അത്രയും പറഞ്ഞു കൊണ്ട് ചാരു റൂമിലേക്ക് പോയി.
ഒന്നും പറയാനാകാതെ സുഭാഷിണി മുഖം പൊത്തി നിന്നു കരയുകയാണ്..
പണ്ട് ഒന്നും ചാരു ഇങ്ങനെ ആയിരുന്നില്ല, പക്ഷേ എന്റെ വിശ്വേട്ടന്റെ മരണവും, അതിനു പിന്നിലെ കാരണവും മാണ് അവളെ ഈ വിധം മാറ്റിയത്, എല്ലാവരോടും പെട്ടന്ന് കൂട്ടാവുന്ന, തമാശകൾ പറയുന്ന, പഴയ ചാരുവിനെ തനിക്കു നഷ്ടപ്പെട്ടു,…
വിഷമത്തോടെ സുഭാഷിണി ഓർത്തു.
*****************************************************
നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലും പ്രിയന്റെ ചിന്ത മുഴുവൻ ഇന്ന് നടന്ന സമ്പവമായിരുന്നു.
‘മൂന്ന് വർഷത്തിന് ശേഷമാണ് ചാരുവിനെ കാണുന്നത്, പക്ഷേ ആ പഴയ ചാരുവിനെ അല്ലെന്നു മാത്രം. ‘
മൂന്നു വർഷം കൊണ്ട് ചരുവിനു ഉണ്ടായതു വലിയമാറ്റമാണ്. പഴയ കുട്ടിത്തവും കുറുമ്പുമുള്ള ചരുവിൽ നിന്നും,.. ഇപ്പോൾ ഒരു സംഹാര രുദ്രയായി അവൾ മാറിയിരിക്കുന്നു.
മൂന്നു വർഷത്തിന് ശേഷം അവളെ ഒന്ന് കാണാനാണ് ഏട്ടന്റെ കല്യാണം വിളിയെന്ന ചടങ്ങ് സ്വയം ഏറ്റെടുത്തത്. പക്ഷേ അവളുടെ മനസ്സിലിപ്പോഴും വിശ്വനാഥൻ അമ്മാവന്റെ മരണം കരണമുണ്ടായ തെറ്റിദ്ധാരണയാണ്.
എന്തോ മനസ്സിലിപ്പോഴും ആ മുഖമാങ്ങോട്ട് മായുന്നില്ല, അതങ്ങെയേ വരൂ ആരുമറിയാതെ ഈ നെഞ്ചിനക്കു അവളെ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയില്ലേ.
കുട്ടിക്കാലത്തു എന്റെ ഏറ്റവുമടുത്ത കൂട്ടായിരുന്നു ചാരു.. എന്നെക്കാൾ മൂന്നു വയസ്സിനു ഇളയവളാണ്, കലം കഴിയും തോറും അവളെന്റെ ജീവനായി മാറുന്നത് ഞാനറിയുകയായിരുന്നു.. പക്ഷേ എന്റെ ഇഷ്ടം ഒരിക്കൽ പോലും അവളെ അറിയിക്കാൻ തോന്നിയില്ല. പേടിയായിരുന്നു.. അതുകൊണ്ടെല്ലാം മനസ്സിൽ കൊണ്ടുനടന്നു..
വല്ലാത്തൊരു ഭംഗിയാണ് ചരുവിന്, അത്ര വെളുത്തിട്ടല്ലേലും കാണാൻ ഐശ്വര്യമുള്ള മുഖം, ഒതുങ്ങിയ അതികം മെലിയാത്ത ശരീരം, മുട്ടറ്റം കിടക്കുന്ന മുടി.. ഭംഗിയുള്ള കണ്ണുകൾ. എപ്പോഴും കുസൃതി ചിരിയുള്ള അവളിൽ എപ്പോഴും ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചലായിരുന്നു. ഒരു കിലുക്കം പെട്ടി..
പക്ഷേ ഇന്ന് ഞാൻ കണ്ട ചാരുന് പുതിയ ഒരു മുഖമായിരുന്നു, സദാ ചിരിച്ചുകാണുന്ന അവളിൽ കണ്ടത് വല്ലാത്തൊരു രൗദ്രഭാവം. മുട്ടറ്റമുള്ള മുടി മരിച്ചിരിക്കുന്നു, ആ ഐശ്വര്യമുള്ള മുഖത്തിന് ചേരാത്ത ഒരു തരം കണ്ണാടി,… നൈറ്റിൽ ഒരു കറുത്ത പൊട്ടു, ചെവിയിൽ കമ്മലുകൾക്ക് പകരം സ്റ്റഡുകൾ, ശരീരത്തോട് ഇറുകികിടക്കുന്ന വസ്ത്രങ്ങൾ മൊത്തത്തിൽ ഒരു ഒരു ഫെമിനിസ്റ്റ് ലുക്ക്..
ഒന്നുറപ്പാണ് അവളിങ്ങനെ മാറാൻ കാരണം അമ്മാവന്റെ മരണമാണ്..
പാന്റിന്റെ പോക്കെറ്റിൽ കിടക്കുന്ന ഫോൺ റിങ്ങ് ചെയ്തപ്പോഴാണ് പ്രിയൻ ചിന്തകളിൽ നിന്നും ഉണർന്നത്.. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു നോക്കി,