” ഇനി അവളെ ദ്രോഹിക്കണ്ടന്നോ, അവൾ തെറ്റ് ചെയ്തില്ലെന്നോ,
അവൻ അല്ല അവൾ ആണ് എന്നോട് തെറ്റ് ചെയ്ത്, എന്നെ ദ്രോഹിചത്തിന്റെ നൂറിൽ ഒന്ന് പോലും ഞാൻ തിരിച്ചു ചെയ്തിട്ടില്ല. അവനെ രെക്ഷ പെടുത്താൻ എന്നെ പ്രതി ആക്കിയപ്പോ എനിക്ക് നഷ്ടമായത് ഏറെ ആഗ്രഹിച എന്റെ കരിയർ ആണ്, എന്റെ സ്വപ്നമാണ്. ആ പതിനഞ്ചു ദിനങ്ങൾ… എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല, ഞാൻ അന്ന് കരഞ്ഞതിന് കണക്ക് ഇല്ല, എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, അച്ചു എന്നെ കരഞ്ഞു കലങ്ങിയ, വെറുപ്പ് നിറഞ്ഞ കണ്ണ് കൊണ്ട് നോക്കി, മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു അതിന് എല്ലാം അവളെ കൊണ്ട് എണ്ണി എണ്ണി കണക്ക് പറയിക്കും.”
” അജു എനിക്ക് അറിയാം നിന്റെ വിഷമം, പക്ഷെ ഇതൊക്കെ ഒരു തെറ്റ് ധാരണ ആണെങ്കിലോ??
അവൾ പറഞ്ഞത് സത്യം ആണെങ്കിലോ, അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നെയും ആ പെൺകുട്ടിയെയും കണ്ടപ്പോ ആരതി തെറ്റ് ധരിച്ചു, അവൻ പറഞ്ഞത് ഒക്കെ അവൾ കണ്ണുമടച്ചു വിശ്വസിച്ചു, അങ്ങനെ ആയി കൂടെ?? അവനും ആരതിയും തമ്മിൽ നമ്മൾ വിശ്വസിക്കുന്ന പോലെ ഒരു ബന്ധം ഇല്ലടാ, ഉണ്ടായിരുന്നേൽ ആര് അറിഞ്ഞില്ലേലും ഐഷു അറിയില്ലേ, നീ ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്, നീ അവളെ മനസ്സിലാക്കാൻ ശ്രമിക്കു, ഒരുമിച്ച് ജീവിക്കു, അച്ചുന്റേം സത്യഅങ്കിന്റേം ഒക്കെ ഹാപ്പിനെസ്സ് ഓർത്തിട്ടെങ്കിലും. ”
” മതി നിർത്ത്, എനിക്ക് കേൾക്കണ്ട അവളുടെ പുണ്യ വിചാരം, ആരൊക്ക എന്തൊക്ക പറഞ്ഞാലും അന്ന് ആ ക്യാമ്പിൽ വെച്ച് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ അവനും അവളും തമ്മിൽ ഉള്ള ബന്ധം. അതിൽ കൂടുതൽ ന്യായികരണം ഒന്നും എനിക്ക് കേൾക്കണ്ട. പറഞ്ഞത് തീർന്നെങ്കിൽ നിനക്ക് പോവാം, ” ഞാൻ ബൈക്കിന്റെ കീ നന്ദുന് കൊടുത്തിട്ട് തീർത്തു പറഞ്ഞു.
” ഡാ, ഞാൻ.. ”
” കേൾക്കണ്ടന്ന് പറഞ്ഞില്ലേ..
നീ വണ്ടി എടുത്തു പൊയ്ക്കോ, ഞാൻ വല്ല ഓട്ടോയും പിടിച്ചു വന്നോളാം, എനിക്ക് കുറച്ചു നേരം ഒറ്റക് ഇരിക്കണം. ” ഇനി എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് തോന്നിയിട്ടാവണം നന്ദു തിരിച്ചു നടന്നു.
ഞാൻ അലറി തല്ലുന്ന തിരമാലയെ നോക്കി ആ തീരത്ത് ഇരുന്നു.
” ഞാൻ കണ്ടതാ, ആ ക്ലാസ്സ് റൂമിൽ നിന്ന് കഞ്ഞോണ്ട് ഓടുന്ന ആനിയെയും പുറകെ വന്ന ഇയാളെയും. ഇയാളാ ഇയാൾ കാരണാ ആനി ആത്മഹത്യക്ക് ശ്രമിച്ചത്, കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയത് ” അവൾ അന്ന് പറഞ്ഞ വാചകങ്ങൾ തീരത്ത് തല തല്ലി ചിതറുന്ന തിരമാലകൾ പോലെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ അലതല്ലി.
അന്ന് ആ ബസിൽ വെച്ച് ഉണ്ടായ സംഭവങ്ങൾക്ക് ശേഷം എങ്ങോട്ടാണ് പോവേണ്ടത് എന്നൊരു പിടുത്തം ഇല്ലായിരുന്നു. മനസ്സ് കലങ്ങി മറിയുകയായിരുന്നു. ഇത്തിരി സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും പോണം, അവസാനം ചെന്ന് എത്തിയത് ആശാന്റെ അടുത്ത് ആണ്.
ആശാൻ. എന്റെ ഗുരു എന്ന് വേണമെങ്കിൽ പറയാം, ഒഫീഷ്യലി പുള്ളി എന്നെ ശിഷ്യനായി അംഗീകരിചിട്ടില്ല. ഞാൻ ആശാനെ കാണുന്നത് ഏകദേശം ഒരു അഞ്ചോ ആറോ വർഷം മുമ്പ് ആണ്. ഞാൻ +2 ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയം. എനിക്ക് വരയ്ക്കാൻ ഇഷ്ടം ആ ചെറുപ്പം തൊട്ടേ ഡ്രോയിങ്