ഈ വീടില് എനിക്കിഷ്ടമല്ലാത്തത് അമ്മയെ മാത്രമാ, അഭിനെ ആകെ തല്ലാറ് അമ്മ മാത്രാ, അച്ഛനോ ഏട്ടൻമാരോ ഇല്ലാത്ത സമയത്ത് മാത്രമേ തല്ലു അല്ലേ അമ്മക്കറിയാം,
രാവിലെ എഴുന്നേൽക്കാനും അടുക്കളേ കേറാനും അമ്മയുടെ ഉപദേശം കേട്ടാ നമ്മുടെ തൊലി ഉരിഞ്ഞു പോകും , അമ്മയാണ് പോലും അമ്മ ഒരു സ്നേഹവും ഇല്ലന്നേ , അല്ലേ അഭിയോട് ഇങ്ങനെ പറയോ നിങ്ങൾ തന്നെ പറ,
സമയം ഏഴര, ലക്ഷ്മിയമ്മ അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ്. ആ സമയം ലക്ഷ്മിയമ്മ എന്തോ ഓർത്ത പോലെ, പിന്നെ ലക്ഷ്മിയമ്മയുടെ ശബ്ദം ഉയർന്നത് പെട്ടെന്നായിരുന്നു.
ആ പെണ്ണിതു വരെ എഴുന്നേറ്റില്ലേ…..
പത്രം വായിച്ചു കൊണ്ടിരുന്ന ശേഖരനാണ് അതിനു മറുപടി കൊടുത്തത്.
അവളുറങ്ങട്ടെ എൻ്റെ ലക്ഷ്മി എന്തിനാ നീ അതിനെ വെറുതേ…
ദേ…. മനുഷ്യാ… നിങ്ങളാ അവളെ പുന്നാരിച്ച് വശളാക്കിയത്
നീ നിൻ്റെ പണി നോക്കിയേ ലക്ഷ്മിയേ….
ദേ മനുഷ്യാ വേറെ ഒരു വീട്ടിൽ കേറി ചെല്ലേണ്ട കൊച്ചാ അത്
അവൾ ചെറിയ കുട്ടിയല്ലേടി
ദേ മനുഷ്യാ എന്നെക്കൊണ്ട് പറയിപ്പിക്കരുത്, അർജുനെ പെറ്റിടുമ്പോ എൻ്റെ വയസെത്രയായിരുന്നു. ഓർമ്മ കാണോ ആവോ…..
നി നിൻ്റെ പാട് നോക്കിയെ രാവിലെ തന്നെ
നിങ്ങക്കെന്താ, നാളെ ഒരു കല്യാണം കഴിഞ്ഞാ പണിയറിയാത്ത മോളെ ചൊല്ലി കുറ്റം മൊത്തം എനിക്കല്ലേ…’
അതു നീ പേടിക്കണ്ട , അവളുടെ കല്യാണം കഴിയുമ്പോ അവളുടെ കുടെ നിന്നെയും വിടാം അവിടെ പണിയെടുക്കാൻ ആളാവല്ലോ
നിങ്ങക്കെൻ്റെ വായിന്ന് രാവിലെ തന്നെ കേക്കണം എന്ന് വല്ല നേർച്ചയുമുണ്ടോ?
ഈ സമയം ഒരു കാർ പടി കടന്നു വന്നു. അതിൽ നിന്നും അനിരുദ്ധ് ഇറങ്ങി വന്നു.
എന്താ ഇവിടെ രാവിലെ തന്നെ ഒരു ഒച്ചപ്പാട്.
ടാ…. അനു… മോനേ…. ആ പെണ്ണിതുവരെ എഴുന്നേറ്റിട്ടില്ല.
ഇല്ലേ അവളെ ഇന്നു ഞാൻ