പ്രതാപൻ ഒരു നെടുവീർപ്പിട്ടു..
പ്രതാപനും ശരികയും ഹാളിലിരുന്ന് tv കാണുമ്പോഴാണ്, പ്രേം അവിടേക്കു വരുന്നത്.
അവൻ വന്നു അവർക്ക് എതിരായി ഇട്ടിരിക്കുന്ന സോഫയിലേക്കിരുന്നു,
“എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാനുണ്ട്,? ”
പ്രേം അൽപ്പം ഉച്ചത്തിൽ പറഞ്ഞു..
പ്രതാപനും ശരിയും, അവനിലേക്ക് തന്നേ ശ്രേധിച്ചു. ചോദിക്ക് എന്നർത്ഥത്തിൽ ആഗ്യം കാണിച്ചു..
“എനിക്ക് അറിയണം, പ്രിയനെന്തിനാണ് ആ ഫ്രോഡുകളെ തിരക്കി പോയത്.. ”
പ്രേം പല്ലുകൾ കടിച്ചു..
“നീ എന്താ പറഞ്ഞത്.. ഫ്രോഡോ….? ”
പ്രതാപൻ ഇരുന്നിടത്തുനിന്നും എഴുനേറ്റ്, പ്രേമിന് നേരെ പാഞ്ഞു.. അടിക്കാൻ കയ്യോങ്ങി.. പക്ഷേ തക്ക സമയത്തു തന്നേ ശാരിക ഇടപെട്ടു.. പ്രതാപനെ പിടിച്ചു മാറ്റി.. തിരികെ ഇരുന്നിടത്തുതന്നെ കൊണ്ടിരുത്തി..
“അതെ ഫ്രോഡുകൾ തന്ന, നമ്മുടെ വീട്ടിൽ നിന്നുകൊണ്ടുതന്നർ നമ്മളെ ചതിച്ച ചതിയന്മാർ. അച്ഛന് പെങ്ങളും അളിയനുമൊക്കെ ആയിരിക്കും, പക്ഷേ എന്നെ സമ്മതിച്ചെടുത്തോളം അവർ ചതിയൻമ്മാർ തന്നെയാണ്.. ”
പ്രേം തന്റെ മുഷ്ടി ചുരുട്ടി സഭയിൽ ഇടിച്ചു..
“മോനേ ഒരുക്കലും അങ്ങേ ഒന്നും പറയരുത്, അവർ ഒരിക്കലും നമ്മളെ ചതിച്ചിട്ടില്ല, അതൊരു തെറ്റിദ്ധാരണയാണ്,. അതുമൂലം വിശ്വവേട്ടൻ ജീവൻ തന്നേ കളഞ്ഞില്ലേ? ”
അരുതാത്ത വാക്കുകൾ വന്നപ്പോൾ ശാരി പ്രേമിനെ വിലക്കി..
“ഒരു തെറ്റിദ്ധാരണയുമില്ലമ്മേ, എല്ലാം സത്യമാണ്, തെളിവുകൾ എല്ലാം അയാൾക്ക് എതിരല്ലായിരുന്നോ, പിന്നെ അയ്യാൾ മാനക്കേടുകൊണ്ട ചത്തത്… അല്ലാതെ വേറൊന്നുമല്ല.. ”
പ്രേം വീണ്ടും കയർത്തു..
പെട്ടന്നാണ് പ്രേമിന്റെ മുഖത്ത് പ്രതാപന്റെ ന്റെ കൈകൾ പതിച്ചത്..
” നീ….നീ ഒറ്റയൊരുത്തൻ കാരണമട എന്റെ വിശ്വനെ എനിക്ക് നഷ്ടമായത്, എന്റെ അനിയത്തിയും, കുഞ്ഞു ഈ വീടുവിട്ടു പോയത്.. ”
പ്രതാപൻ വീണ്ടും പ്രേമിന്റെ ചെകിട് പുകച്ചു.
ഒന്നും മിണ്ടാനാകാതെ പ്രേം പകച്ചു നിൽക്കുകയാണ്..
പ്രതാപൻ വീണ്ടും തുടർന്നു.
” നമ്മളീ അനുഭവിക്കുന്ന സ്വത്തും സമ്പാദ്യവുമെല്ലാം, എന്റെ വിശ്വന്റെ കൂടെ വിയർപ്പാട , അല്ലാതെ അമേരിക്കയിൽ പോയി നീ കൊണ്ടുവന്ന M.B.A. എന്ന മൂന്നക്ഷരം കൊണ്ട് കെട്ടിപ്പൊക്കിയതല്ല,.. നീ പറഞ്ഞല്ലോ ചതിയാണെന്നു… G.K.