ചേച്ചിയും കണ്ടിട്ടില്ലേ…..? ” കുറച്ചു നേരത്തേക്കെങ്കിലും മാളു എല്ലാം മറന്നുപോയി….
അവളുടെ മുഖത്ത് അച്ഛന്റെ കഥ കേൾക്കാനുള്ള ആകാംഷ കാണാമായിരുന്നു……
“മൂന്നാമത്തെ ഓപ്പറേഷൻ കഴിഞ്ഞ് അവളെ റൂമിലേക്ക് മാറ്റി ഒരാഴ്ച്ച കഴിഞ്ഞ് അവൻ വന്നിരുന്നു…… ”
“അവൻ വരുന്നതും നോക്കി ഇരിക്കുകയാണെന്ന് തോന്നുന്നു ദൈവം………
അവൻ പോയപ്പോൾ ദൈവം അവളെയും കൊണ്ടുപോയി……”
അവൾ മുത്തശ്ശിയുടെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു…… മുത്തശ്ശി ആ ദിവസം ഓർമിച്ചു……
അന്നും നല്ല മഴപെയ്യുന്നുണ്ടായിരുന്നു പുറത്ത്…
ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റുന്ന ദിവസമായിരുന്നു അന്ന് …..
അവളെ റൂമിലേക്ക് മാറ്റികഴിഞ്ഞ്, അവിടെ ഉണ്ടായ ബന്ധുക്കളെല്ലാം തിരിച്ചുപോയിരുന്നു…….
അവൻ മുറിയിലേക്ക് കടന്നു വന്നപ്പോൾ
അമ്മയും അച്ഛനും ചെറിയച്ഛനും ചെറിയമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു അന്നും…….
അവൻ ആരെയും വകവെക്കാതെ
അവളുടെ അടുത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നു………
അവൾ ഉറങ്ങുകയായിരുന്നു. കുറെ നേരം അവളെ നോക്കിയിരുന്നശേഷം അവൻ അവളുടെ കൈചേർത്ത്
പിടിച്ചു……….
അന്ന് അവരാരും അവനെ കുത്തിനോവിക്കാനോ തല്ലാനോ ഉണ്ടായിരുന്നില്ല. അവരെല്ലാം
അവനെതന്നെ നോക്കിയിരുന്നു……..
“നീ വന്നു അല്ലേടാ…………. ”
അവൾ കണ്ണുകൾ തുറന്നിരുന്നില്ല…………
എല്ലാവരും അത്ഭുതപെട്ട ഒരുനിമിഷം ആയിരുന്നു അത്………
ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരഴിച്ച് കഴിഞ്ഞു….. ഒരാഴ്ചയും അവൾ കണ്ണുതുറന്നില്ല….. ഒന്നിനും ഒരു മറുപടിയും ഉണ്ടായിരുന്നില്ല……..
“എങ്ങിനാടീ പൊട്ടി ഞാനാണെന്ന് മനസിലായേ.. ”
“വേറെ ആരാടാ എന്റെ കൈ ചേർത്ത് പിടിക്കാനുള്ളത്…….”
അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു….. കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.. എങ്കിലും അവൾ അവന്റെ കൈ മുറുകെ പിടിച്ചു…
എല്ലാവരും മുഖത്തോട് മുഖം നോക്കി…..