” എന്ത് തോന്നാൻ.. അവന്റെ ഭാഗത്ത് ന്യായമുണ്ട്… ഞാനായാലും ഇതൊക്കെ തന്നെയാ ചെയ്യാ”!!…
“ഒരു പോലീസ് ഓഫീസറായ എനിക്ക് ഇത് അംഗീകരിച്ചു മുന്നോട്ട് പോകാൻ പറ്റില്ലല്ലൊ അൻവറെ”…
” ഉം..”. ഞാനൊന്ന് മൂളി..
“എന്തായാലും അയ്യാളെ അറെസ്റ്റ് ചെയ്യാൻ തെളിവിന്നുമില്ല… പക്ഷെ, ഇനിയൊരു കൊലപാതകം നടക്കാതെ നോക്കണം.”. ചിത്ര പറഞ്ഞു..
” അല്ലെടി… ഇപ്പോഴും ഒരു ചോദ്യം ബാക്കീണ്ടല്ലൊ”?..
“എന്താത്”?..
” ഈ ജഗനാഥ് എന്തിനാ സാജിതയെ കൊല്ലാൻ ശ്രമിക്കുന്നത്”?..
“അതിപ്പൊ അവനോട് തന്നെ ചോദിക്കണ്ടവരും”!!..
“ഉം”.. ഞാനൊന്ന് മൂളി.
എന്നിട്ട്..
” ജഗനാഥ് റെഡ്ഡി… ഡെവിൾ ജഗനാഥ് (DJ)…
“ഇതിപ്പൊ ഞാനാണൊ നായകൻ അവനാണൊ നായകൻ”?…
ഞങ്ങൾ തിരിച്ച് നാട്ടിലേക്ക് പോന്നു..
തുടരും…