അൻഷുലിന് ഒരു വാക്കുപോലും മറുപടി നൽകാൻ കഴിഞ്ഞില്ല.. സ്വാതിയും പെട്ടെന്ന് തന്റെ മനസ്സിൽ വന്നതൊക്കെ അൻഷുലിനോട് പറഞ്ഞു പോയതോർത്ത് ലജ്ജിച്ചു തല താഴ്ത്തി..
പക്ഷേ ജയരാജ് ഇവിടെ തനിക്കായി ഒരു സുവർണ്ണാവസരം കണ്ടു..
ജയരാജ്: എങ്കിൽ നമുക്കൊരു കാര്യം ചെയ്യാം.. നാളെ രാവിലെ സ്വാതിയോടൊപ്പം സ്കൂളിലേക്ക് ഞാനും വരാം.. സോണിയമോളുടെ രക്ഷാകർത്താവായി അവരുടെ മുൻപിൽ നിൽക്കാം..
സ്വാതി അയാൾ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയി.. വിശ്വാസം വരാതെ ജയരാജിന്റെ മുഖത്തേക്കവൾ നോക്കി.. ജയരാജവളെ നോക്കി പുഞ്ചിരിച്ചു.. അൻഷുലിനും ജയരാജങ്ങനെ പറഞ്ഞതു കേട്ട് അത്ഭുതമായിരുന്നു.. അവനതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല..
സ്വാതി: (വീണ്ടും മുഖം കുനിച്ചു കൊണ്ട്) വേണ്ട.. ഞാൻ ഒറ്റയ്ക്ക് മോളെയും കൊണ്ട് പോകാം..
ജയരാജ്: ഇതിലിപ്പോ എന്താ പ്രശ്നം?.. രക്ഷാകർത്താവായിട്ടല്ലേ, അച്ഛനാണെന്നു പറയുന്നില്ലല്ലോ.. സോണിയമോൾക്കും അതു സന്തോഷമാകും..
ഒന്നാലോചിച്ചപ്പോൾ അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്നു അൻഷുലും കരുതി..
അൻഷുൽ: അതെ സ്വാതി. നല്ലൊരു കാര്യത്തിന് വേണ്ടിയല്ലേ.. നാളെ ജയരാജ് സാറും കൂടെ വന്നോട്ടെ. സോണിയമോൾക്ക് കൂട്ടുകാരുടെ മുന്നിൽ സന്തോഷത്തോടെ നിൽക്കാമല്ലോ..
സ്വാതി: അൻഷുൽ എന്തറിഞ്ഞു കൊണ്ടാണ് പറയുന്നത്.. അതൊന്നും ശെരിയാവില്ല..
ജയരാജിനതു കേട്ട് ദേഷ്യം വന്നു.. പിന്നെ അയാൾ ഒന്നും മിണ്ടാതെ നേരെ ബെഡ്‌റൂമിലേക്ക് പോയി..
ജയരാജിന് നല്ല ദേഷ്യമായിക്കാണുമെന്നു സ്വാതിക്ക് തോന്നി.. അവൾ അല്പം ചായ കുടിച്ചിട്ട് വേഗം അടുക്കളയിലെ പാത്രങ്ങളെല്ലാം ഒതുക്കി വെച്ചു.. എന്നിട്ട് അൻഷുലിനെ വീൽചെയർ ഉരുട്ടി മുറിയിലേക്ക് കൊണ്ടു പോയി കിടക്കാൻ സഹായിച്ചു.. അൻഷുൽ ആ സംഭവം അത്ര കാര്യമാക്കി എടുത്തിരുന്നില്ല.. സ്വാതി വീണ്ടും അൻഷുലിന് ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് അവളുടെയും ജയരാജിന്റെയും കിടപ്പുമുറിയിലേക്ക് പോയി..
മുറിയിലേക്ക് ചെന്നപ്പോൾ കട്ടിലിന്റെ ഇങ്ങേ അറ്റത്തു ജയരാജ് കിടക്കുകയായിരുന്നു.. സോണിയമോൾ മറ്റേ അറ്റത്തേക്ക് ചുമരിനോട് ചേർന്നാണ് കിടന്നിരുന്നത്.. നടുവിലായുള്ള സ്പെയ്സ് തനിക്കു വേണ്ടിയാന്നെന്നവൾക്ക് മനസിലായി.. സ്വാതി ലൈറ്റുകളെല്ലാം അണച്ച് അയാളുടെ മുകളിലൂടെ ദേഹത്തു തട്ടാതെ പതിയെ കട്ടിലിന്റെ നടുവിലേക്ക് കയറി കിടന്നു.. ജയരാജ് ബെഡ്ഷീറ്റെടുത്ത് സ്വാതിക്ക് മേലെ ഇട്ടു.. എന്നിട്ട് അവളുടെ നേർക്കു തിരിഞ്ഞു.. അവളൊന്നും മിണ്ടിയില്ല..
ജയരാജ്: ഞാനും കൂടി നാളെ വന്നാൽ എന്താണിത്ര വലിയ പ്രശ്നം?..
സ്വാതി: അത്.. ആളുകൾ എന്ത് പറയും?