എന്റെ കൈ മുറിഞ്ഞാലും അവളുടെ മുറിഞ്ഞാലും വരുന്നത്
ചോര തന്നെ അല്ലെ….? പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ ജാതി തിരിക്കുന്നത്…?
പണ്ട് പൂർവികന്മാർ ചെയ്ത ജോലിയുടെ
പേരിലോ…? അങ്ങിനെ നോക്കിയാൽ
ഞാൻ ചെയ്യുന്നതും അവൾ ചെയ്യാൻ പോകുന്നതും ഒരേ ജോലി അല്ലെ….?
പിന്നെ എങ്ങിനാണ് ഞങ്ങൾ വേറെ
ജാതി ആകുന്നത്…?
അതേ ഞങ്ങൾ രണ്ടു ജാതിയാണ്………………….
അവൾ പെണ്ണും , ഞാൻ ആണും…
ദൈവം തിരിച്ച ജാതി……
ബാക്കി എല്ലാം മനുഷ്യന്റെ തെറ്റിദ്ധാരണകളാണ്..
എന്നെ വിശ്വാസം ആണെങ്കിൽ അവളെ എനിക്ക് തരണം. ഞങ്ങൾ സന്തോഷം ആയി ജീവിച്ചോളാം …….
“നീ ഇറങ്ങി പോവാൻ നോക്ക്….. നിനക്ക് അവളെ തരാൻ പോകുന്നില്ല.. വാജകടിച്ചതൊക്കെ മതി….. അവൾക്ക് ഞങ്ങൾ കാനഡയിൽനിന്ന് നല്ലൊരു ചെക്കനെ കണ്ടുവച്ചിട്ടുണ്ട്…..
നല്ല ശമ്പളവും നല്ല സാഹചര്യങ്ങളും ഒക്കെ ഉള്ള ഒരാൾ…..
ഇനി അവളുടെ പുറകെ നടന്ന് പോകരുത്…… പോവാൻ നോക്ക് നീ…. അച്ഛന്റെ മുഖം ചുവക്കുന്നുണ്ടായിരുന്നു……
“എല്ലാം നേടിയ ആണിന് മാത്രമേ പെൺകുട്ടികളെ കെട്ടിച്ചു കൊടുക്കുള്ളൂ…..? എല്ലാം നേടാൻ ആണിനേം പെണ്ണിനേം ഒരുമിച്ചു
വിട്ടൂടെ, അതല്ലേ ശരി……?”
“ശരിയും തെറ്റൊന്നും നീ എന്നെ പഠിപ്പിക്കാൻ നിക്കണ്ട…. ഇറങ്ങി പോയില്ലേ ഞാൻ അത്
ചെയ്യണ്ടി വരും…….
കണ്ണുകൾ നിറയുമ്പോളും അവൻ ചുണ്ടിൽ പുഞ്ചിരി വരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു….
പുറത്ത് മഴയൊഴിഞ്ഞത് ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല……ആകാശത്തെ
കാർമേഘമെല്ലാം പോയിരുന്നു…ആകാശത്തിൻറ കറുത്ത മുഖപടം മാറ്റി സൂര്യൻ കത്തി ജ്വലിച്ചു…. ജലകണങ്ങളെല്ലാം ആ പൊള്ളുന്ന ചൂടിൽ മാഞ്ഞുപോകുന്നുണ്ടായിരുന്നു……
ഞാൻ പൊക്കോളാം , നിങ്ങളെ വിഷമിപ്പിച്ചിട്ട് എനിക്ക് ഒന്നും വേണ്ട….. എന്നാലും ഒരു വാക്ക് ചോദിക്കട്ടെ….?