മാളിയേക്കൽ തറവാട് [മാജിക് മാലു]

Posted by

അവർക്ക് പ്രതീക്ഷിച്ച കാര്യപ്രാപ്തി ലഭിക്കുന്നതുകൊണ്ട് സ്ഥിരമായി എല്ലാവരും മാളിയേക്കൽ തറവാട്ടിൽ തന്നെ ആശ്രയിക്കാൻ തുടങ്ങി. ഈ സമയത്ത് ആയിരുന്നു ഇളയമകൻ സലീം ലണ്ടനിൽനിന്ന് അവന്റെ എം ബി എ ബിരുദം പഠനം പൂർത്തിയാക്കി നാട്ടിലെത്തിയത്. അവൻ വരുന്നതിനു മുമ്പ് തന്നെ സേട്ടും കുടുംബവും അവന് പറ്റിയ ഒരു ഇണയെ കണ്ടു വച്ചിരുന്നു. ഹൈദരാബാദ് രാജകുടുംബ പരമ്പരയിൽപ്പെട്ട “ ആലിയ ബീഗം” ആയിരുന്നു ആ സുന്ദരി.
ആലിയ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു, അവളുടെ ബാപ്പയും സേട്ടും തമ്മിൽ പങ്കു കച്ചവടക്കാർ ആയിരുന്നു. അങ്ങനെയാണ് ഈ ബന്ധത്തിന് വഴി തിരിഞ്ഞത്. ആലിയ അല്പം പരിഷ്കൃത ചിന്താഗതി ഉള്ള പെണ്ണ് ആയിരുന്നു, അതുകൊണ്ടുതന്നെ ലണ്ടനിൽ ഒക്കെ പഠിച്ചു വന്ന സലീമിനെ അവളെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെട്ടു.ആലിയക്ക് തിരിച്ച് അവനെയും ഇഷ്ടപ്പെട്ടു. അങ്ങനെ ഇരുകുടുംബങ്ങളും അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചു. മാളിയേക്കൽ തറവാട്ടിലെ അവസാനത്തെ കല്യാണം ആയതുകൊണ്ട് തന്നെ നാട് അറിഞ്ഞുള്ള ഒന്ന് ആയിരിക്കണം അത് എന്ന് സേട്ട്ന് വളരെ നിർബന്ധമുണ്ടായിരുന്നു. അങ്ങനെ മലബാറിലെ ഏറ്റവും വലിയ ഇവന്റ് മാനേജ്മെന്റ് ന് തന്നെ മൊത്തം കല്യാണം ഏൽപ്പിച്ചു കൊടുത്തു.
അങ്ങനെ കല്യാണം പൊടി പൊടിച്ചു നടന്നു, കല സാംസ്കാരിക രാഷ്ട്രീയ രംഗത്തെ എല്ലാ പ്രമുഖരും ആ കല്യാണത്തിൽ പങ്കുചേർന്നു. ഒരാഴ്ച നീണ്ടുനിന്ന കല്യാണം ആയിരുന്നു അത്. നാട്ടുകാർക്കെല്ലാം ഒരു ദിവസം, വീട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കും എല്ലാം മറ്റൊരു ദിവസം, പ്രമുഖർക്ക് എല്ലാം വേറെ ഒരു ദിവസം അങ്ങനെ മൊത്തത്തിൽ പ്ലാൻ ചെയ്ത ഒരു കല്യാണം തന്നെയായിരുന്നു അത്. ആദ്യത്തെ മൂന്നുനാലു ദിവസം കേരള സ്റ്റൈൽ ആയിരുന്നു കല്യാണം എങ്കിലും, പിന്നീടുള്ള ദിവസങ്ങളിൽ അത് ഹൈദരാബാദ് സ്റ്റൈൽ ലേക്ക് മാറി. ആലിയ കല്യാണത്തിനായി ഹൈദരാബാദ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി വധുവരന്മാർ ക്കായി അണിയിച്ചൊരുക്കിയ സ്റ്റേജിലേക്ക് എത്തിയതും കണ്ടു നിന്നവരുടെ കണ്ണ് തള്ളി പോയി.

Leave a Reply

Your email address will not be published. Required fields are marked *