കുറച്ച് നേരം കൂടെ എന്തൊക്കെയൊ സംസാരിച്ച് ഞങ്ങൾ എണീറ്റ് അകത്തേക്ക്..
പിറ്റേന്ന്…
എന്റെ ഫോൺ ബെല്ലടിക്കുന്നു…
‘ആ ചിത്രയാണല്ലൊ..’. ഞാൻ മനസിൽ പറഞ്ഞ് ഫോണെടുത്തു..
‘”ആഹ്.. പറ മോളെ”..
“എന്തായി റെഡിയായൊ..’”?
” ആ… ആവുന്നു..”
“ഞാനൊരു ഒരു മണിക്കൂറിനുള്ളിൽ നിന്റെ വീട്ടിൽ വരും റെഡിയായി നിക്ക്.. ”
“ആ ശരി.. ശരി..”
“ആ.. പിന്നെ,.. നീ നിന്റെ എം എൽ എ കുപ്പായം ഊരി വെചിട്ട് വന്നാമതീട്ടാ..”
“മനസിലായില്ല”? ഞാൻ ചോദിച്ചു..
” ടാ കോപ്പെ, നമ്മളു പോകുന്നത് രഹസ്യ സ്വഭാവമുള്ളകാര്യത്തിനാ… അവിടെ നീ വെള്ളേം വെള്ളേം ഇട്ടിട്ട് വന്നാ ശരിയാവില്ല.. അതാ..”
“എന്നാപിന്നെ ഷർട്ട് കളറിടാം.. എന്തെ”??
” അപ്പൊ മുണ്ടൊ?”
“ഇനിയിപ്പൊ മുണ്ടും മാറ്റണൊ”?..
” ആ മാറ്റണം..”
“പോടി കോപ്പെ.. മുണ്ട് മാറ്റിയിട്ടുള്ള ഒരു പരിപാടീം ഇല്ല മോളെ…”
“ഹൊ.. നിന്നെ കൊണ്ട് തോറ്റല്ലൊ എന്റെ അൻവറെ.. നീ പറഞ്ഞത് ചെയ്യ്..”
“ആ.. ആലോചിക്കാം..”. ഞാൻ പറഞ്ഞ് ഫോൺ വെച്ചു..
കുറച്ച് കഴിഞ്ഞ് അവൾ വന്നു…
ഇറയത്ത് വല്ലിപ്പയിരിക്കുന്നു..
വല്ലിപ്പയവളോട് സംസാരിച്ചിരുന്നു..
ഞാൻ പുറത്തേക്ക് കടന്നതും അവൾ..
” ഹൊ.. എന്റെ പൊന്നെ.. ഈ ജന്മത്തിനെ ഇങ്ങെനെ കാണാാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല…” അവൾ പറഞ്ഞു..
“ആ.. നീ പറഞ്ഞത് ശരിയാ മോളെ”.. വല്ലിപ്പയുടെ സപ്പോർട്ട്..
“വെള്ളമുണ്ട് ബ്ലാക്ക് ഷർട്ട്…. പൊളിച്ച്.. ഇപ്പൊ ആ മസിലൊക്കെ ഒന്ന് കൂടിയൊ”?..
” ടീ ടീ.. മതീടി.. മതി…”
“ആ മീശ നൈസായൊന്ന് പിരിച്ചെ.. അപ്പൊ നമ്മടെ കൽക്കിയിലെ ടൊവിനൊ അച്ചായന്റെ പൊലീസ് സ്റ്റേഷൻ ഇൻട്രോ ലുക്കാ മോനെ…’” അവൾ പറഞ്ഞു..
“നീ വരുന്നുണ്ടൊ അതൊ..!…”. ഞാൻ പറഞ്ഞു..
” ആ.. വാ.. പോവ്വാം..”