‘ഹൊ.. എന്റമ്മൊ.. ഇവനാരാാ ബ്രൂസ്ലിയൊ മൈരു..’ ഞാൻ കിടന്നിടത്ത് കിടന്ന് പറഞ്ഞു..
വണ്ടി നിർത്തി ഇറങ്ങി വന്ന വിനോദ് ബാക്കിലൂടെ അയാളെ വട്ടം പിടിച്ചു..
അയാൾ തന്റെ രണ്ട് കൈകൊണ്ടും വിനോദിന്റെ കയ്യിൽ പിടിച്ച് ഒന്ന് അകത്തി അതിലൂടെ കുനിഞ്ഞ് മാറി.. മാറുമ്പോൾ അയ്യാളൊന്ന് കറങ്ങി. കൂടെ വിനോദിന്റെ കയ്യും കൂട്ടി പിരിഞ്ഞു. വേദനകൊണ്ട് വിനോദ് അലറി. അടുത്ത നിമിഷം , അങ്ങനെ തന്നെ പിടിച്ച് മുമ്പിലേക്ക് വലിച്ച് കാൽ മുട്ട് കൊണ്ട് നെഞ്ചിൽ തൊഴിച്ചു.. ചെറുതായൊന്ന് കുനിഞ്ഞ വിനോദിന്റെ കാൽ പാദത്തിൽ ചവിട്ടിപിടിച്ചുകൊണ്ട് വശം ചെരിഞ്ഞ് നിന്ന് വലത് കൈമുട്ട് കൊണ്ട് മുഖത്ത് ഇടിച്ചു.. വിനോദ് അങ്ങനെ തന്നെ ബാക്കിലേക്ക് വീണു..
ബൈക്കിൽ കയറി പോകാൻ തുടങ്ങവെ ഞാൻ പിന്നിൽ നിന്ന് പിടികൂടി.
ഷർട്ടിനു പിന്നിൽ കുത്തിപിടിച്ച് അടുത്തുണ്ടായ മരത്തിൽ ഇടുപ്പിച്ചു.. പിടുത്തം വിടാതെ തന്നെ ഞാൻ അയാളെ വലിച്ചെറിഞ്ഞു… വീണുകിടക്കുന്ന അയ്യാളെ ഞാൻ കാലുയർത്തി ചവിട്ടി. അയ്യാളത് കൈകൊണ്ട് തടഞ്ഞു.. എന്റെ കാലിൽ പിടിച്ച് തള്ളി ഞാൻ പിന്നിലേക്ക് വീണു. അയാൾ എണീറ്റ് ബൈക്ക് സ്റ്റാർട്ട് ചെയ്തു.. ഞാൻ എണിറ്റ് വരുമ്പോഴെക്കും അയാൾ , തീഷ്ണമായൊരു നോട്ടം എന്നെ നോക്കി ബൈക്ക് നിന്നിടത്തിട്ട് ഒന്ന് കറക്കി മുന്നോട്ട് പാഞ്ഞു..
ഞാൻ വിനോദിനടുത്തേക്ക് ചെന്നു…
“ടാ വിനോദെ…”.. ഞാൻ വിളിച്ചു അവൻ കണ്ണ് തുറന്ന് എണിക്കാൻ തുടങ്ങി…
ഞാൻ സാജിതാനെ തിരഞ്ഞു…
അവിടെ ഒരു ക്ലാസ് റൂമിൽ കുട്ടികളോടൊപ്പം സാജിത. അടച്ചിട്ട ആ ക്ലാസിന്റെ വാതിൽ ഭാഗീകമായി നശിപ്പിക്കപെട്ടിരുന്നു…
ഞാൻ ജനലിലൂടെ സാജിതയെ വിളിച്ചു… അവളും പിള്ളാരും ആകെ ഭയന്ന് വിറച്ചിരുന്നു… എന്നെ കണ്ടതും സാജിത ഓടിവന്ന് എന്റെ മാറിൽ വിണു കരയാൻ തുടങ്ങി.
അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ വണ്ടിയിലേക്ക് നടന്നു.. അവളെ എന്റെ വണ്ടിയിൽ കയറ്റിയിരുത്തി..
ഫോണെടുത്ത് ചിത്രയെ വിളിച്ചു.. ഉണ്ടായതെല്ലാം പറഞ്ഞു.. ബാക്കി അവൾ നോക്കികൊളളാമെന്ന് പറഞ്ഞു. ഞാൻ ഫോൺ വെച്ചു.
ഞാൻ ഷാനവാസിന്റെയടുത്തെത്തി…
” ഈ മൈരൻ ചത്തൊ… അനക്കമൊന്നുമില്ലല്ലൊ..”.. ഞാൻ പിറുപിറുത്തുകൊണ്ട് അവനെ തട്ടിവിളിച്ചു..
“ടാ ഷാനവാസെ… …”
മുഖം ഇടികിട്ടി ചുവന്ന് തുടുത്തിരിക്കുന്നു… വായിൽ നിന്നും മൂക്കിൽ നിന്നും രക്തവും ഒലിച്ചിട്ടുണ്ട്.