അയാൾ വാതിൽ പുറത്തു നിന്നു കുറ്റിയിട്ട്, ധ്യാനനിരതനായ് നിന്നു സഞ്ചിയിൽ നിന്നു ചോക്കുപോലുള്ള ഒരു വസ്തുവെടുത്തു വാതിലിൽ അവിടിവിടെ എന്തെല്ലാമോ വരച്ചു, പിന്നെ സാക്ഷയിൽ ചരടുകൾ പിണച്ചു കെട്ടി…
അകത്തുനിന്നു ഉയർന്നിരുന്ന അട്ടഹാസം രോഷത്തിനു വഴിമാറുന്നതും, പിന്നെയത് മെല്ലെമെല്ലെ ഒരു പുച്ഛമാർന്ന ചിരിയിലേക്കു മാറുന്നതും അയാൾ തിരിഞ്ഞു നടക്കുമ്പോൾ അറിഞ്ഞു,
ഗുരുനാഥനെ ഒന്ന് കാണണം…ഉമ്മറത്തെ വാതിലടച്ചു തിരിഞ്ഞ് ചുറ്റും നോക്കി മഴ കാര്യമാക്കാതെ നടക്കുമ്പോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു
മുറ്റത്തെ കാൽപ്പാടുകളിൽ ഒരു ജോഡി മാത്രമേ തിരികെ പോയതായി കാണുന്നുള്ളൂ എന്ന തെളിവ് മഴ അപ്പോഴേക്കും മായ്ച്ചു കളഞ്ഞിരുന്നു….