി. എന്റെ ഒപ്പം നന്ദുവും, അവൻ ആ സമയം അണ്ടർ 18 ബോക്സിങ് ചാമ്പ്യൻ ഒക്കെ ആയിരുന്നു.

അങ്ങനെ ട്രിപ്പ്‌ തുടങ്ങി ഒരു രണ്ട് മാസം കഴിഞ്ഞു കാണും ഗോവയിലോ മറ്റോ ആണെന്ന് തോന്നുന്നു, ഞങ്ങൾ രാത്രി ഒരു കൊച്ച് ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിക്കുകയാണ് അപ്പോഴാണ് ഞാൻ ആശാനെ ആദ്യമായി കാണുന്നത്. നീണ്ട താടിയും മുടിയും, മുഷിഞ്ഞ ജുബ്ബയും മുണ്ടും ഒക്കെ ആയി ഒരു മെലിഞ്ഞ മനുഷ്യൻ. ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തൻ. പുള്ളി നേരെ അടുക്കള ഭാഗത്ത്‌ ചെന്ന് അവിടെ കൂട്ടി ഇട്ടിരുന്ന കരി രണ്ടു കയ്യിലും വാരി എടുത്തു പുറത്തേക്ക് നടന്നു. കാരിക്കേച്ചറിങ്ങ് ആണ് കൂടുതലായും ഞാൻ ചെയ്യാറ് എന്നതുകൊണ്ടും പുള്ളി ഒരു ഇന്റെരെസ്റ്റിംഗ് കാരക്ടർ ആണെന്ന് തോന്നിയ കൊണ്ടും, നന്ദുനോട്‌ ഇപ്പൊ വരാം എന്ന് പറഞ്ഞ് പുള്ളിയുടെ പുറകെ വിട്ടു. രാത്രി, പരിചയം ഇല്ലാത്ത സ്ഥലം, ഒറ്റക് ആണ് സൊ പേടി ഇല്ലാതെ ഇല്ല. പുള്ളി റോഡ് സൈഡിൽ ഇത്തിരി മാറി ഒരു വളവ് തിരിഞ്ഞു, ഞാൻ ചെന്നു നോക്കിയപ്പോ കണ്ട കാഴ്ച, ഞാൻ ശരിക്കും ഞെട്ടി പോയി. അവിടെ ആ മതിലിൽ പാതി വരച്ചു തീർത്ത ഒരു കഥകളി രൂപം. ജീവൻ തുടിക്കുന്ന എന്നൊക്കെ പറയില്ലേ അമ്മാതിരി ഐറ്റം. അതും വെറും കരി കൊണ്ട് വരച്ചിരിക്കുവാണ് ആ മനുഷ്യൻ.

” മലയാളി ആണോ?? ” വരച്ചത് കഥകളിലെ കിരാത രൂപം ആണ് അത്‌ കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.

” തെയ്യം കണ്ടിട്ടുണ്ടോ?? ” ഒരു മറുചോദ്യം ആയിരുന്നു മറുപടി. ഞാൻ ഉണ്ട് എന്ന് തല ആട്ടി.

” എന്നാ ആ മൂലേന്നു വരച്ചു തുടങ്ങിക്കൊ ” ഒരു കഷ്ണം കരി എന്റെ നേരെ നീട്ടി കൊണ്ട് ആണ് പുള്ളി അത്‌ പറഞ്ഞത്. ഒന്ന് അമ്പരന്നു എങ്കിലും ഞാൻ ആ കരി വാങ്ങി എന്നെകൊണ്ട് ആവുന്നപോലെ വരയ്ക്കാൻ തുടങ്ങി.

” ഞാൻ വരക്കും എന്ന് ആശാന് എങ്ങനെ മനസ്സിലായി?? ”

” അത് ഒരു ഗസ്സിങ് ആയിരുന്നു ആ കടയിൽ വെച്ച് നിന്റെ ഒബ്സര്വേഷനും മറ്റും കണ്ടപ്പോ, ഒരു ആക്ടർ, റൈറ്റർ അല്ലേൽ ഒരു ചിത്രകാരൻ ആണെന്ന് ഊഹിച്ചു. വരയ്ക്കാൻ പറഞ്ഞപ്പോ നീ വരച്ചു സൊ എന്റെ ഊഹം ശരിയായി. സിമ്പിൾ  ”

ഒരു ചിരിയോടെ ആശാൻ പറഞ്ഞു. പക്ഷെ ആ ചിത്രം പൂർത്തി ആക്കാൻ ഞങ്ങൾക്ക് ആയില്ല. അതിന് മുന്നേ പോലീസ് പൊക്കി. അങ്ങനെ ആദ്യമായി ഞാൻ പോലീസ് സ്റ്റേഷനിൽ  ആശാന്റെ ഒപ്പം കയറി നല്ല രാശി ഉണ്ടായിരുന്ന കൊണ്ട് പിന്നെയും പലയാവർത്തി പോലീസ് സ്റ്റേഷനിൽ കയറാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.

അവിടെ വെച്ച് ആണ് ആശാനെ കൂടുതൽ പരിചയപ്പെടുന്നത്. ഈ സ്ഥലം മാറി ജനിച്ചു പോയി എന്നൊക്കെ ആളുകൾ പറയൂല്ലേ അതേ പോലത്തെ ഐറ്റം ആണ്. വേറെ എവിടെ എങ്കിലും ആയിരുന്നേൽ വേൾഡ് ഫേമസ് അര്ടിസ്റ്റ്കളുടെ കൂടെ അറിയെപ്പെടേണ്ട ഒരാൾ.

Leave a Reply

Your email address will not be published. Required fields are marked *