” നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ ” അവളെ ഒന്നൂടെ ചൂട് പിടിപ്പിക്കാനായി ഞാൻ പറഞ്ഞു. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പോവും എന്നാണ് ഞാൻ ഓർത്തത്, എന്നാ അവൾ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഓർത്തില്ല, എനിക്ക് അത് ഇഷ്ട്ടപെട്ടു ആ വാശി.
” എന്റെ പട്ടി പറയും തന്നോട് സോറി ” അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.
” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ” ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു. അങ്ങനെ അങ്ങ് വിടാൻ പറ്റുമോ. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല അങ്ങിയാൽ നേരെ ചൊവ്വേ ഒന്നും പോവില്ലന്ന് അറിയാം. അവൾ എന്റെ കൈ വിടുവിക്കാൻ ആയി കുതറി പക്ഷെ അതിനൊന്നും എന്റെ കൈ വിടുവിപ്പിക്കാൻ മാത്രം കരുത്ത് ഇല്ലായിരുന്നു.
” അർജുൻ, ദാറ്റ്‌സ് ഇനഫ് ” ഞങ്ങൾ എല്ലാരും ശബ്ദം കേട്ട ഇടത്തേക്ക് നോക്കി, ചാന്ദിനി മിസ്സ്. മിസ്സ് വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് അവളെയും വിളിച്ചു നടന്നു.
” നിന്ന ഞാൻ എടുക്കുന്നുണ്ട് കേട്ടോടി ” ഞാൻ പുറകിൽ നിന്ന് വിളി പറഞ്ഞു.
“ചേ, ആ ചാന്ദിനി മിസ്സ് വന്നത് കൊണ്ട് അവൾ രക്ഷപെട്ടു, അല്ലേലും നമ്മുടെ കാര്യത്തിൽ തലയിടുന്നത് അവരുടെ ശീലം ആ, പ്രതെകിച് നിന്റെ ” സണ്ണി രോഷം കൊണ്ടു.
” അത് സാരമില്ല നമുക്ക് ഇന്റർവെല്ലിനു പൊക്കാം ” ദീപു അവനെ സമാധിപ്പിചിട്ട് എന്നെ നോക്കി.
” അത് വേണ്ട, ഇത് ഇവിടെ തീർന്നു, അവൾ എന്നെ ബസ്സിൽ വെച്ച് നാണം കെടുത്തി ഇപ്പൊ ഇവിടെ വെച്ച് ഞാനും എന്റ് ഓഫ് തെ മാറ്റർ. അല്ലേലും തെറ്റ് ചെയ്തത് ഞാൻ അല്ലേ. പിന്നെ അനന്ദു പറഞ്ഞത് പോലെ ഇത്ര ആൺപിള്ളേർക്ക് ഇല്ലാത്ത ധൈര്യം കാണിച്ചതല്ലേ. റെസ്‌പെക്ട്. ” ഞാൻ അത് പറഞ്ഞപ്പോ അവന്മാർ ഒക്കെ വാ പൊളിച്ചു പരസപരം നോക്കി. പിന്നെ അനന്ദുവിൽ ഒരു പുഞ്ചിരി വിടർന്നു.
” എന്താണ് മോനെ, ഒരു സോഫ്റ്റ് കോർണർ ഒക്കെ?? ഓൾ ഖൽബിൽ കയറി കോരുത്തോ?? ആദ്യം ഉടക്ക് പിന്നെ… Ah ഈ സിനിമയിൽ ഒക്കെ പ്രണയം തുടങ്ങുന്നത് ഈ സിറ്റ്വേഷനിൽ ഒക്കെ ആ. ” അനന്ദു എന്നെ വീണ്ടും വാരി. അവന്മാർ എല്ലാരും നല്ല ചിരി. ഞാൻ പല്ല് ഇരുമി.
” ah അത് പൊളിക്കും, അവൾ നിനക്ക് പറ്റിയ പെണ്ണ് ആടാ, നല്ല തന്റെഡി ആണ് ഇങ്ങനെ ഉള്ള ഒരുത്തിക്കെ നിന്നെ മെരുക്കാൻ പറ്റൂ. പിന്നെ ഞാനും നീയും ഫ്രണ്ട്സ് അവളും ഐഷുവും ഫ്രെണ്ട്സ്. uff പൊളി, എന്ത് പറയുന്നു?? ” നന്ദുന്റെ ആ ചോദ്യതിന് ഉത്തരം എന്നോണം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ കൈ അവന്റെ മുതുകിൽ വീണു. വേദന കൊണ്ട് നന്ദു ഒന്ന് തുള്ളി പോയി.
” നന്ദാ രണ്ടും കൂടി കലിപ്പനും കലിപ്പന്റെ കാന്താരിയും കളിക്കുന്നത് ഒക്കെ നമ്മൾ കാണേണ്ടി വരുവോ ?? ” വീണ്ടും അനന്ദു. ഞാൻ അവന്റെ നേരെ തിരിഞ്ഞപ്പോ അവൻ ഇറങ്ങി ഓടി, അത് കണ്ട് ഒരു ചിരിയോടെ ഞാനും ബാക്കി ഉള്ളവരും അവന്റെ പുറകെ ക്ലാസ്സിലേക്ക് നടന്നു.