( ഈ പാർട്ട് വൈകി എന്ന് എനിക്ക് അറിയാം, മനഃപൂർവം അല്ല തിരക്ക് കാരണം ആണ്.
ഈ പാർട്ട് എങ്ങും എങ്ങും എത്തിയിട്ടില്ല എന്ന് എനിക്ക് അറിയാം ഇനിയും വൈകിയാൽ എന്നെ മറന്നു പോയാലോ എന്ന് ഓർത്തിട്ട് ആണ് ഇപ്പൊ സബ്മിറ്റ് ചെയ്യുന്നത് 🥺
തെറ്റ് കുറ്റം വല്ലതും ഉണ്ടേൽ ക്ഷമിക്കണം, അത് പറയണം, നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്
നന്ദി ഒരുപാട് സ്നേഹം 😍
സസ്നേഹം Arrow 💛)
കടുംകെട്ട് 3
KadumKettu Part 3 | Author : Arrow | Previous Part
ഉറക്കം ഉണർന്നപ്പോൾ ആദ്യം കണ്ടത് അവളെ ആണ്, ഭിത്തിയിൽ ചാരി ഇരുന്ന് ഞാൻ ഇന്നലെ കൊടുത്ത തലയണയും കെട്ടിപിടിച്ച് ഇരുന്നറങ്ങുന്നു. നല്ല കണി, കാണാൻ ഒരു സുഖം ഒക്കെ ഉണ്ട്. ഞാൻ സമയം നോക്കി ഏഴു മണി ആയിരിക്കുന്നു. സാധാരണ ജിമ്മിൽവർക്ക് ഔട്ട് കഴിഞ്ഞു ഞാൻ തിരിച്ചു പോരുന്ന ടൈം. എന്തൊക്ക പറഞ്ഞാലും ഈ കല്യാണം ഒരു വല്ലാത്ത ചടങ്ങ് തന്നെ ആണ്, നല്ല ഓട്ടം ഓടിയതിന്റ ഷീണം ഉണ്ട് അതാ ഉറങ്ങി പോയത്.
ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. ട്രാക്ക് സൂട്ട് എടുത്തിട്ടു. അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം ഒന്ന് റിലാക്സ് ആവാൻ ആണ് നന്ദുന്റെ കൂടെ ക്ലബ്‌ൽ ഞാൻ റീജോയിൻ ചെയ്ത്, ക്ലബ് എന്ന് പറയുമ്പോൾ ഒരു ബോക്സിങ് ജിം ആണ്, ഇപ്പൊ ഒരു ശീലം ആയി പോരാത്തതിന് നെക്സ്റ്റ് മന്ത് നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ ഞങ്ങൾ രണ്ട് പേരും ആണ് ഞങ്ങളുടെ ക്ലബ്ബിൽ നിന്ന് പങ്കെടുക്കുന്നത് പ്രാക്ടീസ് മുടക്കാൻ പറ്റൂല.
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓർത്തത് ഇവൾ ഇങ്ങനെ കിടന്നാൽ അത് കുരിശ് ആവും. അച്ചു എങ്ങാനും കയറി വന്ന് ഇവൾ ഇവിടെ ഇങ്ങനെ കിടക്കുന്നത് എങ്ങാനും കണ്ടാൽ തീർന്നു. ഞാൻ അവളുടെ അടുത്ത് ചെന്ന് ഒന്ന് തട്ടി വിളിച്ചു, എഴുന്നേൽക്കുന്നില്ല. നല്ല ഉറക്കം ആണ്, പുലർചെ എപ്പോഴോ ആണ് അവൾ ഉറങ്ങിയത്. വെളുപ്പിന് വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴും ഒരു തേങ്ങൽ ഞാൻ കേട്ടിരുന്നു.
ഞാൻ അവളെ എന്റെ കയ്യിൽ കോരി എടുത്തു. ഉറക്കത്തിൽ അവൾ ഒന്ന് ഞെരുങ്ങി നിവർന്നു, ഉണർന്നില്ല. അന്നത്തെ ദിവസം ആണ് എന്റെ ഓർമ്മയിലേക്ക് വന്നത്. പെണ്ണിന്റെ ഭാരം കുറഞ്ഞോ?? ആവോ.
ഞാൻ അവളെയും എടുത്തു കട്ടിലിന്റെ അടുത്തേക്ക് നടന്നു. ഇന്നലെ കരഞ്ഞതിന്റെ ബാക്കി എന്നോണം പടർന്ന കരിമഷിയും പാറി പറക്കുന്ന തലമുടിയും ഒക്കെ ആയി മയക്കത്തിൽ ആണ്ട ഒരു സുന്ദരി ആണ് എന്ത് കയ്യിൽ, പനി പിടിക്കുമ്പോഴും ഉറങ്ങുമ്പോഴും പെണ്ണുങ്ങളെ കാണാൻ വല്ലാത്ത മൊഞ്ച് ആണെന്ന് പറയുന്ന ശരി ആണല്ലേ..