ഞങ്ങൾ ചെല്ലുമ്പോൾ ആദ്യത്തെ കാബിനിൽ രണ്ട് സ്റ്റാഫെ ഉണ്ടായിരുന്നുള്ളൂ.
“ജയശ്രീ ചേച്ചി എവിടെ അമ്മൂ?”
സിനി ഒരു സ്റ്റാഫിനോട് ചോദിച്ചു.
“ചേച്ചി ലാസ്റ്റ് കാബിനിൽ എന്തോ ക്രീം സെറ്റ് ചെയ്യുവാ”
അമ്മു മറുപടി പറഞ്ഞു.
സിനി അവിടെ ഉണ്ടായിരുന്ന രണ്ടുപേരെയും എനിക്ക് പരിചയപ്പെടുത്തി.
ഒരാൾ ബ്യുട്ടീഷ്യൻ ആണ്. അമ്മു. കോട്ടയത്ത് കാരി ആണ്. ഒരു 27 വയസ്സ് വരും.
കാണാനൊക്കെ നല്ല ഭംഗിയുണ്ട്.
മറ്റെയാൾ കാവ്യ. അവളാണ് മസ്സാജ് ചെയ്യുന്നത്. ഏകദേശം 28 വയസ്സ് കണ്ടാൽ തോന്നും. കാവ്യ ഇവിടുത്തുകാരി ആണ്.
“ഞങ്ങൾ ജയശ്രീ ചേച്ചിയെ ഒന്ന് കാണട്ടെ!
സിനി എന്നെയും വിളിച്ചുകൊണ്ട് ആദ്യത്തെ കാബിൻ തുറന്ന് അകത്തു കയറി. ആ കാബിനിൽ ആരുമില്ല. അവിടെ എക്സ്ട്രാ ഒരു ബെഡ് ഉണ്ട്. മസ്സാജ് ചെയ്യാനുള്ള ബെഡാണ്.
തല വെക്കാനുള്ള ഭാഗത്ത് ഒരു ഹോൾ ഒക്കെ ഉണ്ട്.
ഞങ്ങൾ അടുത്ത കാബിനിലേക് കയറി.
ജയശ്രീ ചേച്ചി അവിടെ ഉണ്ടായിരുന്നു. എന്തൊക്കയൊ ക്രീമുകൾ പായ്ക്കറ്റ് പൊട്ടിച് വേറെ ടപ്പികളിൽ ഫിൽ ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചു. ഒരു 35 വയസ്സ് വരും. കറുപ്പ് നിറമാണ്. എന്നാലും നല്ല മോഡേൺ ലുക്ക് ഉണ്ട്. സാരിയാണ് വേഷം.
സിനി എന്നെ പരിചയപ്പെടുത്തി. ചേച്ചി ഇവിടുത്തെ സീനിയർ ആണ്. ആഷിക് ഈ സ്പാ വാങ്ങുന്നതിനു മുൻപേ ചേച്ചി ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. സ്പാ വാങ്ങിയപ്പോൾ ചേച്ചിയെ ആഷിക്കിന് പരിചയം ഉള്ളത് കൊണ്ട് അവരെ അപ്പോയ്ന്റ് ചെയ്യുകയായിരുന്നു.
“ടീ നിങ്ങൾ ഫസ്റ്റ് കാബിനിലേക് ചെല്ല്. അമ്മു വർക്ക് ചെയ്ത് തരും. ഞാൻ കുറച്ച് ബിസിയാ.”
ജയശ്രീ പറഞ്ഞു.
“ഓക്കേ ചേച്ചി നടക്കട്ടെ”
സിനി എന്നെയും പിടിച്ച്കൊണ്ട് ഫസ്റ്റ് ക്യാബിനിൽ വന്നു.
“അമ്മൂ ഇവൾക്കൊന്ന് ത്രെഡ് ചെയ്‌തേടീ ”
സിനി അമ്മുവിനോട് പറഞ്ഞു.
“തട്ടം അഴിച്ചിട്ടു ഇരിക്ക് മാഡം നമുക്ക് ചെയ്യാം”
അമ്മു എന്നോടു പറഞ്ഞു.
“നീ ചെയ്യെടി ഞാൻ പിന്നെ നോക്കാം”
ഞാൻ സിനിയോട് പറഞ്ഞു.
“കുഴപ്പമില്ല നീ ഇരിക്ക്. ടൈം ഉണ്ടല്ലോ.”
ഞാൻ മഫ്ത അഴിച്ചു അവിടുള്ള സോഫയിൽ വെച്ചു. കാവ്യ അപ്പോൾ തന്നെ അതെടുത്തു മടക്കി അവിടെ ഉണ്ടായിരുന്ന ഒരു ഹാങ്ങറിൽ ഇട്ടു.