” ഈ കാവ്യ അത്ര നല്ല പുള്ളിയൊന്നുമല്ല..
അവളുടെ കൂടെ ഞാൻ കണ്ട ആ പയ്യന്മാരും അത്ര വെടിപ്പായിട്ട് തോന്നിയില്ല.. അവരെന്തെക്കൊയൊ മറക്കുന്നുണ്ട്..”
“നിനക്കങ്ങെനെ തോന്നാൻ കാരണം”?..
” കുറച്ച് മുമ്പ് ചിത്രയെന്നെ വിളിച്ചിരുന്നു.. ഈ കാവ്യയുടെ കോളേജ് ജീവിതത്തെ കുറിച്ച് അന്വോഷിച്ചറിഞ്ഞ ചില കാര്യങ്ങൾ എന്നോട് പറഞ്ഞു.. അതിൽ ഒന്ന് രണ്ട് കാര്യങ്ങൾ കാവ്യ ആരെയും അറിയിക്കാതെ ഇത്രയും നാൾ കൊണ്ട് നടന്നു..”
ഞാൻ മദ്യം ഗ്ലാസിലേക്ക് പകർന്ന് കൈയ്യിലെടുത്തുകൊണ്ട്..
“മൊത്തം കൊല്ലപെട്ടത് രണ്ട് പേർ.. ഒന്ന് ഷാഹിന പിന്നെ ദീപ്തി എന്നുപറയുന്ന ഒരു പെൺകുട്ടിയും..
ഷാഹിനയും തീപ്തിയും കാവ്യയും പിന്നെ രണ്ട് പയ്യന്മാരും കോളേജിൽ ഫൈവ് ഫിംഗേർസ് എന്നാണു അറിയപെട്ടിരുന്നത്. കോളേജിൽ ഈ ഗ്യാങ്ങ് കാട്ടികൂട്ടിയ കോലാഹലങ്ങൾ ചെറുതൊന്നുമല്ല. കാവ്യയും ഷാഹിനയും കോളേജ് മേറ്റ്സ് ആണെന്നൊ കൂട്ടുകാരികളാണെന്നൊ നമുക്കറിയില്ല… അതുപോലെ , അന്നവൾക്ക് ഭീഷണികത്ത് വന്നപ്പോൾ ദീപ്തിയെ കുറിച്ചും ഷാഹിനയെ കുറിച്ചുമൊക്കെ സിഐ ദിനേഷ് ചോദിച്ചു… പക്ഷെ, കാവ്യ അന്ന് പറഞ്ഞത് അവരെ അറിയാമെന്നല്ലാതെ മറ്റ് ബദ്ധമൊന്നുമില്ലെന്നാണു. അന്നവൾ എന്തിന്നാണങ്ങനെ ഒരു കള്ളം അതിനർഥം അവർ എന്തൊ ഒളിപ്പിക്കുന്നു എന്ന് തന്നെയല്ലെ വല്ലിപ്പ.”
എല്ലാം കേട്ട് കൺഫ്യൂഷനായി നിൽക്കുന്ന വല്ലിപ്പ…
“അതെ വല്ലിപ്പ… അവരെന്തൊ ഒളിക്കുന്നുണ്ട്.. അത് എന്താണെന്നറിയണം”.
ഞാൻ പിന്നേം.
“ഇത് ചിലപ്പൊ എന്റെ സംശയം മാത്രമായേക്കാം..
സത്യം ചിലപ്പൊൾ മറ്റൊന്നാകാം.. എന്നാലും ഞാൻ പറഞ്ഞത് വസ്ഥുതയാണു..”
“ഉം..”. വല്ലിപ്പയൊന്ന് മൂളി..
” എന്തായാലും നാളെ ഞാനും ചിത്രയും ഒരു സ്ഥലം വരെ പോകുന്നുണ്ട്… ചിലതൊക്കെ നേരിട്ടറിയാൻ..”
“അല്ലടാ അപ്പൊ ഈ ഡേയ്സി ടീച്ചർ”?
” അതൊരു സാധാ ആക്സിഡന്റ് ആണെന്ന് അന്വോഷണത്തിൽ മനസിലായെന്ന്.. അതും ഇതുമായി ബദ്ധമൊന്നുമില്ലെന്ന് കമ്മീഷണർ ഓഫീസ് പറയുന്നത്”..
“സാജിതാനെ അപായപെടുത്താൻ ശ്രമിക്കുന്നതെന്തിനാ..”?.. വല്ലിപ്പ സംശയത്തോടെ…
” അതാണെനിക്കും മനസിലാവാത്തത്”??..
ഞാൻ പറഞ്ഞു..