അവസാനം കായാങ്കളി വരെ ആയപ്പോ തടിയന്‍ എന്നെ നോക്കി ഇരു ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു ,നിനക്കു അറിയില്ല ദാമോദര്‍ജിയെ ,നാളെ നീ സൂര്യോദയം കാണില്ലട നാറി ..നിന്നെ ഞാന്‍ കാണിച്ചു തരാം …അവന്റെ ഒരു കമ്പനി ….
ഇത്രയും പറഞ്ഞു അയാള്‍ സക്കറിയയെ കൂട്ടി പുറത്തേക്ക് ഇറങ്ങി ..
പിന്നെ നീ ഒക്കെ എന്നെ അങ്ങ് ഷേവ് ചെയ്തു കളയും ..ചിലക്കാതെ ഇറങ്ങി പോടാ ….ഞാനും ഒട്ടും വിട്ട് കൊടുക്കാതെ തന്നെ പറഞ്ഞു ..
പക്ഷേ കാര്യം ഇത്ര സീരിയസ് ആകും എന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ..
സത്യം പറഞ്ഞാല്‍ ഡേവിഡ് ഏട്ടന്‍ പറഞ്ഞാപ്പോള്‍ മാത്രം ആണ് സംഭവം എന്റെ കയ്യില്‍
നിക്കുന്നത് അല്ല എന്നു മനസ്സിലായത് ..
രാത്രിയില്‍ എന്തോ കഴിച്ചു എന്നു വരുത്തി കിടന്നത് മാത്രമേ ഓര്‍മ്മ ഉള്ളൂ …വരുന്നത് വരട്ടെ എന്നു കരുതി കിടന്നു എപ്പോഴോ ഞാന്‍ ഉറങ്ങി പോയി .
രാവിലെ തന്നെ നിറുത്താതെ ഉള്ള ഫോണ്‍ അടിയില്‍ ഉറക്കം പോയ ദേഷ്യത്തില്‍ ,വിളിച്ചവന്റെ അച്ചനെയും , അപ്പൂപ്പനെയും സ്മരിച്ചു കൊണ്ട് ഞാന്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്തു ..
ഹലോ ….
ഒരു ഉറക്ക ചുവയുടെ ഞാന്‍ പറഞ്ഞു ..
മറുതലയ്ക്കല്‍ നിന്നു അത്യാവശ്യം ഗാംഭീര്യം ഉള്ള ഒച്ച എന്റെ ചെവിയില്‍ മുഴങ്ങി ..
ഹലോ …. ദിസ് ഇസ് ദാമോദര്‍ സ്പീക്കിങ് ..
എന്റെ സകല നാടിയും തളരുന്ന പോലെ എനിക്കു തോന്നി ..ഒച്ച പോലും പുറത്തേക്ക് വരാന്‍ മടിക്കുന്ന പോലെ എനിക് അനുഭവപ്പെട്ടു .. ഞാന്‍ വാക്കുകള്‍ക്ക് ആയി പരതി …..
തുടരും ….
പേജുകള്‍ വളരെ കുറവാണ് എന്നു അറിയാം ഇതിപ്പോള്‍ ഒറ്റ ഇരുപ്പിന് എഴുതിയതു ആണ് ..വേഡില്‍ എഴുതിയപ്പോള്‍ 7 പേജോളം ഉണ്ടായിരുന്നു ..സൈറ്റില്‍ വരുമ്പോള്‍ എത്ര പേജ് ഉണ്ടാകും എന്നു അറിയില്ല .. തുടര്‍ന്നുള്ള ഭാഗങ്ങള്‍ വേഗം വേഗം തന്നെ തരുവാന്‍ ശ്രമിക്കുന്നതാണ് …നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ലതോ മോശമോ ആണെങ്കിലും രേഖപ്പെടുത്തുക ..