കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

പറഞ്ഞത്. അതല്ലേ പുള്ളിക്കാരൻ ഇപ്പോൾ അങ്ങനെ ചോദിക്കാൻ കാരണമായത്? ” അവൻ അൽപ്പം സങ്കടത്തോടെ അവരെ നോക്കി ”
അതൊന്നും സാരമില്ല എന്റെ കൊച്ചേ… പുള്ളിക്കാരൻ അപ്പോഴുത്തെ ഷോക്കിൽ ചോദിച്ചു പോയതാണ് കാര്യമാക്കേണ്ട. !
” വെറും നിസാരമട്ടിൽ ചേട്ടത്തി ആദിയെ നോക്കി നിന്നു. ”
പിന്നെ….. ഇനി ഇപ്പോൾ കണ്ടോ? നീട്ടിവെക്കാൻ നോക്കിയ കല്യാണം എല്ലാവരും കൂടെ ഉടൻ നടത്തും. അല്ലങ്കിൽ തന്നെ ഞാൻ എപ്പോഴാണ് ആ പെണ്ണുമായിട്ട് അടുത്ത് ഇടപെഴയ്ക്കുന്നത് ചേട്ടത്തി കണ്ടിട്ടുള്ളത് ? ഞാൻ എപ്പോയെങ്കിലും പറഞ്ഞോ അവളെ ഇഷ്ട്ടമാണെന്ന്? വായെടുത്താൽ നുണയേ… പറയാവു ദുഷ്ടത്തി…. !
“ഒരു നേരിയപരിഭവത്തോടെ അവൻ അവരെ നോക്കി ”
മോനേ…. ആദി നീ…. ചേട്ടത്തിയെന്ന് വിളിക്കുന്നുവെങ്കിലും ഞാൻ കേൾക്കുന്നത് അമ്മച്ചിയെന്ന. അതിന് കാരണം ഞാൻ കരുതുന്നത് എന്റെ മോനെപോലെയാണ്. പക്ഷേ എനിക്കറിയാം നീ…. ഉള്ളിൽ നിന്ന് വിളിക്കുന്നത് അമ്മച്ചിയെന്ന കാരണം നിന്റെ മനസ്സിൽ എനിക്ക് ഒരു അമ്മയുടെസ്ഥാനം ആയതുകൊണ്ടാ… അങ്ങനെ നിന്റെ അകവും പുറവും അറിയാവുന്ന എന്നോട് കള്ളത്തരം കാണിച്ചാലുണ്ടല്ലോ…. കള്ളത്തെമ്മാടി…..!
” അടിക്കാൻ വേണ്ടി കൈപൊക്കി പറഞ്ഞു മുഴുയുവാനാക്കും മുൻപേ…. ആദി അവരെ കെട്ടിപിടിച്ചുകൊണ്ട് നിറഞ്ഞമിഴികളാൽ ആ മുഖത്തു ഒന്നുനോക്കിയ ശേഷം ഒരു മകന്റെ എല്ലാസ്‌നേഹത്തോടെയും ആ മൂർദ്ധാവിൽ ചുംബിച്ചു.”
അതേ….. ചേട്ടത്തി എനിക്ക് അവളോട് എന്തൊരു താല്പര്യമുണ്ട് പക്ഷേ….. അത് എങ്ങനെ സംഭവിച്ചു എന്നുമാത്രം അറിഞ്ഞുകൂടാ. ഞാൻ ഏതെല്ലാം രാജ്യങ്ങളിൽ സഞ്ചരിച്ചു ലോകസുന്ദരിമാരെ പോലുള്ള സ്ത്രികളെ പരിചയപ്പെട്ടു. എന്നാൽ അവരാരോടും തോന്നാതിരുന്ന ഒരു കരുതലും സ്നേഹവും ഇവളോട് മാത്രം എങ്ങനെതോന്നി അതാണ് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നതും അലട്ടികൊണ്ടിരിക്കുന്നതും. !
” ആദി സ്നേഹം എന്നാ വികാരത്തിൽ ഇഴുകിച്ചേർന്നുകൊണ്ട് മറിയാമ്മയെ നോക്കി പറഞ്ഞു ”
അതിനാണ് എന്റെ കൊച്ചേ….. ഈ പ്രണയം എന്നുപറയുന്നത്. ഏതായാലും എന്റെ കുഞ്ഞിന്റെ മനസ്സിൽ ഇപ്പോൾ നീ പോലും അറിയാതെ ലച്ചുവിന് ഒരുവലിയ സ്ഥാനംനൽക്കിട്ടുണ്ട്. ഇനിയൊന്നും നോക്കേണ്ട നീ നിന്റെ മനസ്സ് അവൾക്ക് മുന്നിൽ തുറക്കണം. ഞാനുണ്ടാകും എന്റെ കൊച്ചിന്റെകൂടെ വേണമെങ്കിൽ ഞാനൊന്ന് സൂചിപ്പിച്ചുവെച്ചേയ്ക്കാം എന്തുപറയുന്നു…? “മറിയാമ്മ ഒരു ചോദ്യഭാവത്തിൽ ആദിയെ നോക്കി. ”
അതുവേണ്ട ചേട്ടത്തി അവളൊരു പാവം പൊട്ടിപെണ്ണാ…… ജീവിതത്തോട് പൊരുതാൻ വേണ്ടിമാത്രമാണ് അവൾ ഈ വാശിയും തന്റേടവും കുറുമ്പുമൊക്കെ കാട്ടുന്നത് അല്ലാതെ വലിയാ സങ്കടങ്ങളൊന്നും അതിനെകൊണ്ട് താങ്ങാൻ പറ്റിയെന്നുവരില്ല… എന്തിനാണ് നമ്മളായിട്ട് വേട്ടയാടാൻ നിൽക്കുന്ന ഇവിടുത്തെ മൃഗങ്ങൾക്ക് മുൻപ്പിൽ ആ പാവത്തിനെ കടിച്ചുകീറാൻ അറിഞ്ഞുകൊണ്ട് ഇട്ടുകൊടുക്കുന്നത്. അത് പാടില്ല അങ്ങനെ നടന്നാൽ ദൈവംപോലും എനിയ്ക്ക് മാപ്പുതരില്ല…..

Leave a Reply

Your email address will not be published. Required fields are marked *