“ഒന്നുമില്ല മോനെ.. നാളെ ഈ ലോക്ക്ഡൌൺ മാറുകയല്ലേ..അപ്പോൾ ലെച്ചു വന്നാൽ മോൻ പോവേകേം ചെയ്യുമല്ലോ.. എനിക്കറിയില്ല ഞാൻ അത് എങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന്..”ആന്റി തലതാഴ്ത്തി വിഷമത്തിൽ ഒരുനിമിഷം ഇരുന്നു..
ഞാൻ അടുത്ത് ചെന്നു..ആ തല പൊക്കി പിടിച്ചിട്ട്”ലോക്ക്ഡൌൺ 2ആഴ്ച ഇനീം നീട്ടുകയാണ്.. അല്ലെങ്കിൽ തന്നെ ഞാൻ എന്റെ കുഞ്ഞമ്മയെ വിട്ട് പെട്ടെന്ന് പോവുമോ.. എനിക്കും അത് പറ്റുവോ.. കുഞ്ഞമ്മക്കറിയില്ല..കുഞ്ഞമ്മയുടെ കൂട്ട് ഒരു സ്ത്രീയെ ഞാനും കണ്ടിട്ടില്ല.. അത്രക്കും എനിക്കിഷ്ടമാ.. i love u soo much” 2പേരുടെയും കണ്ണ് നിറഞ്ഞിരുന്നു…അവർ പരസ്പരം മുറുക്കെ കെട്ടിപിടിച്ചു..
“i love u too kanna” ഹൃദയത്തിൽ എഴുതിയ പോലെ കുഞ്ഞമ്മ പറഞ്ഞു..പരസ്പരം നെറ്റിക്കുമ്മ തന്നു കൊണ്ട് 2പേരും കെട്ടിപ്പിടുത്തം വിട്ടു..
“പിന്നെ തത്കാലം ഈ വേർപാടിന്റെ വിഷയം ഇനി ചർച്ച ചെയ്യരുത്.. എന്റെ സുന്ദരിക്കുട്ടി ഇനി കരയുകയും ചെയ്യരുത്..”കവിളത്തു പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
കുഞ്ഞമ്മയും പുഞ്ചിരിച്ചു ഇല്ല എന്ന് തലയാട്ടി കൊണ്ട്” സുന്ദരികുട്ടിയോ..ഞാനോ.. കെളവി ആകുന്നു ഹി ഹി”
‘പിന്നെ കേളവി.. എന്റെ കുഞ്ഞമ്മ സുന്ദരികുടമാണ്.. എന്ത് രാസമാണെന്നോ കാണാൻ..കുഞ്ഞമ്മ ചിരിക്കുമ്പോൾ ഉള്ള മുഖം മാത്രം മതി ഇങ്ങനെ നോക്കി ഇരിക്കാൻ ” ഞാൻ പറഞ്ഞു.. എന്റെ ജീവിതത്തിൽ നേരിട്ടോ മനസിലോ ഞാൻ ഒരു സ്ത്രീയെ പറ്റിയും ഇങ്ങനെ ഒരു കമന്റ് പറഞ്ഞിട്ടില്ല.. പക്ഷെ കുഞ്ഞമ്മ ശെരിക്കും സുന്ദരിയായൊണ്ട് ഈ വാക്കുകൾ ഞാൻ അറിയാതെ മനസിൽ നിന്ന് വന്നതാണ്..സൗന്ദര്യം ബാഹ്യ ആന്തരിക ഭംഗികളുടെ മിശ്രിതം ആണ്.. ഒരു സ്ത്രീയെ സുന്ദരി ആക്കുന്നതിൽ മനസിന്റെ പങ്കും വളരെ വലുതാണ്..ഞാൻ ഇത് പറഞ്ഞപ്പോൾ അത് എന്റെ മനസ്സിൽ തട്ടി പറഞ്ഞതാണ് എന്ന് കുഞ്ഞമ്മക്കും മനസിലായി.
“സത്യത്തിൽ ഞാൻ ഈ വാക്കുകൾ പ്രതീക്ഷിച്ചടാ.അത് കേക്കാനും കൂടെ ആണ് അങ്ങനെ പറഞ്ഞെ..നീ എപ്പോഴും ഹൃദയത്തിൽ നിന്നാണ് സംസാരിക്കാറ്.. നിനക്കാരോടും കള്ളം കാണിക്കാൻ ഒക്കില്ല അതാണ് നിനക്ക് ഒരുപാട് സുഹൃത്തുക്കളും ഇല്ലാത്തത് മോനെ..നിന്നോടടുത്തൽ ആരുടേം ഫേവറിറ്റ് ആവും നീ.. ഞാൻ ചുമ്മാ പറയുന്ന അല്ല.. സത്യം ”
കുഞ്ഞമ്മയുടെ ഈ വാക്കുകൾ അളവില്ലാത്ത സന്തോഷമാണ് എന്നിലുണ്ടാക്കിയത് “അതെ എന്നെ പറഞ്ഞു പറഞ്ഞു അഹങ്കാരി ആക്കല്ലേ…നമ്മുടെ ഇടയിലെ സ്നേഹം ആണ് കുഞ്ഞമ്മേ ഇങ്ങനെ ഒക്കെ പറയാനും ഇങ്ങനെ സന്തോഷായി കഴിയാനും മനസിലാക്കാനും നമുക്ക് സാധിക്കുന്നത്..”