കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

അവിടെ മനുഷ്യന് ബിസ്സിനെസ്സ് കാര്യങ്ങൾ നോക്കി തലയ്ക്ക് വെളിവില്ലാതെ ഇറുക്കുമ്പോളാണ് അച്ഛമ്മയുടെ വിവരമറിഞ്ഞു ഇങ്ങോട്ട് പോന്നത്. എവിടെയെങ്കിലും അൽപ്പം സമാധാനം കിട്ടുവെന്ന് ഓർത്ത് വന്നപ്പോൾ ഇനി ഇവിടെയും തുടങ്ങിക്കോ എല്ലാവരുംകൂടി…… മനുഷ്യന്റെ തലയ്ക്ക് ഭ്രാന്തുപിടിപ്പിക്കാൻ. ഞാൻ പറഞ്ഞത് സൗകര്യമുണ്ടങ്കിൽ വിശ്വസിച്ചാൽ മതി എല്ലാവരും. ആരെയും ബോധിപ്പിക്കണ്ട ആവ്യശമൊന്നും എനിക്കില്ല…
!”പെട്ടെന്ന് കാലികയറി പൊട്ടിത്തെറിച്ചുകൊണ്ട് കാർത്തിക ആദിയെയും മറിയാമ്മേയെയും ദഹിപ്പിക്കുന്നമട്ടിൽ നോക്കി അവിടെ നിന്നും ദേഷ്യത്തെടെ
ഇറങ്ങിപ്പോയി…. !
ഈ പെണ്ണിന് ഇത് എന്തുപറ്റി…. ? “അച്ഛമ്മ ആരോടെന്നില്ലാതെ പറഞ്ഞു ആദിയെ നോക്കി ”
അവളുടെ ചേച്ചിയുടെ ബാധക്കെറിയതായിരിക്കും പെണ്ണിന്.. !”ആദി ഒരു പുച്ഛഭാവത്തോടെ പറഞ്ഞു ”
ഇങ്ങനെയൊന്നും പറയാതെ എന്റെ ആദി……. ! അതൊരു പാവം പെണ്ണാണ്. ഞാൻ നോക്കിയിട്ട് നിന്റെ അമ്മയുടെ കൂട്ടരിൽവെച്ച് അൽപ്പമെങ്കിലും മനസാക്ഷിയും സ്നേഹവും മുള്ളത് അതിനുമാത്രമാണ്.. !
” മറിയാമ്മ അത് ഇഷ്ട്ടപെടാത്തപോലെ അവനെ നോക്കി വിലക്കി. ”
അപ്പോൾ നീ പറഞ്ഞുവരുന്നത് എന്റെ കാവ്യമോളും മറ്റുള്ളവരും ശരിയല്ല എന്നാണോ?
“അച്ഛമ്മ ഇടയ്ക്ക് കയറി ദേഷ്യത്തോടെ ‘കാര്യങ്ങൾ അറിയാതെ ‘ മറിയാമ്മയെ നോക്കി ചോദിച്ചു”
അത്…….. പിന്നെ….. ഞാൻ…. അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല എന്റെ അമ്മേ……. ! “മറിയാമ്മ അബദ്ധം പിണഞ്ഞത് മനസിലാക്കി വിക്കികൊണ്ട് അച്ഛമ്മയെ നോക്കി പറഞ്ഞു ”
ഹും…… !
അമ്മേ….. ചിലരുടെ രാപ്പനിയറിയണമെങ്കിൽ കൂടെകിടന്നേ പറ്റൂ… പക്ഷേ അത് ഇപ്പോൾ പറഞ്ഞാൽ ആർക്കും മനസിലാകില്ല !
“എംപി സാർ എന്തോ അർദ്ധവെച്ച് പറയുംപോലെ ആദിയെയും അച്ഛമ്മേയും നോക്കി പറഞ്ഞുകൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് പോയി…. ”
അതെന്താടി…. അവൻ അങ്ങനെ പറഞ്ഞിട്ടുപോയത്……?
“അച്ഛമ്മ മറിയാമ്മയെ ചോദ്യഭാവത്തിൽ നോക്കി തിരക്കി ”
എനിക്ക് ഒന്നും അറിയില്ല എന്റെ അമ്മേ….! ഞാൻ ഒന്ന് ചോദിച്ചുനോക്കട്ടെ എന്നിട്ട് പറയാം… !
” അത്രയും പറഞ്ഞുകൊണ്ട് മറിയാമ്മയും അവിടെ നിന്ന് സ്ഥാലംവിട്ടു ”
അത്രയയതും സ്വാഭാവികമായും അടുത്ത ചോദിയം തന്നില്ലേക്ക് വരുമെന്ന് മനസിലാക്കികൊണ്ട് ആദിയും അവിടെ നിന്ന് പതിയെ വലിഞ്ഞു ”
“റൂമിന്റെ പുറത്തേക്ക് ഇറങ്ങി മാറി നിന്ന് സംസാരിക്കുന്ന മറിയാമ്മയുടെയും കെട്ടിയവന്റെയും അടുത്തേക്ക് ആദി ചെന്നു. ”
എന്താണ് രണ്ടുപേരും കൂടി ഒരു ഗുഢാലോചന ങേ…..? “ആദി അവരെനോക്കി ചിരിയോടെ ചോദിക്കുമ്പോൾ മുറുഭാഗത്തുനിന്ന് ഒരാൾ അവർക്ക് മുഖംകൊടുക്കാതെ വേഗത്തിൽ താഴേക്ക് പോകുന്നത് ശ്രെദ്ധിച്ചു ആദി അയാളെ പുറകിൽനിന്നും വിളിച്ചു ”
ഹലോ…… വസുമമേ…. എവിടേയ്ക്ക് ആണ് ഈ നേരത്ത്.?
“ആദി അയാളെ നോക്കി തിരക്കി ‘
അയ്യോ…. ഇതാര് എന്റെ ആദി മോനോ ഞാൻ കണ്ടില്ലകെട്ടോ…..! വന്നതൊക്കെ ഞാൻ അറിഞ്ഞായിരുന്നു പക്ഷേ ഈ നശിച്ചതിരിക്ക് കാരണം ഒന്ന് നേരിട്ടുവന്നു കാണാൻ പോലും ഒത്തില്ല അതാണ് അതിന്റെ സത്യം.

Leave a Reply

Your email address will not be published. Required fields are marked *