” നന്ദു അത് ആ അജയന്റെ അനിയൻ അല്ലേ?? ” ഞാൻ നന്ദുവിനോഡ് ചോദിച്ചു.
” അതേ ഡാ, അവൻ തന്നെയാ അവർ നല്ല കൂട്ട് ആണ്, ചൈൽഡ്ഹുഡ് ഫ്രണ്ട്സ് ആണന്നാ ഐഷു പറഞ്ഞത്. ” ഞാൻ ഒന്ന് മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ ഒരു വളവ് തിരിഞ്ഞു പോയി. ഇപ്പൊ അവൾ മാത്രമേ ഉള്ളു. ഞാൻ നന്ദു വിനെ ഒന്ന് നോക്കി അവന് കാര്യം മനസ്സിലായി. അവൻ വണ്ടി അവളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി. അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.
” എന്താ ആരതി പേടിച്ചു പോയോ?? ” നന്ദു ഒരു ചിരിയോടെ അവളോട് ചോദിച്ചു. അവളും ചിരിച്ചു കൊണ്ട് അതേ എന്ന രീതിയിൽ തല ആട്ടി. അന്നേരം ഞാൻ ബാക്കിലെ ഡോർ തുറന്നു. അവൾ എന്നെ കണ്ടു പക്ഷെ മൈൻഡിയില്ല.
” നിന്റെ വീട് ഇവിടെ ആണോഡി ” ഞാൻ ഗൗരവത്തിൽ ചോദിച്ചു
” അതേ” അവളും ഗൗരവത്തിൽ ആണ്
” നിനക്ക് ഒരു ആർടിസ്റ്റ് രവിയെ അറിയോ. ഇതാണ് അഡ്രസ്സ് ” ഞാൻ എന്റെ ഫോൺ അവളുടെ നേരെ നീട്ടി കൊണ്ട് ചോദിച്ചു. അത് നോക്കാൻ എന്റെ അടുത്തേക്ക് വന്ന അവളെ അവളുടെ വയറിൽ ചേർത്ത് പിടിച്ച് വണ്ടിയിലേക്ക് വലിച്ചിട്ടു. ഞാൻ പറയാതെ തന്നെ നന്ദു വണ്ടി ചവിട്ടി വിട്ടു. അവൾ അലറി കരയാൻ ശ്രമിച്ചു, പക്ഷെ ഒച്ച പുറത്തേക്ക് വരുന്നതിന് മുന്നേ തന്നെ അക്കു അവളുടെ മുഖത്ത് എന്തോ സ്പ്രേ ചെയ്തു. പതിയെ അവളുടെ ബോധം മറഞ്ഞു.
” അക്കു എന്താ അത്?? ” എന്റെ ചോദ്യതിന് ഒരു ചിരി ആയിരുന്നു മറുപടി.
” പേടിക്കണ്ട ഭായ് ഓൾക്ക് ഒന്നും പറ്റൂല്ല ഒന്ന് രണ്ട് മണിക്കൂർ നൈസ് ആയി ഉറങ്ങും, അത്രേ ഉള്ളു. ഇന്നലത്തെ വർക്ക്‌ന് വേണ്ടി കൊണ്ടോന്നതാ. ”
” അജു ഇവളെ എന്ത് ഉദ്ദേശത്തിൽ ആ തട്ടികൊണ്ട് വന്നത്?? ” നന്ദു വണ്ടി സൈഡിൽ ഒതുക്കിയിട്ട് എന്നോട് ചോദിച്ചു.
” അതൊക്കെ ഉണ്ട് നന്ദു കുട്ടാ ” ഞാൻ ഗാഡമായ ഒരു ചിരി യോടെ മറുപടി കൊടുത്തു. അത് കണ്ടപ്പോ നന്ദുവിലും ഒരു പുഞ്ചിരി വിടർന്നു.
” നന്ദു നീ പോയി നാലു ബിരിയാണി വാങ്ങി വാ ” വണ്ടി നിർത്തി ഇട്ടിരുന്നത്തിന്റെ അടുത്ത് ഉള്ള കട ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു. അവൻ പോയി ബിരിയാണി വാങ്ങി വന്നു, പിന്നെ വണ്ടി ഓൾഡ് ഹൌസ് നോക്കി കുതിച്ചു. അവിടെ എത്തിയപ്പോ ഞാൻ അവളെ വണ്ടിയിൽ നിന്ന് എടുത്ത് ആ റൂമിന്റെ ഉള്ളിൽ കിടത്തി. അക്കു അവിടെ ഇരുന്ന് അടുത്ത കുപ്പി പൊട്ടിച്ചു, നന്ദു മയക്കം വരുന്നു എന്നും പറഞ് അവിടെ ഉള്ളു കട്ടിലിലേക്ക് ചാഞ്ഞു. വാങ്ങിയ നാലു പൊതി ബിരിയാണിയിൽ ഒരെണ്ണം എടുത്തു കൊണ്ട് ഞാൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു.
” ഡീ, എഴുന്നേൽക്ക്, എഴുന്നേക്കാൻ ” ഞാൻ അവളുടെ കവിളിൽ തട്ടി വിളിച്ചു, അവൾ കണ്ണ് ചിമ്മി തുറന്ന് എഴുന്നേറ്റു, ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. പിന്നെ ഞെട്ടലോടെ പുറകോട്ട് ആഞ്ഞു, കയ്യ് കൊണ്ട് അവളുടെ മാറു മറച്ചു.
” എന്നെ ഒന്നും ചെയ്യരുത് ” അവൾ ദയനീയമായി എന്നോട് പറഞ്ഞു.
” നീ ഇത് കഴിക്ക്, നീ ബിരിയാണി ഒക്കെ കഴിക്കുമല്ലോ അല്ലേ?? ” അവൾ ഞാൻ പറഞ്ഞത് മനസ്സിലാവാത്ത പോലെ എന്നെ നോക്കി.