ആ തിരക്കിനിടയിൽ ഞാൻ സുഗുണൻ ചേട്ടനെ കണ്ടു. ഞാൻ അവരുടെ കുടുംബത്തിനെ ശ്രദ്ദിച്ചു നോക്കി. അശ്വതി ചേച്ചി ഒരാളുടെ കയ്യിൽ പിടിച്ചു നിക്കുന്നുണ്ട്. ഹാ അതാണ് ദേവ ഞാൻ മനസ്സിൽ ഓർത്തു. ദേവ എന്റെ അമ്മയുടെ കയ്യിൽ നിന്ന് തല്ല് വാങ്ങിയ കാര്യം ഞാൻ ഓർത്തു. അപ്പോളാണ് meenu ചേച്ചി എന്നെ തോണ്ടി വിളിച്ചത്. ” ദേ അതാണ് ജെയ്‌സൺ ചേട്ടൻ ” മീനു ചേച്ചി വിരൽ ചൂണ്ടി ഒരാളെ കാണിച്ചു തന്നു. ഞാൻ അങ്ങോട്ട് നോക്കി.
ആറ് ആറരയടി പൊക്കം ഉള്ള ഒരു മനുഷ്യൻ. ഒരു 30 വയസ്സ് ഉണ്ടാകും. കണ്ടാൽ കണ്ടാമൃഗത്തിന്റെ പോലെ ഇരിക്കും. നല്ല ജിമ്മൻ ബോഡി. ഒരു ട്രൗസർ മാത്രമേ ഇട്ടിട്ടുള്ളു. എല്ലാ മസിലും എടുത്ത് കാണാം. അയാളുടെ കയ്കൾക്ക് എന്റെ കാലിന്റെ വലിപ്പം ഉണ്ട്. ആ കയ്യ് കൊണ്ട് ഒന്ന് കിട്ടിയാൽ ഞാൻ ചത്തു പോകും. മീനുചേച്ചി കയ്യ് ചൂണ്ടിയത് കണ്ടു അയാൾ. അയാൾ ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നു. ഞാൻ പേടിച്ചു പോയി. ” പേടിക്കണ്ട ഗുസ്തിയിൽ അല്ലാത്ത സമയം ഒന്നും ചെയ്യില്ല ” മീനു ചേച്ചി എന്റെ ചെവിയിൽ പറഞ്ഞു. നടന്ന് വരുന്ന അയാളുടെ കയ്യിൽ തൂങ്ങി ഒരു പെണ്ണും ഉണ്ട്. അത് അയാളുടെ ഭാര്യ ആണ് മേരി. ജെയ്‌സണെയും മേരിയെയും കണ്ടാൽ ആനയും ആടും പോലെ ഉണ്ട്.
അടുത്ത് വന്ന ജെയ്‌സൺ മീനുചേച്ചിയോട് കുശലം ചോദിച്ചു. ഗുസ്തിയിൽ അല്ലാത്തപ്പോൾ ഇവർ ഒക്കെ പാവങ്ങൾ ആണെന്ന് എനിക്ക് മനസിലായി. അയാൾ എന്നെ ഒന്ന് നോക്കി.
ജെയ്‌സൺ : ” മോഹനേട്ടന്റെ മോൻ ആണല്ലെ? “.
ഞാൻ : ” അതെ ”
ജെയ്‌സൺ : ” ഓക്കേ ആദ്യ ദിവസം അല്ലെ. ബെസ്റ്റ് ഓഫ് ലക്ക്. ” അയാൾ എന്റെ പുറത്ത് തട്ടി. അയാളുടെ കയ്യുടെ ഭാരം എനിക്ക് അറിയാൻ പറ്റി. ദൈവമേ ഇങ്ങേരുടെ കൂടെ ഗുസ്‌തി പിടിക്കാൻ ഇടവരല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. വെറുതെ അല്ല അമ്മ തോറ്റത്. കാണ്ടാമൃഗത്തിനോട് ഗുസ്തി പിടിച്ചാൽ ആരായാലും തോറ്റു പോകും.
അതിനുശേഷം പലരോടും സംസാരിച്ചു. മീനുചേച്ചി എല്ലാരേയും എന്നെ പരിചയപ്പെടുത്തി. അങ്ങനെ എല്ലാരും കസേരകളിൽ ഇരുന്നു. അപ്പോൾ കൂട്ടത്തിൽ ഏറ്റവും മൂത്ത ഒരു അപ്പൂപ്പൻ റിങ്ങിൽ കേറി. ആ പുള്ളി ആണ് ഇപ്പൊ ക്ലബ്ബിൽ ഏറ്റവും മൂത്തത് അതുകൊണ്ട് പുള്ളി ആണ് കാരണവർ. അതായത് കാര്യങ്ങൾ ഒക്കെ നടത്തി കൊണ്ടുപോകുന്ന ആൾ. അദ്ദേഹം അനൗൺസ് ചെയ്യാൻ തുടങ്ങി.
” എന്റെ മക്കളെ എല്ലാരും എത്തിയല്ലോ. അങ്ങനെ ഒരു ക്ലബ് ഡേ കൂടി എത്തി. പുതിയതായി ഇന്ന് രണ്ട് കുട്ടികൾ ചേരുന്നുണ്ട്. അവർക്ക് വേണ്ടി ഞാൻ നിയമങ്ങൾ പറയാം. ഗുസ്തിയിൽ പിച്ചുക മാന്തുക കടിക്കുക മുടിയിൽ പിടിച്ചു വലിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ ഒഴിച്ച് എന്തും ആവാം. ”
ഞാൻ അല്ലാതെ ഇന്ന് ചേരുന്ന രണ്ടാമത്തെ ആൾ ആരാണെന്ന് ഞാൻ മീനുചേച്ചിയോട് ചോദിച്ചു. അത് ചേച്ചിക്കും അറിയില്ല. അനൗൺസ്‌മെന്റ് വീണ്ടും തുടർന്നു.