എന്നാൽ അവൾ അത് പാസ്സ് ചെയ്യുന്നതിന് മുൻപ് ഞാൻ അതിൽ കേറി പിടിച്ചു. ഞങ്ങൾ തമ്മിൽ ബോളിന് വേണ്ടി പിടിവലിയായി. കളിയുടെ നിയമങ്ങൾ ഒക്കെ ഞങ്ങൾ മറന്നു. പരസ്പരം പിടിവലി ആയി. ഞാൻ ഊക്കോടെ വലിച്ചതും ലക്ഷ്മി മുന്നോട്ട് തെറിച്ചു വീണു. അവളെ വീഴ്ത്തണം എന്ന് എനിക്ക് ഇല്ലായിരുന്നു പക്ഷെ അന്നേരത്തെ വാശിയിൽ ഞാൻ ശക്തി എടുത്ത് വലിച്ചതും അവൾ വീണു പോയി. കമിഴ്ന്നു വീണ അവളുടെ കാൽ മുട്ട് മുറിഞ്ഞു ചോര വന്നു. കയ്യ് കുത്തിയത് കൊണ്ട് കൈവെള്ളയിലും ചെറുതായി തൊലി പോയി. വീണുപോയ അവൾ ദേഷ്യത്തോടെ എന്നെ നോക്കി. അബദ്ധം പറ്റിയ ഒരു ജാള്യത എന്റെ മുഖത്ത് ഉണ്ടായിരുന്നു. മീനു ചേച്ചി ഓടി വന്ന് അവളെ പിടിച്ചെഴുന്നേല്പിച്ചു.
ഞാൻ ലക്ഷ്മിയോട് സോറി പറയാൻ ചെന്നു. അവൾ അപ്പോളെക്കും എണീറ്റു നിന്നു. ഞാൻ അവളുടെ മുന്നിൽ ചെന്നിട്ട് ” സോറി അറിയാതെ പറ്റിയതാ” എന്ന് പറഞ്ഞു. അവൾ ആരും കേൾക്കാതെ എന്റെ ചെവിയിൽ പറഞ്ഞു ” ഇവിടെ ആൾകാർ ഉണ്ടായിപ്പോയി അല്ലെങ്കിൽ അന്ന് തന്നത് പോലെ നിന്നെ ഞാൻ ഒരു പാഠംപഠിപ്പിച്ചേനെ. ”
എനിക്ക് നല്ല ദേഷ്യം വന്നു. കളിക്കിടയിൽ വാശിയിൽ സംഭവിച്ചതാണ്. അത് അവളെ മനഃപൂർവം ഉപദ്രവിച്ചതായി അവൾ കണക്കാക്കി. ആരും കാണാതെ അവളുടെ ചെവിയിൽ ഞാൻ പറഞ്ഞു. ” അന്നത്തെ കാര്യം ഞാൻ മറക്കുകയാ. വീണ്ടും ഓര്മിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്യാൻ വന്നാൽ നിന്റെ കയ്യ് ഞാൻ ഓടിക്കും ”
വല്ലാത്ത ആജ്ഞഭാവം ഉണ്ടായിരുന്നു എന്റെ സ്വരത്തിൽ. അത് കേട്ട് അവൾ ഞെട്ടിപ്പോയി. അവളുടെ കണ്ണിൽ ആദ്യമായി അല്പം ഭയം ഞാൻ കണ്ടു. പെട്ടെന്ന് സിറ്റുവേഷൻ മാറ്റാനായിട്ട് ഞാൻ പ്ലേറ്റ് മാറ്റി.
ഞാൻ : ” അയ്യോ സോറി ലക്ഷ്മി. വല്ലതും പറ്റിയോ ” വലിയ പാവത്തിനെ പോലെ ഞാൻ ചോദിച്ചു.
അപ്പോളേക്കും ജെസ്സി ഓടിയെത്തി. അവൾ കുനിഞ്ഞിരുന്ന് ലക്ഷ്മിയുടെ മുറിവ് നോക്കി. വല്യ കുഴപ്പമില്ല. തൊലി പോയിട്ടേ ഒള്ളൂ.
ജെസ്സി : ” വല്ലതും പറ്റിയോ ലക്ഷ്മി. വേറെ എവിടെയെങ്കിലും വേദന ഉണ്ടോ ”
ലക്ഷ്മി : ” ഇല്ലടി ജെസ്സി ഒന്നും പറ്റിയില്ല . മീനുചേച്ചി ഞാനിനി ഇന്ന് കളിക്കുന്നില്ല. വീട്ടിൽ പൊക്കോട്ടെ. ”
അതോടെ എല്ലാരും കളി നിർത്തി. ലക്ഷ്മിയെ ഉരുട്ടി ഇട്ടതിൽ എനിക്ക് കുറ്റബോധം ഉണ്ടെങ്കിലും അവളുടെ അഹങ്കാരം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അവളോട് ഉള്ള സഹതാപം ഇല്ലാതെ ആയി. യാതൊരു കൂസലും ഇല്ലാതെ ഞാൻ ബൈക്ക് എടുത്തു. ഈയിടെയായി ഞാനാണ് ബൈക്ക് ഓടിക്കുന്നത്. മീനുചേച്ചി ഇടയ്ക്ക് ഓടിക്കാൻ തന്ന് തന്ന് ഞാൻ അത് നന്നായി ഓടിക്കാൻ പഠിച്ചു. മീനു ചേച്ചി എന്നെ കെട്ടിപിടിച്ചു പുറകിൽ ഇരുന്നു. ജെസ്സിയോട് മാത്രം ഞാൻ ബൈ പറഞ്ഞു.
വീട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഗുസ്‌തി പ്രാക്ടീസ് ആണ്. ഇപ്പോൾ വല്യമ്മയും ഞങ്ങളോടൊപ്പം ഗുസ്തി പിടിക്കാൻ തുടങ്ങിയിരുന്നു. ചേച്ചിയെ പോലെ അല്ല വല്യമ്മയ്ക്ക് നല്ല കരുത്ത് ആണ്.