മുഖത്തെക്കു വെട്ടം അടിക്കുന്നത് തോന്നിയാണ് രാവിലെ കണ്ണ് തുറക്കുന്നത് , അച്ചു എന്നെ അപ്പൊ അവളുടെ നെഞ്ചോട് ചേർത് കെട്ടി പിടിച്ചേക്കുവാണ്, വെറുതെ വെട്ടം അല്ല…. എന്റെ രണ്ടു സഹോദരിമാർ ആ അപൂർവമായ കാഴ്ച ഫോണിൽ ഒപ്പി എടുത്തതാണ്….. സ്വന്തം ‘അമ്മ കുഞ്ഞിനെ ചേർത് പിടിച്ചത് പോലെ ആണ് അച്ചുവിന്റെ കിടത്തം….. അതും അച്ചു ആയത്കൊണ്ട് അപൂര്വമായുള്ള കാഴ്ച ആണല്ലോ .
“‘രാവിലെ തന്നെ നിനക്കൊന്നും ഒരു പണിം ഇല്ലെടി” എന്ന് ചോദിച്ചുകൊണ്ട് ഞാൻ അവളുടെ പിടി വിടീച് എണീറ്റ് കട്ടിലിലേക് ചാരി ഇരുന്നു.
”അല്ല അമ്മയും മോനും ആണെന്നെ ആ കിടപ്പ് കണ്ടാൽ പറയുവാരുന്നുള്ളു , ഇരിക്കട്ടെ നമുക് ഈ ഫോട്ടോ ഫ്രെയിം ചെയ്ത് വക്കണം ” ആതു പറഞ്ഞു്.
അപ്പഴേക്കും അമ്മയും അച്ഛനും റൂമിലേക്കു എത്തിയിരുന്നു , ”ആഹാ വാനരപ്പടകൾ എല്ലാം ഇന്നലെ ഒന്നിച്ചാണോ കിടന്നുറങ്ങിയേ”
അമ്മയുടെ വക ആയിരുന്നു ആ കമന്റ് .
” ഞങ്ങള് വാനരൻ ആണേല് നിങ്ങളും അതെ ജനുസ്സ് ആയിരിക്കണല്ലോ , വാനരപ്പട എന്നാണോ അതോ വാനരന്റെ പട എന്നാണോ അമ്മ ഉദ്ദേശിച്ചത് ”
അച്ചു അപ്പഴേക്കും എണീറ്റ് ഇരുന്ന് അമ്മേടെ മറുപടിക്ക് കൌണ്ടർ അടിച്ചു
” രണ്ടും ഒന്ന് തന്നെ ” ‘അമ്മ
” ഓ അച്ഛാ , അപ്പൊ അച്ഛനെ അമ്മ നൈസ് ആയിട്ട് കൊരങ്ങാ എന്ന് വിളിച്ചതാണ് ” അച്ചു
” അല്ലെങ്കിലും അവൾക്കിപ്പോ ഞാൻ കൊരങ്ങാണ് മക്കളെ ” അച്ഛന്റെ വക സെന്റി അടി , അതിനു പറ്റിയ ടൈം ആണ് , അല്ലാത്തപ്പോ ഒക്കെ പെണ്ണുങ്ങൾ ആണല്ലോ ഈ സിറ്റുവേഷനിൽ സ്കോർ ചെയ്യുന്നത്.
” ഓ ഇനി നിങ്ങള് അതിൽ പിടിച്ചു കേറിക്കോ അല്ലെങ്കിലും അച്ഛനും മക്കളും എപ്പഴും ഒന്നാണല്ലോ, ഞാൻ മാത്രം എപ്പഴും പുറത്”
അച്ഛൻ തമാശക്കാണെലും അങ്ങനെ പറഞ്ഞത് അമ്മക്ക് ഇഷ്ടപ്പെട്ടില്ല…….. പക്ഷെ തോൽവി സമ്മതിക്കാൻ വലിയവീട്ടിൽ യമുന ദേവിക്ക് സാധിക്കില്ലല്ലോ.
അച്ഛന്റെ സൈക്കോളജിക്കൽ മൂവ് നെ , ഡിഫൻഡ് ചെയ്തോണ്ട് അമ്മയുടെ കൌണ്ടർ സെന്റി .പോണ പോക്കിന് അച്ചു വിന്റെ താടക്കിട്ടു ഒരു തട്ട് കൊടുക്കാനും മറന്നില്ല.
” മ്മ്, നിങ്ങടെ അമ്മക്ക് ഇന്നത്തേക് ഉള്ളതായി , വല്ല കാര്യോം ഉണ്ടാരുന്നോ ”
” അച്ഛനോട് ആരാ ഇതിന്റെ ഇടയിൽ തല വച്ചു കൊടുക്കാൻ പറഞ്ഞെ , അച്ചു വിനുള്ളത് അവള് തന്നെ മേടിക്കില്ലാരുന്നോ ” ആതു ചോദിച്ചു
” അല്ല , നാളെ ഒരു ദിവസം കൂടി അല്ലെ ഉള്ളു , മറ്റന്നാൾ നിങ്ങൾക്കു തിരിച്ചു പോവണ്ടേ” : അച്ഛൻ
”മ്മ്, അച്ഛൻ ഞങ്ങളെ കൊണ്ട് വിടില്ലേ ” ആതു ചോദിച്ചു.
”ഇല്ല മോളെ , അച്ഛന് അത്യാവശ്യം ആയി കുറച് പ്രോഗ്രാംസ് ഉണ്ട് . ഒഴിവാക്കാൻ പറ്റില്ല, കണ്ണൻ സ്റ്റേഷനിൽ കൊണ്ട് വിടും നിങ്ങളെ ” അങ്ങനെ പറഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക് നടന്നു