പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോ അക്ബർ ആണ്. ഇത് എന്ത് വള്ളി ആണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു.
” ഹലോ, ഭായ് ഇങ്ങള് ഇത് എവിടാ?? ” ഫോൺ എടുത്ത ഉടനെ അവൻ അങ്ങേ തലയിൽ നിന്ന് അലറി. അവൻ ഒരു വാ പൊളിയൻ ആണ്.
” ഞാൻ കോളേജിൽ ആടാ എന്നാ അക്കു?? ”
” എന്നാ ഭായ് ഇങ്ങ് വാ ഞാൻ ഇങ്ങടെ നാട്ടിൽ ഉണ്ട്. ഇന്നലെ ഒരു വർക്ക്ന് വന്നതാ. അത് ഞാൻ വെടിപ്പ് ആക്കി. നമുക്ക് ഒന്ന് കൂടണ്ടേ?? ”
” അക്കു ക്ലാസ്സ് ഉണ്ട് ഡാ പിന്നെ ഒരിക്കൽ ആവാം ”
” oh എന്ത് ക്ലാസ്സ് ഭായ്, ഞാൻ ഇങ്ങടെ സ്ഥിരം സ്ഥലത്ത് ഉണ്ട് നന്ദൻ ഭായിയെയും കൂട്ടി പെട്ടന്ന് വാ ” ഞാൻ എന്തേലും മറുത്ത് പറയുന്നത് മുന്നേ അവൻ കട്ട് ചെയ്തു.
” ആരാ ഡാ?? ” നന്ദു ആണ്.
” അക്കു ആട, അവൻ ഇവിടെ വന്നു ചാടിയിട്ടുണ്ട്, ആള് നമ്മുടെ ഓൾഡ് ഹൗസിൽ ഉണ്ട് അങ്ങോട്ട് ചെല്ലാൻ ”
” ഇനി ഇപ്പൊ എന്ത് ഏണിയും ചുമന്നു കൊണ്ട് ആവോ അവന്റെ വരവ് ” നന്ദു പിറുപിറുത്തു.
” എന്നാ മക്കൾ ക്ലാസ്സിലേക്ക് വിട്ടോ ഞങ്ങൾ ഇന്ന് ഇല്ല ” ബാക്കി ഉള്ളവന്മാരോഡ് പറഞ്ഞിട്ട് ഞങ്ങൾ ബൈക്ക് എടുത്ത് ഓൾഡ് ഹൌസിലേക്ക് വിട്ടു. ഞങ്ങൾ കമ്പനി കൂടുന്ന സ്ഥലതിന് ഇട്ടിരിക്കുന്ന പേര് ആണ് ഓൾഡ് ഹൌസ്, സത്യത്തിൽ അത് ന്യൂ ഹൗസ്എന്ന പേരിൽ അച്ഛൻ തുടങ്ങി വെച്ച ഷോപ്പിംഗ് കോംപ്ലക്സ് ആണ്, പാർട്ണറും ആയുള്ള ഉടക്ക് കാരണം പണി പകുതിക്ക് വെച്ച് നിന്നു, പിന്നെ പുള്ളിയുടെ ഷെയർ കൂടി അച്ഛൻ വാങ്ങി കേസ് തീർത്തു എങ്കിലും പണി ഇപ്പോഴും തുടങ്ങിട്ടില്ല. അച്ഛന് ഈ ജോതിഷത്തിൽ ഒക്കെ ഭയങ്കര വിശ്വാസം ആണ്, ഒരു മൂനാലു കൊല്ലത്തേക്ക് അവിടെ പണി ഒന്നും ചെയ്യണ്ടന്ന് ഒരു ജ്യോതിഷി പറഞ്ഞു, അച്ഛൻ അത് കണ്ണും അടച്ച് അനുസരിച്ചു, അതോണ്ട് ഞങ്ങൾക്ക് കമ്പനി കൂടാൻ നല്ല ഒരു സ്ഥലം ഒത്തു. ഒരു റൂം ഞങ്ങൾ അവിടെ സെറ്റ് ചെയ്തിട്ടുണ്ട്.
” എടാ അക്കു എന്താ എപ്പോ ഇവിടെ?? ” നന്ദു ആണ്.
” അറിയില്ല ഇന്നലെ എന്തോ വർക് ഉണ്ടായിരുന്നു എന്ന പറഞ്ഞെ ”
” ആരുടെ പള്ളക്ക് കത്തി കേറ്റിട്ട് ആണ് ആവോ അവന്റെ എഴുന്നെള്ളിപ്പ് ”
അക്കു ഇത്തിരി റോങ് ആണ്, ചെറിയ തോതിൽ ഗാങ് പരുപാടി ഒക്കെ ഉള്ള ഒരുത്തൻ ആണ്, രണ്ടു കൊല്ലം മുമ്പ് ആണ് ഓനെ പരിചയപ്പെടുന്നത് അവൻ കാരണം ഒരു എട്ടിന്റെ പണിയിൽ നിന്ന് ഞങ്ങൾ സ്കിപ്പ് ആയത് ആണ് പിന്നെ അവന്റെ ബന്ധങ്ങളും ഞങ്ങൾക്ക് നല്ല ഹെല്പ്ഫുൾ ആണ് അതോണ്ട് ആ അവനെ വെറുപ്പിക്കാതെ കൊണ്ട് നടക്കുന്നത്.
ഞങ്ങൾ വരുന്ന കണ്ട് അക്കു അവന്റെ വാൻ മോഡൽ വണ്ടിയിൽ നിന്ന് ഒരു ബാഗും ഒക്കെ ആയി ചാടി ഇറങ്ങി കൈ വീശികാണിച്ചു. ഞങ്ങൾ അകത്തു കയറി.
” എന്തായിരുന്നു ഇന്നലെതെ വർക്?? ” നന്ദു
” അതൊക്ക ഉണ്ട് ഭായി ” അവൻ ഒരു ചിരി പാസക്കി.
” അത് വിട് ഇങ്ങള് ഇത് കണ്ടാ നല്ല ഒന്നാം തരം വാറ്റ് ആണ്, കഴിഞ്ഞ ദിവസം ഇടുക്കിയിൽ പോയപ്പ കിട്ടിയതാ ” അക്കു അവന്റെ ബാഗിൽ നിന്ന് നാലു കുപ്പി പുറത്ത് എടുത്തു.