“ദാണ്ടെ സമയം പോകുന്നെ.. വാ ”
ഞാൻ ലാഞ്ചബോക്സ് ഒക്കെ റെഡി ആക്കി കൊടുത്തു.. ടാറ്റയും നെറ്റിയിൽ ഒരുമ്മയും തന്നിട്ട് കുഞ്ഞമ്മ ഒറ്റയ്ക്ക് തന്നെ കാറിൽ പോയി.. ഞാൻ കൊണ്ട് വിട്ടാൽ അവിടെ വെച്ചു എനിക്ക് വിഷമം ആകും.. എന്നോട് നിർമല ആന്റിടെ ഫ്ലാറ്റിൽ ഇരിക്കാൻ പറഞ്ഞിട്ടാണ് പോയത്.. “”അവിടെ ചെന്നപ്പോൾ ജുവാൻ നല്ല പനിച്ചു കിടക്കുവാണ്.. അങ്കിൾ അബ്കാരി ലേലം ഉള്ളോണ്ട് അതിനും പോയി.. ഞാൻ വന്നപ്പോ ആന്റി അവന് നനച്ച തുണി വിരിക്കയാണ്…ഞാൻ അവനെ തൊട്ട് നോക്കി.. ചൂടുണ്ട്.. കൊറോണ സമയം ആയോണ്ട് ഈ ചെറിയ ജലദോഷ പണിക്കൊക്കെ ഹോസ്പിറ്റലിൽ പോകാൻ ആൾക്കാർക്ക് പേടിയാ…”കൊഴപ്പം ഉണ്ടോ മോനെ??”ആന്റി എന്നോട് ചോയിച്ചു…
“ഇല്ല ആന്റി.. ഞാൻ ഒരു കഷായം ഒന്ന് തിളപ്പിക്കാം..”എന്നും പറഞ്ഞു അടുക്കളയിൽ പോയി.. ചെറുപ്പത്തിൽ അമ്മ പറഞ്ഞു തന്ന ഒരു കൂട്ടാണ്.. എന്റെ ജലദോഷപനിക്കൊക്കെ ഞാൻ അതാ ചെയ്യുന്നേ.. ഞാൻ അതുണ്ടാക്കി അവന് കൊടുത്തു..
“ഒറ്റവലിക്ക് കുടിച്ചിട്ട് മോൻ ഒന്ന് കിടക്ക് ട്ടോ ” ആന്റി പറഞ്ഞു
കുറച്ച്നേരം അവനെ പറ്റി പറഞ്ഞശേഷം ഞാനും ആന്റിമായി കുറെ നേരം ഓരോ വിശേഷങ്ങളും ഒക്കെ പറഞ്ഞു.. കുഞ്ഞമ്മ പറഞ്ഞപോലെ തന്നെ ആന്റിടെ ഫാമിലി ഒരു ഹാപ്പി ഫാമിലി ആണെന്നും അവിടെ പുള്ളിക്കാരി വല്ലാതെ സന്തോഷം കണ്ടെത്തുന്നുണ്ട് എന്നും എനിക്കും മനസിലായി.. 3മണിക്കൂർ കഴിഞ്ഞ് ഞാൻ അവനെ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തിട്ടുണ്ട്… പനി വിട്ടതിന്റെയ.. ഞാൻ ആന്റിയോട് പറഞ്ഞു.. എന്നിട്ട് കയ്യിൽ പിഴിഞ്ഞ് വെച്ച ഉപ്പിട്ട നാരങ്ങാ നീര് അവനെ കൊണ്ട് കുടിപ്പിച്ചു..ഒരുപാട് വിയർത്താൽ ഇതോടെ ചെയ്താൽ എല്ലാം ഒക്കെ ആകും..
“കണ്ണൻ ഒരു സംഭവം തന്നെ ആണ് കേട്ടോ..” ആന്റി എന്നെ പൊക്കി പറയുവാരുന്നു.. ഞങ്ങൾ പിന്നെയും കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു.. ആന്റിടെ ഫാമിലിയും ഇഷ്ടങ്ങളും ഒക്കെ പറയാൻ തുടങ്ങി.. ഒരു നല്ല സൗഹൃദം വളരുന്നു എന്ന് ഞങ്ങൾക്ക് മനസിലായി.. ഉച്ചക്ക് കുഞ്ഞമ്മ വിളിച്ചിരുന്നു.. ഇന്ന് പിന്നെ ഞങ്ങൾ കാര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങി..
3ഒക്കെ ആയപ്പോ ഞാൻ ഫ്ലാറ്റിലേക്ക് പോയി.. 4:30ആയപ്പോ ബെൽ അടി കേട്ടു..ഞാൻ ഡോർ തുറന്നപ്പോഴേ കെട്ടിപിടിച്ചോണ്ട് കുഞ്ഞമ്മ പൊതിഞ്ഞു എന്നെ…
“കുഞ്ഞമ്മേ ഞാൻ വാതിലൊന്നടക്കട്ടെ..പുറത്തുള്ളവർ കണ്ടാൽ നമ്മൾ ചിന്തിക്കാണ പോലെ അല്ല അവർ ചിന്തിക്കുക..”
“ഞാൻ അങ്ങ് മറന്നു” കുഞ്ഞമ്മ ചിരിച്ചു..