ഫസ്ററ് രണ്ടു പിരിയഡുകൾക്ക് ശേഷമുള്ള ഇന്റർവെല്ലിന് അനിത അർജുനെയും കാത്ത് കാന്റീനിൻറെ മുന്നിലെ ചീനമരത്തിൻറെ തിണ്ണയിലിരിക്കുന്നു. അവർ നേരെത്തെ കണ്ടു പിരിഞ്ഞതിന് ശേഷം അർജുൻ ക്ലാസിൽ കയറിയിരുന്നില്ല. ഡൊണേഷന്റെ കാര്യത്തിന് എല്ലാ ക്ലസുകളിലും കയറിയിറങ്ങി പിരിച്ചു. കളക്ട് ചെയ്ത് പണം പ്രിൻസിപ്പാളിന്റെ മുന്നിൽ വെച്ച് തന്നെ എണ്ണിത്തിട്ടപ്പെടുത്തി. മാനേജിമെന്റിന്റെ കയ്യിൽ നിന്നും കിട്ടിയ 50000 രൂപയും കൂട്ടി 168426 രൂപ അവർ കളക്റ്റ് ചെയ്തിരുന്നു.
“നിങ്ങൾ തന്നെ ഹോസ്‌പിറ്റലിൽ ഈ തുക കൊണ്ട് കൊടുക്ക്” പ്രിൻസിപ്പാൾ പറഞ്ഞു.
“അല്ല.. സാറും കൂടെ ഉണ്ടായിരുന്നേൽ…. കോളേജിന്റെ ഭാഗത്ത്നിന്ന് ഒരു അതോരിറ്റി നല്ലത് അല്ലെ..”
“വേണ്ട അർജുൻ അത് നിങ്ങൾ കൂട്ടുകാർ ചെയ്തത് പോലെ അവർ അറിഞ്ഞാൽ മതി കോളേജ് ഇടപെട്ടത് അറിയണ്ട..”
” ഒക്കെ സാർ എന്ന ഞങ്ങളിറങ്ങുന്നു..” അർജുനും കൂട്ടുകാരി ശ്വേതയും പ്രിൻസിയുടെ റൂമിൽ നിന്നും വരാന്തയിലേക്ക് കയറി.
“അർജുൻ..” പിന്നിൽ നിന്ന് പ്രിൻസിപ്പലിന്റെ വിളികേട്ട് തിരിഞ്ഞു നോക്കി.
” അർജുൻ ഒന്ന് വന്നേ…”
“നീ കേന്റീനിൽ വെയിറ്റ് ചെയ്യ്… ഞാൻ വരാം..” ശ്വേതയോട് അവൻ പറഞ്ഞിട്ട് ഓഫീസിലേക്ക് കയറി.
“എന്താ സാറേ..”
” നിങ്ങളുടെ ഹൈറേഞ്ചിലെ ഗസ്റ്റ് ഹൗസ് ഈ വരുന്ന ശനിയും ഞായറും ഫ്രീ ആണോ..?”
“ഫ്രീ ആവാനാണ് സാധ്യത… പാപ്പയോട് ഒന്ന് ചോദിക്കണം..”
“നീ ഒന്ന് പപ്പയോട് ചോദിച്ചിട്ട് പറയോ..?”
“അത് ഇപ്പൊ തന്നെ വിളിച്ചു ചോദിക്കാലോ..” പോക്കറ്റിൽ നിന്നും ഫോണെടുത്ത് പപ്പയെ വിളിച്ചു..
“ഹലോ പപ്പായി…”
“എന്തെടാ… ഈ നേരത്ത് നിനക്ക് ക്ലാസില്ലേ ഇന്ന്…”
“ഞാൻ കോളേജിലാണ് പപ്പായി..പിന്നെ ഗസ്റ്റ് ഹൗസ് ഈ വീക്കെൻഡ് ഫ്രീയാണോ? ”
“ആർക്കാടാ… നിങ്ങൾ കൂടുന്നുണ്ടോ..?”
“എനിക്കല്ല… ജോണിസാറിനാണ്..”
“ഫ്രീ ആയിരിക്കും… മമ്മയോടും കൂടെ ചോദിച്ചേക്ക്.. വല്ല കുക്കറി ഷോയും ഉണ്ടോന്ന്.”
“ഇല്ല … മമ്മ ഈ വീക്കെൻഡ് തറവാട്ടിൽ പോകുകയല്ലേ..”
“ഹോ.. എന്ന ഫ്രീ ആയിരിക്കും.. സാർ പോകുന്നുണ്ടെങ്കിൽ നീ ആ കുട്ടനെ വിളിച്ച് അവിടെ ക്ളീൻ ചെയ്യാൻ പറഞ്ഞേക്ക്.”
“ശെരി പപ്പായി…” അവൻ ഫോൺ വെച്ചു.
“സാറേ… ഫ്രീ ആണ്.. അല്ല എന്താ പരിപാടി..” അവനൊന്ന് ചിരിച്ചു.
“അതൊക്കെയുണ്ട് മോനെ…” ആയാളും ഒരു നാണം കലർന്ന് ചിരിച്ചു.
“മനസ്സിലായി.. മനസ്സിലായി… ആരാ കക്ഷി..”
“അതൊക്കെയുണ്ട്… നിനക്കറിയാത്ത ഒരാള..”
“ഹോ.. സാറിന് നമ്മളെ ഗസ്റ്റ് ഹൗസ് വേണം, നമ്മളറിയാൻ പാടില്ല…” അവൻ ഒന്ന് ചിരിച്ചു കൊണ്ട് പരിഭവം പറഞ്ഞു.
“എല്ലാം കഴിഞ്ഞിട്ട് പറയാം എന്ന കരുതിയെ, ഇനി ഇപ്പൊ നിന്നോട് പറയാലോ..”
“അങ്ങട് പറ സാറേ… എന്തിനാ ഒരു നാണം അതും നമ്മൾ തമ്മിൽ..”