ഹോസ്പിറ്റലിൽ കേറി പ്ലാസ്റ്റർ എടുത്തു.. ഡോക്ടർ കാലും കയ്യുമൊക്കെ പരിശോധിച്ചു.. എല്ലാം ഒക്കെ ആണെന്ന് പറഞ്ഞു.. കാൽസ്യത്തിന്റെ സിറപ്പ് തുടരാനും പറഞ്ഞു..
അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നിറങ്ങി..
“ടാ നീ എന്നെ കോളേജിലാക്കിയിട്ട് കാറും കൊണ്ട് വീട്ടിൽ പൊക്കോ.. കുഞ്ഞമ്മ വൈകിട്ട് ബസിനു അങ്ങ് വരാം”
“അത് വേണ്ട ഞാൻ വിളിക്കാൻ വന്നോളാം” ഞാൻ പറഞ്ഞു..
“ഓ ശെരി” കുഞ്ഞമ്മ ചിരിച്ചു
ഞാൻ കുഞ്ഞമ്മയെ കൊണ്ടാക്കിയ ശേഷം ഫ്ലാറ്റിലേക്ക് മടങ്ങി.. എന്റെ ഇടത് സീറ്റിൽ നിന്നു കുഞ്ഞമ്മ ഇറങ്ങി പോയപ്പഴാണ് എനിക്ക് ശെരിക്കും മിസ്സിംഗ് ഫീൽ ആയതു.. ഫ്ലാറ്റിൽ ചെന്നപ്പോൾ എനിക്ക് വല്ലാതെ ഒരു വീർപ്പുമുട്ടലായി.. ഒരു ശബ്ദത്തിന്റെ ലോകത്ത് നിന്നു പെട്ടെന്നു ഏകാന്ധതയിലേക്ക് വന്നപോലെ.. കുറഞ്ഞ നിമിഷങ്ങൾ കൂടി കുഞ്ഞമ്മയെ അകന്നിരിക്കുന്നത് എന്നെ ബാധിക്കുന്ന പോലെ എനിക്ക് തോന്നി.. ഞാൻ പുതിയ ഫോൺ എടുത്ത് ചുമ്മാ കുത്തികൊണ്ടിരിക്കുമ്പോൾ ആണ് ബെൽ അടിച്ചത്…
വാതിൽ തുറന്നപ്പോൾ നിർമല ആന്റി ആണ്..
“കണ്ണാ.. അനു ഇപ്പോഴാ വിളിച്ചത്.. മോൻ ഒറ്റക്കാണ് നോക്കണേ എന്ന് പറഞ്ഞു…ഇവിടെ ഒറ്റക്കിരിക്കണ്ട.. അവിടെ ജവാനും ഇച്ഛയനുമൊക്കെ ഉണ്ടല്ലോ.. അവിടേക്ക് വാ “ആന്റി അങ്ങോട്ട് എന്നെ വിളിച്ചു.
എനിക്കും അതാണ് ശെരി എന്നു തോന്നി.. അല്ലേൽ കുറച്ച് കഴിഞ്ഞ് ഞാൻ കരയും..
ഞാൻ അവിടെ ചെന്ന് ഇരുന്നു.. അങ്കിളിനു പൊളിറ്റിക്സ് പ്രിയം ആയോണ്ട് ആ വിഷയങ്ങൾ ഒക്കെ സംസാരിക്കാൻ തുടങ്ങി…കുറച്ചായപ്പോൾ ഞാൻ ജുവാനെ പഠിപ്പിക്കാൻ തുടങ്ങി..അവൻ ഞാൻ പറഞ്ഞു കൊടുക്കുന്ന ഒക്കെ നല്ല രീതിയിൽ മനസിലാക്കുന്നുണ്ട് എന്ന് കാണുമ്പോൾ എനിക്ക് നല്ല സന്തോഷം ഒക്കെ ഉണ്ട്…
അവന് പറഞ്ഞു കൊടുത്ത ശേഷം റൂമിൽ നിന്നിറങ്ങിയപ്പഴാ കുഞ്ഞമ്മയുടെ ഫോൺ വന്നത്..
“മോനെ എല്ലാം ഓക്കേ അല്ലെ ”
“അതെ കുഞ്ഞമ്മേ.. ഞാൻ ആന്റിടെ വീട്ടിൽ ജുവാന് ക്ലാസ്സ് എടുക്കുവായിരുന്നു..”
“മോൻ ഓക്കേ ആണോ എന്നറിയാൻ വിളിച്ചതാ”
“ഇവിടെ വന്നിരുന്നത് കാര്യമായി.. ഞാൻ ഫ്ലാറ്റിലെത്തിയപ്പോൾ തനിച്ചായപോലെ തോന്നി…കുഞ്ഞമ്മേ എനിക്ക് എന്തോ വല്ലാണ്ട് മിസ്സ് ചെയ്തു.. ഞാൻ കരയാണെന് തൊട്ട് മുന്നെ നിർമല ആന്റി വന്നു വിളിച്ചത് കാര്യമായി കുഞ്ഞമ്മേ”
“എന്റെ മോനുസേ…കുഞ്ഞമ്മക്ക് സന്തോഷമാണെന്നാണോ… വൈകിട്ട് എത്തിയാൽ മതി എന്നാ.. അതല്ലേ ഞാനും വിളിച്ചേ.. love u എന്റെ പൊന്നെ ..
“Loveu too കുഞ്ഞമ്മേ ..ഉമ്മാ”
“ഉമ്മ.. ഞാൻ വെക്കുവാന് മോനെ “കുഞ്ഞമ്മ ഫോൺ കട്ട് ആക്കി