ഞാൻ അകത്ത് കയറിയിരുന്നു.. സാജിതാടെ ഉമ്മ ചായ കൊണ്ടുവന്നു..
വല്ലിപ്പാടെ വിശേഷങ്ങൾ ചോദിച്ചു തുടങ്ങിയത് എന്റെ വിശേഷങ്ങളിലും എത്തി.
പെട്ടന്ന് മുറ്റത്ത് ചവിട്ടിനിർത്തിയ പ്രാഡൊ യിൽ നിന്ന് ഷാനവാസ് ഇറങ്ങി..
ഈ ഷാനവാസും ഞാനും ഒരു പ്രായമാണു. ഒന്നിച്ച് പഠിച്ചവർ. അബൂബക്കർ ഹാജിയുടെ എട്ട് മക്കളിൽ മൂന്നാമൻ. പഠിക്കുന്ന കാലത്തും ഞങ്ങൾ തമ്മിൽ അടിയാണു.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവന്റെ മൂക്ക് ഇടിച്ചു പരത്തിയിട്ടുണ്ട് ഞാൻ. അന്ന് തുടങ്ങിയ കലിപ്പാ.. ഇന്നും ഒരു മാറ്റോം ഇല്ല.
എന്നെ കണ്ട് ഒന്നും മിണ്ടാതെ അവൻ അകത്തെക്ക് കയറിപോയി.
കുറച്ച് കഴിഞ്ഞ് , പോയതിനേക്കാൾ സ്പീഡിൽ, എന്തൊക്കെയൊ പുലമ്പികൊണ്ട് ഇറങ്ങി വരുന്നത് കണ്ട് ഹാജി ചോദിച്ചു..
“ടാ എന്തുപറ്റി..?”
പോകുന്ന പോക്കിൽ തിരിഞ്ഞ് ഹാജിയോട് ..
“സ്കൂളിൽ…. സാജിത…..”
അവൻ മുഴുവിക്കാതെ.. എന്റെ മുഖത്തേക്കും ഒന്ന് നോക്കിയിട്ട് ഇറങ്ങി വണ്ടിയെടുത്ത് പോയി..
അത് കണ്ട് പന്തികേട് തൊന്നിയ ഞാനും ഇറങ്ങി..
“വിനോദെ വണ്ടിയെടുക്കടാ…”
നേരെ സ്കൂളിലേക്ക് വിട്ടു…
ഞാൻ ചെല്ലുമ്പൊ ഷാനവാസ് നല്ല ഭേഷായിട്ട് അടിവാങ്ങുന്നു..
സ്കൂളിന്റെ ഗേറ്റ് കടന്ന് എന്റെ വാഹനം ഷാനവാസിനടുത്തെത്തി…
ഒരു സായിപ്പിന്റെ മുഖമുള്ളൊരുത്തൻ ഷാനവാസിനെ തല്ലിതവിടുപൊടിയാക്കി.
കറുപ്പ് ജീൻസ് കറുപ്പ് ഫുൾസ്ലീവ് ഷർട്ട്. കൂടാതെ ഓവർകോട്ട് , കൈയ്യിൽ ഗ്ലൗ… എല്ലാം കറുപ്പ്. മൊത്തത്തിൽ ഒരു ബ്ലാക്ക് മയം.
എന്റെ വാഹനം കണ്ട അയാൾ ഷാനവാസിനെ വിട്ട് തന്റെ ആഡംബര ബൈക്കിൽ കയറി പോകാൻ ശ്രമിക്കവെ, ഞാൻ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. ബൈക്കടക്കം അയാൾ നിലത്ത് വീണു. അയ്യാളുടെ ആ പൂച്ചകണ്ണ് എനിക്ക് നേരെ നീണ്ടു. അയ്യാൾ പതുക്കെയെണീറ്റ് എന്റെ നേരെ പതിയെ നടന്നടുത്തു.. ഒറ്റനോട്ടത്തിൽ അയ്യാൾ തികഞ്ഞ അഭ്യാസിയാണെന്ന് എനിക്ക് മനസിലായി.
ഞാൻ മുണ്ടൊന്ന് വളച്ചുകുത്തി.. മീശയൊന്ന് നന്നായി പിരിച്ച് മുകളിൽ ആക്കി…
പൊടുന്നനെ, അയ്യാൾ കാലുയർത്തി എന്റെ വയറ്റിലും മുഖത്തും തൊഴിച്ചു.. ഞാനൊന്ന് ബാക്കിലേക്കായി..പെട്ടന്നുള്ള ആ അടിയിൽ ഞാനൊന്ന് പതറി. അടുത്തനിമിഷം അയ്യാളെന്റെ നേരെ ഉയർന്ന് പൊങ്ങി എന്റെ നെഞ്ചിൽ കാലുകൊണ്ട് ആഞ് ചവിട്ടി.. ഞാൻ ബാക്കിലേക്ക് തെറിച്ചുവീണു..