എനിക്കൊന്നും വേണ്ട ഈ ഒണക്കപ്പുട്ട്
കരണം നോക്കി ഒന്നു പെടക്കണ്ട വർത്താനമല്ലേ അവൾ പറഞ്ഞത് നിങ്ങൾ തന്നെ പറ, അതിരാവിലെ എഴുന്നേറ്റ് അമ്മമാർ ഭക്ഷണം ഉണ്ടാക്കുന്നത് തന്നെ ഭർത്താവിനും മക്കൾക്കും വേണ്ടിയല്ലേ……
പാവം ലക്ഷ്മിയമ്മ, കലി തുള്ളി നിൽക്കുകയാ എന്തു ചെയ്യാം, യോഗമില്ല അമ്മിണിയേ…. പായ മടക്കിക്കോ…. അതാ അവസ്ഥ. ശേഖരേട്ടനും അനുവും വീട്ടിലുണ്ട്.
ഇവളെങ്ങാനും ഇപ്പോ കാറിയാ, ശേഖരേട്ടൻ ഭരണിപ്പാട്ടു പാടും അതുറപ്പാ . പിന്നെ അനു അവൾ ഇറങ്ങിയാ , ഇവൾ വരുന്നവരെ ചെവി തല തരില്ല , ചെറിഞ്ഞുകൊണ്ടിരിക്കും ഇവളെ തല്ലിയതും പറഞ്ഞ്
ലക്ഷ്മിയമ്മ ഒരുവിതം ദേഷ്യം ഒക്കെ അടക്കി, അവളെ ഒരു ഗ്ലാസ്സ് പാലു കുടുപ്പിച്ച് അടുക്കളയിലേക്ക് പോയി. തൻ്റെ കാറെടുക്കാനായി പോയ അവളുടെ കണ്ണുകൾ അനുവിൻ്റെ പുത്തൻ പുതിയ റേഞ്ച് റേവറിൽ പതിഞ്ഞു.
രാവിലെ എനിക്കിട്ട് ഒണ്ടാക്കിയതല്ലെ കാണിച്ചു തരാം
അതും പറഞ്ഞു അഭി ഒച്ചയുണ്ടാക്കാതെ അനുവിൻ്റെ മുറിയിൽ കയറി, ആ സമയം അനു കളിക്കുകയായിരുന്നതിനാൽ അവളുടെ കാര്യം എളുപ്പമായി. ഡ്രോയർ തുറന്ന് കാറിൻ്റെ കീയെടുത്തി അവൾ കാറിനരികിലേക്ക് ഓടി.
പതിയെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. ഈ സമയം ബാൽക്കണിയിൽ തല തോർത്തിക്കൊണ്ട് വന്ന അനു.
അയ്യോ…. എൻ്റെ കാറ്…… നിക്കെടി…
എവിടെ ആ കാർ ഗേറ്റും കഴിഞ്ഞു ചീറി പാഞ്ഞു.
🌼🌼🌼🌼🌼
കോളേജിൽ ഫസ്റ്റ് ഡേ .. അതും റേഞ്ച് റോവറിൽ അഭി ഫുൾ ത്രില്ലിലാണ്, പിന്നെ അനുവിന് നല്ലൊരു പണി കൊടുത്ത സന്തോഷവും.
വണ്ടി ഓടിക്കുമ്പോഴും അവളുടെ ചിന്ത അനു നശിപ്പിച്ച ആ സ്വപ്നമായിരുന്നു. ഒട്ടുമിക്ക ദിവസവും താനാ സ്വപ്നം കാണും, തന്നെ തേടി വരുന്ന രാജകുമാരൻ, ഒരിക്കലും ആ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല.
ജീവിതത്തിലോ ഒരു രാജകുമാരനില്ല എന്നാ സ്വപ്നത്തിലെങ്കിലും ഒന്നാസ്വദിക്കാൻ അതും സമ്മതിക്കില്ല.
അനുവിനോട് ഇന്നു അഭിക്ക് ദേഷ്യം കൂടാൻ പ്രധാന കാരണവും അതു തന്നെ ആ മുഖം തിരിച്ചവൻ നോക്കാൻ പോയ നിമിഷമല്ലെ തന്നെ ഉണർത്തിയത്
ഠപ്പേ………
നമ്മുടെ റേഞ്ച് റോവർ ഇടിച്ച് ഒരു ബൈക്ക് നിരങ്ങി പോകുന്നു.
ആദ്യം അഭിയുടെ കൈ കാലുകൾ ഒന്നു വിറച്ചു, പാലിയം തറവാട്ടിലെ രാജകുമാരി ഭയക്കുവോ , അവൾ സടകുടഞ്ഞെഴുന്നേറ്റു.