ഞാൻ പറഞ്ഞില്ലേ, നിങ്ങൾക്ക് ഇഷ്ടമല്ലാതെ ഞങ്ങൾക്ക് ഒരുമിച്ച് ഒരു ജീവിതം ഉണ്ടാവില്ല….. നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ഇന്ന്.. ഇവിടെവച്ചു ഞങ്ങൾ പിരിയും…. ഞങ്ങളുടെ തീരുമാനമാണത് …….
നിങ്ങളും കൂടെ ഇല്ലാത്ത ഒരു ജീവിതം ഞങ്ങൾക്ക് വേണ്ട…. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം എനിക്ക് വേണം….
അവൻ അല്പം നിർത്തിയിട്ടു വീണ്ടും പറയാൻ തുടങ്ങി…..
നിങ്ങളുടെ മുന്നിലൊന്നും വന്നു നിൽക്കാനുള്ള അർഹത എനിക്കില്ലെന്ന് അറിയാം… ഇവളെ ഇഷ്ട്ടപെടുന്നതിനു മുൻപ് ഒരുപാട് ആലോചിച്ചിരുന്നു…. എത്ര അകത്താൻ ശ്രമിച്ചിട്ടും
കൂടെ നിൽക്കുന്നത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പോയതാണ് …….
ഇത്രേം കാലം ഒറ്റക്കായിരുന്നു, സ്നേഹിച്ചു കൂടെനിക്കാൻ ഒരാളെകണ്ടപ്പോൾ കൊതിച്ചുപോയി ഒരു ജീവിതം….. ഇവളെ
ഇഷ്ടപ്പെട്ടു കഴിഞ്ഞിട്ടും ഇവളുടെ പുറകെ നടക്കാനൊന്നും ഞാൻ നിന്നിട്ടില്ല, എന്റെ ജീവിതം നന്നാക്കിയെടുക്കാനെ
നോക്കിയിട്ടുള്ളു….. ഞാൻ അടുത്ത് പോവാതിരുനിട്ടും എന്റെ
അവസ്ഥ മനസിലാക്കി കൂടെ നിന്നിട്ടേയുള്ളൂ ഇവൾ……
എന്റെ കയ്യിൽ ഒന്നും ഇല്ല… കഷ്ടപ്പെട്ട് സമ്പാദിച്ച ഈ ജോലി അല്ലാതെ, അവൾക്കും സ്വന്തമെന്ന് പറയാൻ അത് തന്നെയല്ലേ ഉള്ളു…
അവൾ നേടിയ വിദ്യാഭ്യാസം മാത്രമല്ലേ അവൾക്ക് സ്വന്തമുള്ളൂ…. ബാക്കി എല്ലാം അച്ഛൻ
ഉണ്ടാക്കിയതല്ലേ…?
ഞങ്ങളുടെ ജീവിതം ഞങ്ങൾക്ക്
ഉണ്ടാക്കി എടുക്കാൻ തന്നൂടേ…. അവളെ ഒരിക്കലും വിഷമിപ്പിക്കില്ലെന്ന് പറയില്ല………. പക്ഷേ എനിക്ക് ജീവനുള്ളോടത്തോളം കാലം
അവൾ ഒറ്റക്കാവില്ല, ഞാൻ ഉണ്ടാവും കൂടെ……
“ആരോഗ്യമില്ലാത്ത അച്ഛനും , തട്ടാൻമാരും, നീ എന്തൊക്കെ പറഞ്ഞാലും. ആ വീട്ടിലേക്ക് ഞങ്ങളുടെ മോളെ വിടാൻ ഉദ്ദേശിക്കുന്നില്ല…. ” അച്ഛന്റെ വാക്കിനു കനം കൂടി വന്നു…..
ആ കുടുംബത്തിൽ ജനിച്ചതാണോ ഞാൻ ചെയ്ത തെറ്റ്…..?
എന്താണെങ്കിലും വീട്ടിൽ കിടക്കുന്ന ആ മനുഷ്യൻ ഇല്ലെങ്കിൽ ഞാൻ ഉണ്ടാവില്ലായിരുന്നു………. അങ്ങിനെ ഒരു കുടുംബത്തിൽ ജനിച്ചത് ഒരു കുറവായിട്ടും എനിക്ക് തോന്നിയിട്ടില്ല……………………
എവിടേം തോൽക്കില്ലെന്നുള്ള വിശ്വാസം എനിക്കുണ്ട്…….
ഞങ്ങൾ ഒരുമിച്ചിരുന്നു പഠിച്ചപ്പോൾ ആരും ജാതി പറഞ്ഞുകേട്ടിട്ടില്ല…..
ഒരുമിച്ചു കഴിച്ചപ്പോളും ജാതി പറഞ്ഞു കേട്ടിട്ടില്ല…