പ്രിയൻ പറഞ്ഞത് കേട്ടതും ചാരു കലി തുള്ളി വീടിനകത്തേക്ക് കയറിപ്പോയി.
സുഭാഷിണിയുടെ കണ്ണ് നിറയാൻ തുടങ്ങി . അത് കണ്ടപ്പോൾ പ്രിയനും വല്ലാത്ത വിഷമമായി.
ചരുവിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടാകുമെന്നു ഇരുവരും വിചാരിച്ചതും മില്ല.
“അമ്മായി ഞാൻ.. ”
ഗേറ്റിൽ തല ചായ്ച്ചു നിന്നു കരയുന്ന സുഭാഷിണിയെ പ്രിയൻ മെല്ലെ വിളിച്ചു.
വിളി കേട്ടതും അവർ തല പൊന്തിച്ചു നോക്കി..
“മോൻ പൊയ്ക്കോ, ഞാൻ അകത്തേക്ക് ചെല്ലട്ടെ.. ”
സുഭാഷിണി വീട്ടിലേക്ക് കയറി പോയി…
പ്രിയനും വല്ലാത്തൊരവസ്ഥയിലാണ്, ചരുവിലെ ഭാവമാറ്റം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, കാര്യമായി അവളൊന്നും പറഞ്ഞില്ലെങ്കിലും, അവളുടെ ദേശ്യം കണ്ണിൽ നിന്നും വ്യെക്തമായിരുന്നു, വല്ലാത്തൊരു പേടി പെടുത്തുന്ന ഭാവമായിരുന്നു ചാരുവിന്റേത്.
പ്രിയൻ ജംഗ്ഷനിൽ എത്തി, റോഡിൽ നല്ല തിരക്കുണ്ട്, ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ, പ്രിയൻ കാലിയായി വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിറുത്തി. അതിൽ അവൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പതിനഞ്ചു മിനിന്റ് കൊണ്ടവൻ റയിൽവേ സ്റ്റേഷനിൽ എത്തി . സമയം 2.45 ആവുന്നതേ ഉള്ളു.
***************************************************
ചാരു നല്ല ദേഷ്യത്തിലാണ്, ടേബിൾ ൽ തലയും കുമ്പിട്ടു കുടക്കുകയാണവൾ.
“മോളെ ചാരു “…
സുഭാഷിണി മെല്ലെ വിളിച്ചു…
ചാരു പെട്ടന്ന് വെട്ടിത്തിരിഞ്ഞു നോക്കിയതും, സുഭാഷിണി പേടിച്ചു പുറകോട്ടു പോയി.
അത്രക്കും തീഷ്ണതയായിരുന്നു അവളുടെ കണ്ണുകളിൽ..
“തൊട്ടു പോകരുത്… ”
“മോളെ ഞാൻ ”
സുഭാഷിണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
“വേണ്ട അമ്മ ഒന്നും പറയണ്ട.. അമ്മക്ക് എങ്ങനെ സാധിച്ചു എല്ലാം ഇത്ര പെട്ടന്ന് മറക്കാൻ. ”
“മോളെ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ, നി ഇപ്പോഴും അതൊക്കെ മനസ്സിൽകൊണ്ട് നടക്കുവാണോ ”
“എനിക്ക് ഈ ജന്മം ഒന്നും മറക്കാൻ കഴിയില്ല അമ്മേ ഒരിക്കലും കഴിയില്ല. എന്റെ അച്ഛനെ എനിക്ക് ഇല്ലാണ്ടാക്കിയവരോട് എനിക്ക് തീർത്ത തീരാത്ത പകയാണ്. “