കടുംകെട്ട് 3 [Arrow]

Posted by

” നീ പേടിക്കണ്ട, നിന്റെ ദേഹത്ത് ഞാനോ ഇവന്മാരൊ തൊടൂല്ല, നമുക്ക് ഈ ഒരു രാത്രി ജോളി ആയി അടിച്ചു പൊളിക്കാം ന്നേ. നീ വെറുതെ പട്ടിണി കിടക്കേണ്ട ഇത് തിന്ന്, നാളെ രാവിലെ നിന്നെ എവിടന്ന് പിക് ചെയ്തോ അവിടെ തന്നെ കൊണ്ടേ ഇറക്കാം, നീ എങ്ങനെ ആണോ ഇവിടെ വന്നേ അതേ പോലെ അങ്ങ് തിരികെ പോവാം, ഞങ്ങളുടെ ഒരു വിരൽ പോലും നിന്റെ ദേഹത്തു വീഴില്ല, ഞാൻ ഗ്യാരന്റി. പക്ഷെ ഒരു രാത്രി മുഴുവൻ മൂന് ആണുങ്ങളുടെ കൂടെ ചിലവഴിച്ചിട്ടു പകൽ നടുറോഡിലേക്ക് എറിയപ്പെട്ട പെൺകുട്ടി, നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലന്ന് പറഞ്ഞാൽ നാട്ടുകാർ എന്നല്ല ചിലപ്പോൾ നിന്റെ വീട്ടുകാർ പോലും വിശ്വസിക്കില്ല. അന്ന് നീ എന്നെ നാണം കെടുത്തി, നാളെ ഞാൻ നിന്നെ നാണകെടുത്തും, അത്രേ ഉള്ളു. അപ്പൊ നമ്മൾ സമാസമം. നീ റിലാക്സ് ആയി ഇരി.  ”

ഒരു ചിരിയോടെ ഞാൻ അത്‌ പറഞ്ഞു തീർത്തപ്പോൾ അവൾ ഒരു ഞെട്ടലോടെ ആ ഭിത്തിയിലേക്ക് ചാരി ഇരുന്നു, ആ കണ്ണിൽ നിന്ന് കണ്ണ് നീർ ഒഴുകിഇറങ്ങി, ആ കാഴ്ച മതിയായിരുന്നു എന്റെ ഉള്ളിലെ നീറ്റൽ ഉണക്കാൻ. ഒരു ചിരിയോടെ തന്നെ ഞാൻ   അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റു റൂമിന്റെ പുറത്തേക്ക് നടന്നു. ഒരു സിസ്സർ എടുത്തു പുകച്ചു.

” അതേ ഭായ്”

” എന്നാ അക്കു?? ” ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി.

” ഭായ് ഓൾ എന്നാ മൊഞ്ചത്തി ആ, ഇത്രേം നല്ല ഒരു ഐറ്റത്തിനെ കിട്ടിയിട്ട് വെറുതെ കളയണോ?? ” അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

” ഒന്ന് ടേസ്റ്റ് ചെയ്തു നോക്കിയാലോ ഭായ്?? ”

” അക്കു വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട, നാളെ ഒരു പോറൽ പോലും ഏൽക്കാതെ അവളെ തിരിച് കൊണ്ടേ ആക്കും ” ഞാൻ എനിക്ക് വന്ന ദേഷ്യം മാക്സിമം കണ്ട്രോൾ ചെയ്തു കൊണ്ട് പറഞ്ഞു.

” ഭായ് എന്താണ് ഇങ്ങനെ?? തേനിൽ കയ്യ് മുക്കിയിട്ട് നക്കാതെ വിടുന്നത് എങ്ങനെയാ??  ഭായ് ക്ക് വേണ്ടേൽ വേണ്ട ഞാൻ ചെയ്തോട്ടെ ഓളെ ഞാൻ കൊണ്ട് പൊയ്ക്കോളാം പ്ലീസ് ” അവൻ അത്‌ പറഞ്ഞപ്പോ ഞാൻ അവന്റെ കോളറിൽ ചേർത്ത് പിടിച്ചു.

” അവൾക്ക് ഒന്നും പറ്റില്ല നീ അവളുടെ മേത്തു കൈ വെച്ചാ ആ കൈ ഞാൻ അറ്ക്കും. ” ഞാൻ ചീറി. അവൻ എന്റെ കയ്യ് വിടുവിച്ചു അകത്തേക്കു പോയി. അന്നേരം ആണ് അച്ചു വിളിച്ചത് ഞാൻ കുറച്ചു നേരം അവളുമായി സംസാരിച്ചുനിന്നു.  ഞാൻ തിരിച്ചു അകത്തേക്ക് ചെന്നപ്പോ കണ്ടത് അക്കുവിന്റെ കയ്യിൽ കിടന്ന് പിടയുന്ന അവളെ ആണ്. അക്കു ഒരു കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ചു മറുകൈ കൊണ്ട് ഡ്രസ്സ്‌ അഴിക്കാൻ ശ്രമിക്കുന്നു. ഞാൻ നേരെ ചെന്ന് അവന്റെ നടുവിന് തന്നെ ഒരു ചവിട്ട് കൊടുത്തു, മുന്നോട്ട് ആഞ്ഞ അവനെ കോളറിന് പിടിച്ചു നേരെ നിർത്തി കരണം നോക്കി ഒന്ന് പൊട്ടിച്ചു. ആ അടിയുടെ ശക്തിയിൽ അവൻ പുറകിലേക്ക് വീണു. ഞാൻ തിരിഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.

” ആർ യൂ ഒക്കെ??  ” ഞാൻ അവളുടെ ഷോൾഡറിൽ പിടിച്ചു പൊക്കി കൊണ്ട് ചോദിച്ചു. അവൾ അതേ എന്ന അർഥത്തിൽ തല ആട്ടി. പെട്ടന്ന് അവളുടെ മുഖ ഭാവം മാറി എന്തോ കണ്ട് ഞെട്ടി ചാടി എഴുന്നേറ്റു. എന്നെ തള്ളി മാറ്റി. ബാലൻസ് തെറ്റി ഞാൻ വീണു പോയി. എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടത് നിലത്തു കിടക്കുന്ന അവളെ ആണ് അടുത്ത് അക്കു ഉണ്ട് അവന്റെ കയ്യിൽ ഉടഞ്ഞ ഒരു ബോട്ടിലും.

Leave a Reply

Your email address will not be published. Required fields are marked *