ലക്ഷ്മി : ” ജെസ്സി ഇത് നമ്മുടെ സീനിയർ ആണ് മീനാക്ഷി ചേച്ചി . ഞങ്ങൾ ബാസ്കറ്റ് ബോൾ ടീമിൽ ഒരുമിച്ചുണ്ട്. ”
ജെസ്സി : ” ചേച്ചിയെ എനിക്കറിയാം. പൾസർ പറപ്പിച്ചു കോളേജിൽ വരുന്ന ചേച്ചിയെ ആരാ അറിയാത്തെ. പിന്നെ വിജയുടെ ചേച്ചി അല്ലെ ”
മീനു : ” അതെ. ഓ അവൻ നിങ്ങളുടെ ക്ലാസ്സിൽ ആണല്ലെ ”
ജെസ്സി : ” അതെ എന്റെ ഫ്രണ്ട് ആണ് ”
മീനു : ” മോൾടെ പേരെന്താ ”
ജെസ്സി : ” ജെസ്സി കുര്യൻ ”
മീനു : ” ഓ മോള് ആണല്ലെ ജെസ്സി അവൻ എപ്പോളും പറയാറുണ്ട് ”
മീനുചേച്ചി ലെക്ഷ്മിയെയും ജെസിയെയും കയ്യിൽ പിടിച്ച് അവിടെ ഇരുത്തി.
മീനു : ” ഇന്ന് ക്ലാസില്ലേ ”
ലക്ഷ്മി : ” സ്ട്രൈക്ക് വിളിച്ചു ചേച്ചി ”
ജെസ്സി : ” ഇന്ന് വിജയ് വന്നില്ലല്ലോ ”
ഞാൻ എല്ലാം കേട്ടുകൊണ്ട് ഇരുന്നു.
മീനു : ” ങ്ങാ അവൻ ഇന്ന് ഒരു ബന്ധു വീട്ടിൽ പോയി ”
എന്നിട്ട് മീനു ചേച്ചി എന്നെ നോക്കി.
മീനു : ” ഇത് എന്റെ ഒരു കസിൻ അനിയത്തി ആണ്. വിജി ”
മീനുചേച്ചി എന്നെ പരിചയപ്പെടുത്തി. ഞാൻ പേടി ഉണ്ടെങ്കിലും രണ്ടുപേർക്കും കൈകൊടുത്തു. അവർ അവരുടെ പേര് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി.
ജെസ്സി : ” ഇതെന്താ ഹെൽമെറ്റ് വച്ച് ഇരിക്കുന്നത് ”
എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി. മാത്രമല്ല എന്റെ ശബ്ദം ഇവർ കേട്ടാൽ ഞാൻ ആണാണെന്ന് മനസിലാകും. ഇത് ആകെ കുഴഞ്ഞു. ആദ്യമേ തന്നെ സ്ഥലം കാലിയാക്കിയാൽ മതിയായിരുന്നു.
മീനു : ” അതോ അവൾക്ക് ആസ്തമ ഉണ്ട്. തൂവാല ഒന്നും ഇല്ല. അതുകൊണ്ട് പോടി കേറാതിരിക്കാൻ ഹെൽമെറ്റ് വച്ചിരിക്കുവാ. ”
പെട്ടുപെട്ടെന്ന് നുണകൾ തട്ടിവിടുന്ന ചേച്ചിയെ ഞാൻ അത്ഭുതത്തോടെ നോക്കി
ജെസ്സി : ” ആൾ നാണക്കാരി ആണെന്ന് തോന്നുന്നു ഒന്നും മിണ്ടുന്നില്ല ”
മീനു : ” ആ അവൾ ഇച്ചിരി ഷൈ ആണ്. അത് പോട്ടെ നിങ്ങൾ വിശേഷം പറ. വിജയ് എങ്ങനെ ഉണ്ട് ക്ലാസ്സിൽ ”
ലക്ഷ്മി അവജ്ഞയോടെ ഒരു മുഖഭാവത്തിൽ ഒന്നും മിണ്ടാതെ ഇരുന്നു. എന്നാൽ ജെസ്സി വാചാലയായി.