നിങ്ങളാരെലും വിളിക്കുന്നത് അവൻ കേട്ട് നല്ല പെട കിട്ടിയാ എന്നെ കുറ്റം പറയരുത്, ഞാൻ പറഞ്ഞില്ല എന്നു വേണ്ട, എന്നാ പിന്നെ എൻ്റെ കഥ കേൾക്കാം അല്ലെ, ചിലപ്പോ ചെറിയ ലാഗ് അടിക്കും ഞാനെന്തു ചെയ്യാനാ അവനു പ്രേമിക്കാനറിയില്ല. . എൻ്റെ കലിപ്പന് മൂക്കത്താ ദേഷ്യം, അപ്പോ ആ ലാഗ് നിങ്ങൾ അങ്ങ് സഹിച്ചേര് ‘.
പാലിയം തറവാട് , പേരു കേട്ട തറവാടാണ്, കാശിൻ്റെ കാര്യത്തിൽ പറയുകയും വേണ്ട, ഞാൻ ഇവിടുത്തെ രാജകുമാരി. എല്ലാവരുടെയും കാന്താരി. പേര് അഭിരാമി .
രാജശേഖരൻ തമ്പിയുടെയും ലക്ഷ്മി അമ്മയുടെയും ഏക മകൾ, ഏകമകൾ എന്നു വെച്ചാൽ പെണ്ണായിട്ട് ഞാൻ മാത്രമേ ഉള്ളു… എനിക്കു മുകളിൽ മൂന്ന് മൂരിക്കുട്ടൻമാരുണ്ട്.
എൻ്റെ മൂത്ത ഏട്ടൻ, അർജുനൻ തമ്പി , ആൾ MBA ഒക്കെ കഴിഞ്ഞ് അങ്ങ് അമേരിക്കയിലാ … ഞങ്ങളുടെ തന്നെ ബിസിനസ് നോക്കി നടത്തുന്നു. ഭാര്യ രേവതി, അവിടെ ബിസിനസിൽ ചേട്ടനെ ഹെൽപ്പ് ചെയ്യുന്നു , ഒരു കൊച്ചു കാന്താരിയുണ്ട് അനാമിക. രണ്ടിൽ പഠിക്കുന്നു.
രണ്ടാമത്തെ ആൾ ഡോക്ടർ ആണ് , പേര് അഖിലേഷ് തമ്പി , ആൾക്ക് പെണ്ണു നോക്കാൻ അമ്മ ഒച്ചപ്പാടു തുടങ്ങി, കക്ഷി കൂടെ ഉള്ള ഒരു ഡോക്ടറുമായി കട്ട പ്രണയത്തിലാണ് എന്ന കാര്യം എനിക്കു മാത്രം അറിയുന്ന രഹസ്യം.
എനി ഒടുക്കത്തെ ഏട്ടൻ, എൻ്റെ ശത്രു, പാരവെപ്പിൻ്റെ ഉസ്താദ് , അനിരുദ്ധ് തമ്പി , ആളും MBA കഴിഞ്ഞു നാട്ടിലെ ബിസിനസ് നോക്കി നടത്തുന്നു.
ഈ തെണ്ടികൾ ഒക്കെ മുടിഞ്ഞ പഠിപ്പു പഠിച്ചത് കൊണ്ട് നമ്മുടെ തലയിലും പഠിപ്പിൻ്റെ ഭാരം കേറ്റാൻ എൻ്റെ അമ്മ, എന്നെയൊക്കെ വേഗം കെട്ടിച്ചയച്ചിരുന്നേ ഞാൻ രക്ഷപ്പെട്ടെനെ.
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, ഇന്ന് ഞാൻ കേളേജിൽ ആദ്യമായി പോകാനൊരുങ്ങുകയാ….. പേരിനു പിന്നിൽ ഒരു ഡിഗ്രി വേണം അതിവരുടെ ഒക്കെ വാശിയ , അല്ലാതെ നമുക്കിഷ്ടമൊന്നുമില്ല.
പിന്നെ നമ്മൾ കേളേജിൽ പോകുന്നത് തന്നെ അടിച്ചു പൊളിക്കാനാണ്. ലൈഫ് ഒന്ന് എൻജോയ് ചെയ്യണം, പപ്പയുടെ കാശ് കൊറച്ച് പൊടിക്കണം അത്ര തന്നെ , അല്ലാതെ നമ്മളെക്കൊണ്ട് മല മറക്കാനൊന്നും ആവില്ലേ……
അച്ഛൻ്റെ ചുന്ദരി മോളാണ് ഞാൻ, ഞാൻ പറഞ്ഞാ അച്ഛന് മറുവാക്കില്ല, ഏട്ടൻമാർക്കാണേ ഞാൻ ജീവനാണ്. തല്ലുകൂടിയും ചീത്ത വിളിച്ചു ഞാൻ അവരുടെ കാന്താരിയായി , എന്തൊക്കെ വന്നാലും അവരുടെ മുന്നിൽ ഞാൻ മാത്രമേ ജയിക്കാറുള്ളു, സത്യം പറഞ്ഞാ ആ പരട്ടകൾ തോറ്റു തരും അത്രയ്ക്ക് സ്നേഹാ