” ആരൂ, മോളെ നി ഇത് എവിടാ, ഞങ്ങൾ എന്തോരം ടെൻഷൻ അടിച്ചു എന്നോ, നിന്റെ ഫോണിന് എന്താ പറ്റിയെ, നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ, എന്താ ഒന്നും മിണ്ടാത്തെ ഹലോ മോളെ കേൾക്കുന്നില്ലേ?? ” എന്തെകിലും പറയുന്ന തിന് മുന്നേ അവിടെന്ന് തുരുതുരാ ചോദ്യങ്ങൾ വന്നു.
” ഹലോ, ആരതിയുടെ അച്ഛൻ ആണോ? ” ഞാൻ ചോദിച്ചപ്പോൾ അവിടെ ഒരുനിമിഷം നിശബ്ദം ആയി .
” അതേ, നിങ്ങൾ ആരാ, എന്റെ മോൾക് എന്താ പറ്റിയെ? ”
” പേടിക്കാൻ ഒന്നുമില്ല ഞാൻ ആരതിയുടെ സീനിയർ ആണ്, ഒരു കൊച് ആക്‌സിഡന്റ്, ഞങ്ങൾ ലക്ഷ്മി ഹോസ്പിറ്റലിൽ ഉണ്ട് പെട്ടന്ന് വാ ” ഞാൻ അത് പറഞ്ഞു തീർന്നതും ഫോൺ കട്ട് ആയി. ഇതെല്ലാം കേട്ട് വാ പൊളിച്ചു നിൽക്കുവാണ് നന്ദു. ഞാൻ അവനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു
” വണ്ടിയിൽ അവളുടെ ബാഗ് കിടപ്പുണ്ട് നീ പോയി എടുത്തോണ്ട് വാ ” ഞാൻ അത് പറഞ്ഞപ്പോ നന്ദു വണ്ടിയുടെ അടുത്തേക്ക് പോയി. അന്നേരം ഒരു സിസ്റ്റർ പുറത്ത് വന്നു.
” അവൾക് ഇപ്പൊ എങ്ങനെ ഉണ്ട്?? ” ഞാൻ ആ സിസ്റ്ററി നോട് തിരക്കി.
” രക്തം പോയതിന്റെ ആയിരുന്നു, ഇപ്പോ കുഴപ്പം ഒന്നുമില്ല ആൾ ഉണർന്നിട്ടുണ്ട് വേണേൽ കേറി കാണാം ” ഞാൻ അതിന്റ ഉള്ളിൽ കയറി അവളെ കണ്ടു.
“ഡീ, ഞാൻ നിന്റെ അച്ഛനെ വിളിച്ചിട്ടുണ്ട്, അങ്ങേര് ഇപ്പൊ വരും, കോളജിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി തട്ടി നീ വീണു അതുവഴി വന്ന ഞാൻ നിന്നെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് വന്നു, ഇതാണ് ഞാൻ പറഞ്ഞ കഥ, നീയും ഇത് തന്നെ പറയണം അല്ല പറയും ഇല്ലേൽ നാണക്കേട് നിനക്കും നിന്റെ കുടുംബത്തിനും ആണ്, നിനക്ക് ഒരു പെങ്ങൾ അല്ലേ.. അപ്പൊ നീ ഞാൻ പറഞ്ഞത് പോലെ തന്നെ അങ്ങ് പറയണേ ” സിസ്റ്റർ പുറത്ത് പോയ തക്കം നോക്കി അവളോട് ഇത്രയും പറഞ്ഞിട്ട് അവളുടെ മറുപടിക്ക് കാക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. നന്ദു അവിടെ ഉണ്ടായിരുന്നു.
” ഡാ ദേ ആ വരുന്നത് ആണ് അവളുടെ അച്ഛൻ ” ഓടി കിതച് വരുന്ന ഒരു മനുഷ്യനേ ചൂണ്ടി നന്ദു പറഞ്ഞു. ഞാൻ അയാളെ കൈ ഉയർത്തി കാണിച്ചു. പുള്ളി ഞങ്ങളുടെ അടുത്തേക്ക് വന്നു.
” മോൻ ആണോ വിളിച്ചേ?? ” എന്നോട് ചോദിച്ചു, ഞാൻ അതേ എന്ന് തല ആട്ടി.
” എന്റെ മോൾക്ക് എന്താ പറ്റിയെ.? ”
” പേടിക്കണ്ട, കുഴപ്പം ഒന്നുല്ല ബ്ലഡ് ഇത്തിരി പോയതിന്റെ മയക്കം ആയിരുന്നു ഇപ്പൊ കുഴപ്പം ഒന്നുമില്ല കേറി കണ്ടോ ” ഞാൻ പുള്ളിയെയും കൂട്ടി അവളുടെ അടുത്ത് ചെന്നു.
” എന്താ മോളെ എന്താ എന്റെ കുട്ടിക്ക് പറ്റിയെ? ” ആ മനുഷ്യന്റെ കണ്ണ് ഒക്കെ നിറഞ്ഞു.