അനു [അച്ഛൻ്റെ ശബ്ദം ഉയർന്നു അതവനുള്ള താക്കീതാണ് ]
അച്ഛനൊന്നു മിണ്ടാതിരുന്നെ എത്ര കാശ് ചെലവാക്കി വാങ്ങിയ സീറ്റാ….
ടാ…… അവളുടെ കാര്യത്തിൽ കാശിൻ്റെ കണക്കു പറയാൻ മാത്രം നീ വളർന്നില്ല.
കണക്കു പറഞ്ഞതല്ല അച്ഛാ… അതൊരു ഡിഗ്രി പാസായി കണ്ടാ മതി. വിഷമം കൊണ്ട് പറഞ്ഞതാ, …. അല്ലെ ആദ്യ ദിവസം തന്നെ അവൾ ലീവാക്കും.
മക്കളെ കുറിച്ച് നന്നായി അറിയുന്ന ശേഖരൻ പിന്നെ ഒന്നും സംസാരിച്ചില്ല. കാന്താരി ഇന്നു വേണേ…. ലീവാക്കാനും മടിക്കില്ല. അതിനു കുട്ടു പിടിക്കുക തന്നെ തന്നെയാണ്.
🌼🌼🌼🌼🌼
ചന്തിക്കു കിട്ടിയ പെടയിൽ തുള്ളിച്ചാടി എഴുന്നേറ്റു നമ്മുടെ കഥാനായിക. കൺമുന്നിൽ അനുവിനെ കണ്ടതും അവൾ കാറി.
അച്ഛാ…….
മകളുടെ അലറൽ കേട്ടതും പത്രം വലിച്ചെറിഞ്ഞ് ശേഖരൻ അവളുടെ മുറിയിലേക്ക് പാഞ്ഞു.
അച്ഛനെ കണ്ട നിമിഷം അഭി അവളുടെ അഭിനയ മികവ് പുറത്തെടുത്തു. നിറകണ്ണുകളോടെ അവൾ അച്ഛനെ നോക്കി ചിണുങ്ങി.
അച്ഛാ ഈ നാറിയെന്നെ തല്ലി.
‘അതു കേട്ടതും ശേഖരൻ അനുവിനെ ഒരു നോട്ടം നോക്കി, അടുത്ത നിമിഷം തന്നെ അനു സ്കൂട്ടായി , അല്ലെ ചിലപ്പോ അച്ഛൻ അവനെ ചുവരിൽ ചുമർചിത്രം. ആക്കുമെന്ന് അവനു നല്ലപോലെ അറിയാം.
അവൾ കരഞ്ഞാ പിന്നെ ഇവിടെ പലർക്കും പ്രാന്ത് പിടിക്കും, താനും അതിലൊരാളാണ് എന്നത് സത്യം ഇപ്പോ അവളുടെ കരച്ചിലിനു താനാണ് കാരണം.
ശേഖരൻ തൻ്റെ മകളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ആ വാത്സല്യം നുകരുമ്പോ അനുവിന് പാര പണിത ആത്മസംതൃപ്തിയും അവൾ നുകർന്നു.
എന്നാൽ തനിക്കു കിട്ടിയ അടിയുടെ പകരം വീട്ടൽ തീർന്നില്ല. അവൾ തൻ്റെ കുശാഗ്ര ബുദ്ധി ചികഞ്ഞു കൊണ്ടിരുന്നു.
🌼🌼🌼🌼🌼
അനു തൻ്റെ മുറിയിൽ കിടക്കുന്ന സമയം, അവൻ്റെ ഫോൺ റിംഗ് ചെയ്തു നോക്കിയപ്പോ അഖിലേഷ് കേളിംഗ്. ഏട്ടൻ തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് അവൻ ചിന്തിക്കാതിരുന്നില്ല.