ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Posted by

” ക്ലീറ്റസ് നെ കസ്റ്റടിയെലിടുത്തിട്ടുണ്ടെന്ന്.. അതിനെ പറ്റി കുറച്ച് കാര്യങ്ങൾ ചോദിക്കാൻ വിളിപ്പിച്ചതാ..”

“ഉം.. കഴിഞ്ഞൊ..”?

” ആ പോവ്വാൻ നിക്കാ..!!

“ഇവരൊക്കെ?”.. കൂടെയുണ്ടായിരുന്ന മസിലടിയന്മാരെ നോക്കി ഞാൻ കാവ്യയോട് ചോദിച്ചു..

അവരെയൊക്കെ കണ്ടാ തന്നെ വശപിശക് തോന്നും..

“ഫ്രെഡ്സാ.. കൂടെ പഠിച്ചവർ..”!!

” ഉം.. ശരി.. എന്നാ പോവ്വാൻ നോക്ക്..”. ഞാനതും പറഞ്ഞ് തിരിഞ്ഞ് നടന്നു..

ഞാൻ ചിത്രയുടെ ഓഫീസിലെത്തി..

“ഹലൊ മാഡം…”..

” ആ.. അൻവറെ വാടൊ.. ഇരിക്ക്”!..

അവിടെ‌ എ.സി , സി.ഐ ഉൾപ്പടെ മൂന്നാലുപേർ വേറെയും ഉണ്ടായിരുന്നു.

ഞാനാ കസേരയിൽ ഇരുന്നു..

സംശയഭാവത്തോടെ നോക്കിയ എന്നോട് ചിത്ര..

“അൻവറെ, കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ രണ്ട് കൊലപാതകങ്ങൾ ആറു കൊലപാതകശ്രമങ്ങൾ.. കേസന്വോഷിച്ചിരുന്ന ദിനേഷ് ഉൾപ്പടെയുള്ളവരെ അപായപെടുത്തി.. കൂടാതെ ഭീഷണി കത്തുകളും . ഇതെല്ലാം ചെയ്യുന്നത് ഒരാൾ മാത്രമാണു. ഒരുപാട് പേരല്ല. ”

ചിത്രയെണീറ്റ് ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്തു… വീണ്ടും തുടർന്നു..

“കഴിഞ്ഞ നാലുവർഷമായുള്ള കേസിന്റെ അന്വോഷണ റിപ്പോർട്ടാണിത്… ദിനേഷ് തയ്യാറാക്കിയതും ഇതിലുണ്ട്. നമ്മൾ അവസാനം വന്ന് നിന്നത് ക്ലീറ്റസ് എന്ന ഒരാളുടെ അടുത്താണു… ആ ക്ലീറ്റസിനെ ഞങ്ങൾ കസ്റ്റടിയിടുത്തിട്ടുണ്ട്..”

ഞാൻ ആകാംഷയോടെ ചിത്രയെ നോക്കി..

അവൾ തുടർന്നു..

“ക്ലീറ്റസ് ന്റെ ജീവചരിത്രം മുഴുവൻ തപ്പിപിടിച്ചു.. നമ്മുടെ വിലപെട്ട സമയം വെറുതെ പാഴാക്കി അയാളുടെ പിന്നിൽ നടന്നിട്ട്..”

“മനസിലായില്ല..”. ഞാൻ ചോദിച്ചു..

” ആ കൊലയാളി ക്ലീറ്റസ് അല്ലെന്ന്”!!..

Leave a Reply

Your email address will not be published. Required fields are marked *