ഉഷ… നമുക്ക് എന്തെങ്കിലും കഴിക്കാം അതു കഴിഞ്ഞു മതി സംസാരം ചേച്ചി വാ.. അവർ പോയി ആഹാരം കഴിച്ചു കഴിഞ്ഞു ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി..
ലച്ചു… രാജി വീട്ടിൽ വന്നിട്ടുണ്ട് അവൾ ഇനി തിരികെ പോകുന്നില്ല എന്നാ പറയുന്നേ..
ഉഷ… ഇപ്പോൾ എന്താ പ്രശ്നം?
ലച്ചു.. എനിക്കറിയില്ല. അവൾ ഒന്നും പറയുന്നില്ല.. ഈ ബന്ധം വേർപെടുത്താൻ അവർ തയ്യാറാണെന്നാണ് അവൾ പറയുന്നത്.. രണ്ടു പേരും ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട് എന്നിട്ടും എനിക്കറിയില്ല.
ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു..
ഉഷ… ചേച്ചി സമാദാനമായി ഇരിക്ക് ഞാൻ രാജി യെ ഒന്ന് വിളിക്കട്ടെ..
ഫോൺ എടുത്തു ഉഷ രാജി യെ വിളിച്ചു. എടീ..നീ എന്താ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ..ഇങ്ങോട്ട് ഒന്ന് വന്നു കൂടായിരുന്നോ?
രാജി… . ഞാൻ നാളെ വരാം ചേച്ചി. അവളുടെ വാക്കുകളിൽ വിഷാദം വ്യക്തം. അമ്മ അവിടെ ഉണ്ടല്ലോ?
ഉഷ.. ഹും..
രാജി.. .വിഷമിക്കേണ്ട എന്ന് പറഞ്ഞേക്ക്.
ഉഷ.. ഹും പറയാം. നിനക്കെന്താ പറ്റിയത്?
രാജി.. .. നാളെ വരുമ്പോൾ പറയാം ചേച്ചി…
ഉഷ… ശരിയെടി നാളെ രാവിലെ തന്നെ വാ.. അതും പറഞ്ഞ് ഫോൺ വച്ചു..
ഉഷ.. ചേച്ചി വിഷമിക്കേണ്ട എന്നോട് അവൾ കള്ളം പറയില്ല ഞാൻ ചോദിക്കട്ടെ എന്താണെന്നു.. അതും പറഞ്ഞു അവർ പിരിഞ്ഞു…
പിറ്റേന്ന് രാവിലെ തന്നെ രാജി ഉഷയുടെ വീട്ടിൽ വന്നു..
ഉഷ… വാ ഇരിക്ക്.. പിന്നെ എന്തൊക്ക ഉണ്ട് വിശേഷം കേൾക്കട്ടെ..
രാജി… ഞാൻ ഇനി അങ്ങോട്ട് പോകുന്നില്ല ചേച്ചി.. മടുത്തു.. എന്നും കുത്തുവാക്കുകൾ മാത്രമാണ് ബാക്കിയുള്ളത്.. അവൾ കരഞ്ഞു തുടങ്ങി..
ഉഷ.. കരയല്ലേ മോളെ എന്താണെങ്കിലും ചേച്ചിയോട് പറ..
രാജി.. കല്യാണം കഴിഞ്ഞു 3 വർഷമായി ഇതു വരെയും ഗർഭിണി ആകാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് ഇപ്പോൾ വഴക്ക്.. എത്ര എന്ന് വച്ചാണ് കേട്ട് നിൽക്കേണ്ടത്..
ഉഷ.. നിങ്ങൾ ഇപ്പോളും ട്രീട്മെന്റിൽ അല്ലേ ഡോക്ടർ എന്താ പറഞ്ഞത്?
രാജി.. വിനുവേട്ടന് ഒരു ടെസ്റ്റ് കൂടി കഴിഞ്ഞാൽ മാത്രമേ ബാക്കിയുള്ള കാര്യം അറിയൂ.. അല്ലെങ്കിൽ സർജറി തന്നെ വേണം എന്ന പറയുന്നേ..