അന്ന് പിന്നെ മറ്റ് പരിപാടികളൊന്നും ഉണ്ടായില്ലെന്നതുകൊണ്ട് ഞാൻ വീട്ടിലേക്ക് പോന്നു. വിനോദിനെ വിളിച്ച് കാര്യങ്ങളന്വോഷിച്ചു..
വീട്ടിൽ ഒന്ന് രണ്ട് പേർ കാണാൻ വന്നിരുന്നു അവരോടൊക്കെ സംസാരിച്ചശേഷം.. സ്ഥിരം പരിപാടിയിലേക്ക് കടന്നു.. വിനോദ് സാദനവുമായി വന്നു.. അടിതുടങ്ങി.
വല്ലിപ്പയും ഉണ്ടായിരുന്നു.
ചിത്രയുടെ ഓഫീസിൽ നിന്ന് ഞാനറിഞ്ഞത് അവരുമായി സംസാരിച്ചു.
“ആ ടാ.. ദിനേഷ് സർ നോർമൽ ആയിട്ടുണ്ട്.. സംസാരിക്കാനൊക്കെ പറ്റുമിപ്പൊ..ഒന്ന് കണ്ടാലൊ”?.. വിനോദ് ചോദിച്ചു..
” ഉം.. കാണാം…”
“എന്നാലും ഒരു പിടിം കിട്ടുന്നില്ലല്ലൊ അൻവറെ ആ കൊലയാളിയെ കുറിച്ച്”… വല്ലിപ്പ ആരാഞ്ഞു..
ഞാനൊന്നും മിണ്ടിയില്ല..
” എന്തൊക്കെയായലും അവൻ നിസ്സരക്കാരനല്ല.. “. വിനോദ് പറഞ്ഞു..
” എന്തിനു വേണ്ടിയായിരിക്കും അവൻ ഇതൊക്കെ ചെയ്യുന്നത്..”!.. ഞാൻ ആത്മഗതം പറഞ്ഞു..
“സാജിതയോട് ഒന്ന് സൂക്ഷിക്കാൻ പറയണം”..
വല്ലിപ്പ പറഞ്ഞു..
” നാളെയൊന്ന് അവിടെ വരെ പോണം..”. ഞാൻ പറഞ്ഞു..
“സിഐ ദിനേഷിനേം കാണണം..”. വിനോദ് പറഞ്ഞു…
” ഉം… ശരിയെന്നാ നീ വിട്ടൊ.. നാളെ രാവിലെ വാ..”. അതും പറഞ്ഞ് ഞാൻ വല്ലിപ്പാനേം കൊണ്ട് അകത്തേക്ക് കയറി..
വിനോദ് എന്റെ ബൈക്കിൽ അവന്റെ വീട്ടിലേക്കും..
പിറ്റേന്ന്,
അല്ലറചില്ലറപരിപാടികളൊക്കെ കഴിഞ്ഞ് ഞാനും വിനോദും അബൂബക്കർ ഹാജിയുടെ വീട്ടിലേക്ക്..
ഗേറ്റ് കടന്ന് മുറ്റത്തേക്കെത്തിയ സ്തലം എം എൽ എ യുടെ വാഹനം കണ്ട് അബൂബക്കർ ഹാജിയുടെ മനമൊന്ന് കുളിർന്ന് കാണണം. എന്നെ കണ്ടതും പതിവില്ലാതെ അബൂബക്കർ ഹാജി ഇരിപ്പിടത്തിൽ നിന്നെണീറ്റു..
അത് കണ്ട് വിനോദ് സ്വകാര്യത്തിൽ എന്നോട്..
“ചുള്ളൻ വല്ല്യ ബഹുമാനം കാണിക്കുന്നുണ്ടല്ലൊ അൻവറെ”… അതും പറഞ്ഞ് അവൻ ചെറുതായൊന്ന് ചിരിച്ചു..
ഞാനിറയത്തേക്ക് കയറി..
” ആ അൻവറെ, വരൂ അകത്തേക്കിരിക്ക്യാം..” ഹാജി എന്നോട്..
കുറച്ച് നാളുകളായിട്ട് ഹാജിക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറി. സ്നേഹത്തിൽ തന്നെയാണു പെരുമാറാറ്. ഹാജ്യാരു മാത്രെ അയഞിട്ടുള്ളു… ഏഴ് ആണ്മക്കൾ ഇപ്പോഴും കണ്ടാൽ കടിച്ചുകീറാൻ തന്നെയാ നിക്കുന്നത്.