അവ്യക്തമായി കാണാമായിരുന്നു….. അടുത്തുവരും തോറും മനസ്സിലായി വരുന്നുണ്ടായിരുന്നു അത് ഒരാണും
പെണ്ണുമാണെന്ന്….
അവർ വീട്ടിലേക്ക് കയറിവരുന്നത് നാലുപേർ
നോക്കിനിൽക്കുന്നുണ്ട്. ഒന്ന് അച്ഛനാണ്, അച്ഛൻ ഉത്തരത്തിൽ കൈപിടിച്ചു മഴയിലേക്ക് നോക്കിനില്കുന്നുണ്ട്…. തൊട്ടടുത്തായി
അമ്മ തിണ്ണയിലിരിക്കുന്നുണ്ട്…. കാറ്റത്തു മഴ ഉമ്മറത്തേക്ക് വരുന്നത് അവർ കാര്യമായി എടുക്കുന്നുണ്ടായില്ല….
ഉമ്മറത്ത് കസേരയിലായി ചെറിയച്ഛനും ചെറിയമ്മയും ഇരിക്കുന്നുണ്ട്….
ഞായറായതുകൊണ്ട് വെറുതെ വന്നതാണവർ…
അവരുടെ മുന്നിലേക്കായി അവൾ ഉമ്മറത്തേക്ക്
ഓടിക്കയറി.. അവൻ മഴകൊള്ളാതെ പടിയിലേക്ക് കയറിനിന്ന് കുടച്ചുരുക്കി…… മാതാപിതാക്കളുടെ മുഖത്ത്
അനിഷ്ടഭാവം നിറഞ്ഞുനില്കുന്നുണ്ടായിരുന്നു അപ്പോൾ……
അമ്മയുടെ ചോദ്യത്തിൽ നിന്ന് അത് വ്യക്തമായി
മനസിലാവുന്നുണ്ടായിരുന്നു…….
“നിനക്ക് മഴ മാറിയിട്ട് വന്നാൽ മതിയായിരുന്നില്ലേ……?
“അമ്മ മിണ്ടാതെ നിക്ക്” എല്ലാവരുടെയും മുന്നിൽ
വച്ചുള്ള ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല…..
“ഇതാരാ? “”അമ്മ വിടാനുദ്ദേശമില്ലായിരുന്നു…..
“ഇതെന്റെ സീനിയറായിരുന്നു അമ്മേ”
അമ്മയുടെ മുഖം മൂടിക്കെട്ടിയ കാർമേഘം പോലെ നിന്നു…..
എങ്കിലും അവർ ആഥിത്യ മര്യാദ മറന്നിരുന്നില്ല…
“മോൻ കയറിയിരിക്ക്… ”
അച്ഛൻ ഒരു കസേരയെടുത്ത് അതിഥികളുടെ അടുത്തായിട്ടു…. അവൻ കസേരയിൽ ചെന്നിരുന്നു…..
“എന്താ പേര്? “ചെറിയച്ഛന്റെ വകയായിരുന്നു ചോദ്യം….
അഖിൽ….
“എന്താ ചെയ്യുന്നേ ഇപ്പോൾ…? ”