കരണത്തടിക്കുകയും ചെയ്തു.. അതിന്റെ വൈരാഗ്യത്തിനാണു അന്ന് ഇവൻ അങ്ങെനെ ചെയ്തത്.. കൊല്ലാൻ വേണ്ടിയായിരുന്നില്ല..”
എന്റെ ദേഷ്യം മാറിയിട്ടുണ്ടായില്ല..
“അവനെതിരെ കേസെടുത്തിട്ടുണ്ട്.. തട്ടികൊണ്ട് പോകൽ, കൊലപാതക ശ്രമം എന്നിങ്ങനെ”.. ചിത്ര പറഞ്ഞു..
” ഉം..”. ഞാനൊന്ന് മൂളി..
“ആ കൊലപാതകി ആരാണെങ്കിലും ബുദ്ധിമാനാണു.. സാജിതയെ അപായപെടുത്താൻ ശ്രമിച്ചതിലൂടെ, നമ്മുടെ മുഴുവൻ ശ്രദ്ധയും ക്ലീറ്റസിലേക്ക് തിരിക്കാൻ അവനു സാധിച്ചു..”. ചിത്ര പറഞ്ഞു..
” അപ്പൊ ഡെയ്സി”!?.. ഞാൻ ചോദിച്ചു..
“അതൊരു സാദാരണ ആക്സിഡന്റ് ആയിരുന്നു… ഇടിച്ച വാഹനം കസ്റ്റടിയിലെടുത്തിട്ടുമുണ്ട്.. കേസ് നടക്കുന്നു.. “. എസി രാജീവ് പറഞ്ഞു..
” ഉം.. “. ഞാനൊന്ന് മൂളി..
“ആ പിന്നെ രാജീവ്, കാവ്യയുടേയും, കൂടെയുള്ള മൂന്ന് ഫ്രെണ്ട്സും അവരുടെ ഫുൾ ഡീറ്റൈൽസ് എനിക്ക് വേണം..അവരുടെ കോളേജ് കാലത്തെ കുറിച്ചും.. ഇന്ന് വൈകുന്നേരത്തിനുള്ളിൽ..” ചിത്ര , എസി യോട് ഏൽപ്പിച്ചു..
നീട്ടിയൊരു സല്യൂട്ടടിച്ച് അവരെറങ്ങി.
ചിത്ര തന്റെ സീറ്റിലിരുന്നു.. എന്നോട്..
“അൻവറെ, എന്തോന്നാടായിത്”?
ഞാനൊന്നും മിണ്ടിയില്ല..
” അതുപോട്ടെ,… ഈ കാവ്യക്കും കൂടെയുള്ള ഫ്രെണ്ട്സിനും കൊലപാതകങ്ങളിൽ എന്തൊക്കെയൊ കണെക്ഷൻസുണ്ട്… അവിടെന്നിന്നുമാണു നമ്മളിനി തുടങ്ങേണ്ടത്.”
“നമ്മളല്ല.. നീ.. നീ പോയമതി അതിന്റെ പിന്നാലെ.. എനിക്ക് വേറെ ജോലിയുണ്ട്..”
“നിന്റെ കലിപ്പ് ഇതുവരെ തീർന്നില്ലെടാ നാറി..”
“സാജിതയെ കുറിച്ച് മോശം പറഞ്ഞ അവന്റെ നാക്ക് അരിയേണ്ടതാ….പൊലയാടിമോൻ….”. പല്ല് കടിച്ചമർത്തി ഞാൻ..
” നീയത് വിട് .കഴിഞ്ഞില്ലെ”!..
“ഉം ശരി.. ഞാനെറങ്ങുന്നു..”. ഞാൻ പറഞ്ഞു..
” എന്നാ ശരി.. അങ്ങെനെയാവട്ടെ.. ഞാൻ വിളിക്കാം നിന്നെ..”
“ഉം..”. ഒന്ന് മൂളികൊണ്ട് ഞാനെണീറ്റ് പോന്നു..